ഉപ്പളയില്‍ സിറ്റി ബാഗിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

ഉപ്പളയില്‍ സിറ്റി ബാഗിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

ഉപ്പള: ഒന്നര പതിറ്റാണ്ടിലേറെയായി കാസറഗോഡിന്റെ ഹൃദയം തൊട്ടറിഞ്ഞ സിറ്റി ബാഗിന്റെ ഉപ്പളയിലെ പുതിയ ഷോറൂം ഉദ്ഘാടനം സയ്യിദ് കെ. എസ്. ജാഫര്‍ സാദിക് തങ്ങള്‍ ്‌നിര്‍വഹിച്ചു. പി ബി അബ്ദുല്‍ റസാഖ്, സിറ്റി ബാഗിന്റെ സ്ഥാപകന്‍ എ. എം കരീം ഹാജി, മാനേജിംഗ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് ഡയറക്ടര്‍ അയിന സാദത്ത് എന്നിവര്‍ സംബന്ധിച്ചു. സിറ്റി ബാഗിന് കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലും ഷോറൂമുകള്‍ ഉണ്ട്. അമേരിക്കന്‍ ടൂറിസ്റ്റര്‍, വൈല്‍ഡ് ക്രാഫ്റ്റ്, സഫാരി, സ്‌കൈ ബാഗ്സ്, ഒഡീസിയ, […]

എന്‍ ജി കെ പ്രസ് വിദ്യാനഗറിലെ പുതിയ കെട്ടിടത്തില്‍

എന്‍ ജി കെ പ്രസ് വിദ്യാനഗറിലെ പുതിയ കെട്ടിടത്തില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ എന്‍ ജി കെ മെമ്മോറിയല്‍ കോ- ഓപ്പറേറ്റീവ് പ്രസിന്റെ പുതിയ കെട്ടിടം വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി കെ രാജന്‍ അധ്യക്ഷനായി. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഓഫീസും മുന്‍ എംഎല്‍എ പി രാഘവന്‍ പ്രസും മുന്‍ എംഎല്‍എ കെ പി സതീഷ്ചന്ദ്രന്‍ കംപ്യൂട്ടര്‍ റൂമും ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ സി […]

കാസര്‍ഗോഡ് ജില്ലാ ആം റസലിംങ് അസോസിയേഷന്‍

കാസര്‍ഗോഡ് ജില്ലാ ആം റസലിംങ് അസോസിയേഷന്‍

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ആം റസലിംങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ലയണ്‍സ് ബോക്‌സിങ്ങ് ക്ലബില്‍ വെച്ച് നടന്ന ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് പുരുഷ വനിത പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. എം.വി.പ്രദീഷ് അദ്യക്ഷനായി. പള്ളം നാരായണന്‍ സ്വാഗതവും, രാജേഷ് കടിക്കാല്‍ നന്ദിയും പറഞ്ഞു.

കാറഡുക്ക ബ്ലോക്ക് ഓഫീസ് കെട്ടിടോദ്ഘാടനം വ്യാഴാഴ്ച

കാറഡുക്ക ബ്ലോക്ക് ഓഫീസ് കെട്ടിടോദ്ഘാടനം വ്യാഴാഴ്ച

കാസര്‍കോട്: കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്. രണ്ടുകോടി രൂപ ചെലവില്‍ കര്‍മംതോടിയില്‍ നിര്‍മിച്ച കെട്ടിടം വ്യാഴാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. വനിതാ കാന്റീന് പി കരുണാകരന്‍ എംപി തറക്കല്ലിടും. എംഎല്‍എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍റസാഖ് എന്നിവര്‍ പങ്കെടുക്കും. കാറഡുക്ക, ദേലമ്പാടി, മുളിയാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക, […]

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് ആസ്ഥാന ആശുപത്രിയിയില്‍ പുതുതായി ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഒരു കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഈ ഡയാലിസ് യൂണിറ്റില്‍ ഒരേസമയം 8 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനാകും. ചിറയിന്‍കീഴ് താലൂക്കിനകത്തും പുറത്തുമുള്ള അനേകം വൃക്കരോഗികള്‍ക്ക് ഈ ഡയാലിസിസ് കേന്ദ്രം ആശ്വാസമാകും. 120 വര്‍ഷത്തോളം പഴക്കമുള്ള ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാനായി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി […]

കാഞ്ഞങ്ങാട് മേഖല എസ് കെ എസ് എസ് എഫ് കൗണ്‍സില്‍ മീറ്റ്

കാഞ്ഞങ്ങാട് മേഖല എസ് കെ എസ് എസ് എഫ് കൗണ്‍സില്‍ മീറ്റ്

കാഞ്ഞങ്ങാട്: എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല 2018-2020 വര്‍ഷത്തെ കമ്മിറ്റി നിലവില്‍ വന്നു. ശറഫുദ്ധീന്‍ കുണിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ് വൈ എസ് മണ്ഡലം പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സുബൈര്‍ നിസാമി സംഘാടനം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. അഷ്‌റഫ് മിസ്ബാഹി അല്‍ അസ്ഹരി, കെബി കുട്ടി ഹാജി, റഷീദ് ഫൈസി ആറങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. യൂനുസ് ഫൈസി റിട്ടേര്‍ണിങ് ഓഫീസറായി. റംഷീദ് കല്ലൂരാവി സ്വാഗതവും സഈദ് അസ്അദി […]

പുതുവത്സര ദിനത്തില്‍ വയനാട്ടില്‍ പുഷ്പങ്ങളുടെ പൂപ്പൊലി

പുതുവത്സര ദിനത്തില്‍ വയനാട്ടില്‍ പുഷ്പങ്ങളുടെ പൂപ്പൊലി

വയനാട്: ജില്ല പുഷ്പകൃഷിയുടെയും സുഗന്ധ നെല്ലിന്റേയും പ്രത്യേത കൃഷി മേഖലയായി പ്രഖ്യാപിക്കും. പുതുവത്സര ദിനത്തില്‍ വയനാട്ടില്‍ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പുഷ്പ ഫല സസ്യ അന്തര്‍ദേശീയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി. എസ്. സുനില്‍ കുമാര്‍. ഗുണമേയുളള വിത്തും തൈകളും ഉല്പാദിപ്പിച്ച് കര്‍ഷകരിലെത്തിക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാല, സര്‍ക്കാര്‍ ഫാമുകള്‍, വി. എഫ്. പി. സി. കെ എന്നിവയെ സന്നദ്ധമാക്കും. ഗവേഷണ […]

കാഞ്ഞങ്ങാട് മേഖല മാതൃവേദിയുടെ വാര്‍ഷികം

കാഞ്ഞങ്ങാട് മേഖല മാതൃവേദിയുടെ വാര്‍ഷികം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മേഖല മാതൃവേദിയുടെ വാര്‍ഷികം ഉണ്ണിമിശിഹാ ഫൊറോനോ ദൈവാലയത്തില്‍ വെച്ച് വികാരി ഫാ. മാത്യു ആലങ്കോട് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മേരി കിഴക്കേകരയുടെ അദ്ധ്യക്ഷതയില്‍ ഫാ. ചക്കനാനിയില്‍ സ്വാഗതം പറഞ്ഞു. പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന റവ. ജോസഫ് വീട്ടിയാങ്കല്‍ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ജോണ്‍സണ്‍ അന്ത്യാകുളം എന്നിവരെ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. വിവിധ യൂണിറ്റുകള്‍ പരിപാടികള്‍ അവതരിപ്പിച്ചു. ക്രിസ്മസ് ഫ്രണ്ടായി മേഖല തിരെഞ്ഞെടുത്ത ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിനുള്ള സമ്മാനം ചെയര്‍മാന്‍ […]

കെ.കരുണാകരന്‍ അനുസ്മരണം

കെ.കരുണാകരന്‍ അനുസ്മരണം

കാഞ്ഞങ്ങാട്: കെ.കരുണാകരന്‍ അനുസ്മരണം കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികളോടെ നടന്നു. മാന്തോപ്പ് മൈതാനിയില്‍ നടന്ന അനുസ്മരണവും പുഷ്പാര്‍ച്ചനയും മണ്ഡലം പ്രസിഡണ്ട് ഡി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് തെരുവപ്പുഴ അഡ്വ ബാബുരാജ്, അനില്‍ വാഴുന്നോറടി, എന്‍.കെ രത്‌നാകരന്‍, പ്രവീണ്‍ തോയമ്മല്‍, വി.വി സുധാകരന്‍, ഒ.വി രാജേഷ്, അശോക് ഹെഗ്‌ഡെ എന്നിവര്‍ സംസാരിച്ചു.

എന്‍.ആര്‍.ഇ.ജി.വര്‍ക്കേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി

എന്‍.ആര്‍.ഇ.ജി.വര്‍ക്കേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: തൊഴിലുറപ്പ് നിയമം സംരക്ഷിക്കുക, വര്‍ഷത്തില്‍ 250 ദിവസംതൊഴില്‍ നല്‍കുക, തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് എന്‍.ആര്‍.ഇ.ജി.വര്‍ക്കേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി. കുന്നുമ്മല്‍ നിന്നു ആരംഭിച്ച മാര്‍ച്ചില്‍ 100 കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം.രാജന്‍ ഉദ്ഘാടനം ചെയ്തു. വി.നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷനായി, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, പി.കൃഷ്ണന്‍,സുജാത, പി.കെ.കണ്ണന്‍, എന്നിവര്‍ സംസാരിച്ചു

1 2 3 10