വ്യാജരേഖ ചമച്ചതിനും നികുതി വെട്ടിച്ചതിനും അമലയ്ക്കും ഫഹദിനുമെതിരെ കേസ്

വ്യാജരേഖ ചമച്ചതിനും നികുതി വെട്ടിച്ചതിനും അമലയ്ക്കും ഫഹദിനുമെതിരെ കേസ്

കൊച്ചി: പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സിനിമാ താരങ്ങളായ അമല പോളിനും ഫഹദിനുമെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് അമലയ്‌ക്കെതിരെ കേസ്. അമല ഉപയോഗിക്കുന്ന പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ബെന്‍സ് വ്യാജ വിലാസമാണെന്ന് കണ്ടെത്തിയിരുന്നു പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 20 ലക്ഷം രൂപയാണ് നികുതി വെട്ടിപ്പ് നടത്തിയത്. ഇതര സംസ്ഥാനത്തില്‍ നിന്നുള്ള കാര്‍ കേരളത്തിലോടിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഉടമയുടെ പേരിലേക്ക് മാറ്റി […]

ആദായനികുതി നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ആദായനികുതി നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആദായനികുതി നിയമം ഭേദഗതി ചെയ്യാന്‍ കരട് നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു. അമ്പത് വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ ആദായ നികുതി നിയമമാണ് രാജ്യത്തിന്റെ പുതിയ സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കുന്നത്. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡംഗം അര്‍ബിന്ദ് മോദിയാണ് സമിതി അധ്യക്ഷന്‍. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ സമിതിയുടെ സ്ഥിരം ക്ഷണിതാവായിരിക്കും. ഗിരീഷ് അഹൂജ, രാജീവ് മേമാനി, മാന്‍സി കെഡിയ തുടങ്ങിയവരും സമിതിയില്‍ ഉള്‍പ്പെടുന്നു. സെപ്തംബറില്‍ പ്രധാനമന്ത്രി […]

ജയ ടിവി അടക്കമുള്ള ജയലളിതയുടെ സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്

ജയ ടിവി അടക്കമുള്ള ജയലളിതയുടെ സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ടെലിവിഷന്‍ ചാനലായ ജയ ടിവി അടക്കമുള്ള സ്ഥാപനങ്ങളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്. പത്തോളം വരുന്ന ഉദ്യോഗസ്ഥര്‍ രാവിലെ ആറുമണിയോടെയാണ് ഏകാട്ടുതംഗലിലെ ഓഫീസിലെത്തിയത്. ആദായ നികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് എന്ന് അധികൃതര്‍ പറഞ്ഞു. ജയലളിതയുടെ നേതൃത്വത്തില്‍ തുടങ്ങിയ ജയ ടിവി ഇപ്പോള്‍ നിയന്ത്രിക്കുന്നത് വി.കെ ശശികലയുടെ കുടുംബാംഗങ്ങളാണ്. ശശികലയുടെ മരുമകന്‍ വവേക് നാരായണാണ് കമ്പനിയുടെ ദൈനംദിന കാര്യങ്ങള്‍ നോക്കി നടത്തുന്നത്. വിവേകിന്റെ വസതിയിലും പരിശോധന നടക്കുന്നുണ്ട്. […]

ആദായ നുകിതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ല മദ്രാസ് ഹൈക്കോടതി

ആദായ നുകിതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ല മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആദായ നുകിതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല വിധി. ആധാറില്ലാതെ ആദായ നികുതി സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രീതി മോഹന്‍ എന്ന യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജിക്കാരിക്ക് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി. പ്രീതി മോഹന്റെ ഹര്‍ജിയില്‍ ഡിസംബര്‍ 18ന് വിശദമായ വാദം കേള്‍ക്കും. ആദായ നുകതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാക്കിയതു ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവ് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. ആധാര്‍ നമ്ബരോ […]

മോശം പ്രകടനം: ആദായനികുതി വകുപ്പില്‍ കമ്മിഷണര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം

മോശം പ്രകടനം: ആദായനികുതി വകുപ്പില്‍ കമ്മിഷണര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം

ന്യൂ ഡല്‍ഹി: പ്രകടനം മോശമായതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പില്‍ കമ്മിഷണര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം. രാജ്യത്താകമാനം 245 ആദായനികുതി കമ്മിഷണര്‍മാരെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) സ്ഥലംമാറ്റി. ഉദ്യോഗസ്ഥരുടെ പ്രകടനമാണ് മുഖ്യ മാനദണ്ഡമാക്കിയതെന്നു വകുപ്പ് അറിയിച്ചു. നിര്‍ണായക ചുമതലകളില്‍ രണ്ടോ അതിലധികമോ വര്‍ഷം തുടര്‍ച്ചയായി ഇരുന്നവരെയാണ് സ്ഥലംമാറ്റിയത്. വിജിലന്‍സ് കേസുകളും അച്ചടക്ക നടപടികളും നേരിടുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതിനിടെ, പ്രാദേശിക തലത്തില്‍ പ്രത്യേക പദ്ധതികള്‍ തയാറാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കഴിഞ്ഞവര്‍ഷം മാത്രം ആദായനികുതി വകുപ്പ് പുതുതായി […]

ആധാര്‍ പാന്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യുന്നത് ജൂലൈ ഒന്ന് മുതല്‍ നിര്‍ബന്ധം: കേന്ദ്രസര്‍ക്കാര്‍

ആധാര്‍ പാന്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യുന്നത് ജൂലൈ ഒന്ന് മുതല്‍ നിര്‍ബന്ധം: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ നികുതിദായകര്‍ തങ്ങളുടെ ആധാര്‍ പാന്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യുന്നത് ജൂലൈ ഒന്ന് മുതല്‍ നിര്‍ബന്ധമാണെന്ന് കാട്ടി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ആദായ നികുതി നിയമത്തില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ 12 അക്ക ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്നും ഉത്തരവിറക്കിയിട്ടുണ്ട്. ഇരു കാര്‍ഡുകളും ബന്ധിപ്പിച്ചില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ ആദായ നികുതി അടയ്ക്കാനാവില്ലെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം, വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ കിട്ടാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ഇടക്കാല […]

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്ത കോടതി ഇപ്പോള്‍ ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്കും ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാമെന്നും ഉത്തരവിട്ടു. ആധാര്‍ കാര്‍ഡുള്ളവര്‍ക്കേ റിട്ടേണ്‍ സമര്‍പ്പിക്കാനാകൂ എന്ന നിബന്ധന പിന്‍വലിച്ചു. ജസ്റ്റിസുമാരായ എ.കെ.സിഖ്രി, അശോക് ഭൂഷന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധിപറഞ്ഞത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും, പാന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി . […]

പതഞ്ജലിക്ക് ലഭിച്ചത് 297 കോടിയുടെ ഇളവുകള്‍

പതഞ്ജലിക്ക് ലഭിച്ചത് 297 കോടിയുടെ ഇളവുകള്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ബാബാ രാംദേവിന്റെ പതഞ്ജലിക്ക് ലഭിച്ചത് 297 കോടിയുടെ ഇളവുകള്‍. 2013-15 സാമ്പത്തികവര്‍ഷത്തില്‍ പതഞ്ജലിയുടെ വരുമാനം 1,011 കോടിയില്‍ നിന്ന് 2,087 കോടിയായി ഉയര്‍ന്നതായും റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു. നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ഭൂമി ഏറ്റെടുത്ത വകയിലാണ് 297 കോടിയുടെ ഇളവ് ലഭിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ രേഖകളുടെ അടിസ്ഥാനത്തിലാണ് റോയിട്ടേഴ്സ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മോദി അധികാരത്തില്‍ വന്നശേഷം രാംദേവിന്റെ കമ്പനിക്ക് അതിവേഗത്തില്‍ അനുമതികള്‍ നല്‍കുന്നുവെന്ന് റിപോര്‍ട്ട് പറയുന്നു. […]

ആദായനികുതി അന്വേഷണം; സോണിയയ്ക്കും രാഹുലിനും വന്‍ തിരിച്ചടി

ആദായനികുതി അന്വേഷണം; സോണിയയ്ക്കും രാഹുലിനും വന്‍ തിരിച്ചടി

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും വന്‍ തിരിച്ചടി. ഇരുവര്‍ക്കുമെതിരെ ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ കേസിലാണ് വിധി. സോണിയയ്ക്കും രാഹുലിനും പുറമേ മോട്ടിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സാം പിത്രോദ, സുമന്‍ ദുബേ തുടങ്ങിയവരും പ്രതികളാണ്. അസോഷ്യേറ്റഡ് ജേണല്‍സ് എന്ന കമ്പനിയുടെ ആസ്തികള്‍, യങ് ഇന്ത്യന്‍ എന്ന പുതിയ കമ്പനിക്കു കൈമാറിയതില്‍ സാമ്പത്തിക […]

വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരത്തെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് അനധികൃതമായി നികുതി ഇളവ് നല്‍കിയതിനാണ് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം സ്‌പെഷ്യല്‍ സര്‍ക്കിളിലെ അസിസ്റ്റന്റ് കമ്മീഷണറായ ശ്രീമതി. ശ്രീബിന്ദു, കൊല്ലം സ്‌പെഷ്യല്‍ സര്‍ക്കിളിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ. സി. ശശികുമാര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സബ്‌കോണ്‍ട്രാക്ട് ചെയ്ത നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നികുതി അടച്ചതായി തെറ്റായി സാക്ഷ്യപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒറിജിനല്‍ കരാറുകാരന്റെ നികുതിയില്‍ കുറവു നല്‍കുകയും ചെയ്തതിനാണ് […]