പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി ജൂണ്‍ 30

പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി ജൂണ്‍ 30

ന്യൂഡല്‍ഹി : പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി ജൂണ്‍ 30ആണ്. പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അവസാനത്തെ പ്രസ് റിലീസിലാണ് ഈ അറിയിപ്പുള്ളത്. അതേസമയം അവസാന ദിവസമായിട്ടും ഇതുവരെ തിയതി നീട്ടി നല്‍കുകയോ പുതിയ വാര്‍ത്താക്കുറിപ്പ് ഇറക്കുകയോ ബോര്‍ഡ് ചെയ്തിട്ടില്ല. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും. ജൂണ്‍ 30നു മുമ്പ് പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കാന്‍ […]

മഹാരാഷ്ട്രയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു

മഹാരാഷ്ട്രയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു

റായ്ഗഢ്: മഹാരാഷ്ട്രയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു. റായ്ഗഢ് ജില്ലയിലെ കലാപ്പൂരിലെ മഹദ് പ്രദേശത്ത് ഒരു ഗൃഹപ്രവേശ ചടങ്ങിനെത്തിയവര്‍ക്കാണ് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വിഷബാധയേറ്റത്. കല്യാണി ഷിന്‍ഗുഡേ(7), റിഷികേശ് ഷിന്‍ഡേ(12), പ്രഗാതി ഷിന്‍ഡേ(13) എന്നിവരാണ് മരിച്ചത്. 250 ഓളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണ്. അഞ്ഞുറോളം പേര്‍ പങ്കെടുത്ത വിരുന്നില്‍ കുട്ടികള്‍ക്കാണ് ആദ്യം തലകറക്കം, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടു തുടങ്ങിയത്. പിന്നീട് മുതിര്‍ന്നവര്‍ക്കും പ്രശ്നങ്ങള്‍ കണ്ടതോടെ ഭക്ഷ്യ വിഷബാധയാണെന്ന് മനസിലാക്കുകയും ആശുപത്രിയില്‍ […]

ഗ്രാമീണ ഡാക് സേവക്മാരുടെ ശമ്പളം പരിഷ്‌കരിച്ചു; തസ്തികകളിലും മാറ്റം

ഗ്രാമീണ ഡാക് സേവക്മാരുടെ ശമ്പളം പരിഷ്‌കരിച്ചു; തസ്തികകളിലും മാറ്റം

ന്യൂഡല്‍ഹി: ഗ്രാമീണ ഡാക് സേവക്മാരുടെ ശമ്പളം കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ ശമ്പളം പരിഷ്‌കരിക്കും. തസ്തിക ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റര്‍ എന്നാക്കി മാറ്റും. ബ്രാഞ്ച് പോസ്റ്റ് ്മാസ്റ്റര്‍ക്ക് കുറഞ്ഞത് 12,000 രൂപയും, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 10,000 രൂപയുമായിരിക്കും ശമ്പളം. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം

ഡല്‍ഹി മീററ്റ് എക്സ്പ്രസ് ഹൈവേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഡല്‍ഹി മീററ്റ് എക്സ്പ്രസ് ഹൈവേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി-മീററ്റ് അടക്കമുള്ള രണ്ട് എക്സ്പ്രസ് ഹൈവേകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 7500 കോടി ചെലവിലാണ് ഡല്‍ഹി-മീററ്റ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇതില്‍ ആദ്യഘട്ടത്തിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ് ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേ. ഉദ്ഘാടനത്തിന് ശേഷം മോദി തുറന്ന എസ്.യു.വിയില്‍ എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിച്ചു. ‘റോഡ് മലിനീകരണത്തില്‍ നിന്ന് മോചനം’ എന്നാണ് ഡല്‍ഹി-മീററ്റ് പാതയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇതിനു ശേഷമാണ് ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലുള്ള ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് ഹൈവേ മോദി […]

രാജസ്ഥാനില്‍ വിദ്യാര്‍ഥിനിയെ ഫെയ്സ്ബുക്ക് സുഹൃത്ത് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

രാജസ്ഥാനില്‍ വിദ്യാര്‍ഥിനിയെ ഫെയ്സ്ബുക്ക് സുഹൃത്ത് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ ഫെയ്സ്ബുക്ക് സുഹൃത്തും കൂട്ടാളിയും ചേര്‍ന്ന് നാലുദിവസത്തോളം തടവിലാക്കി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്വകാര്യ സ്‌കൂളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണു പീഡനത്തിനിരയായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് പങ്കജ് ദോബിയെന്ന ബിരുദ വിദ്യാര്‍ഥിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഏപ്രില്‍ ആദ്യ വാരമാണ് ഇവര്‍ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടതെന്ന് പൊലീസ് പറുന്നു. ചാറ്റിങ്ങിലൂടേയും ഫോണ്‍ വിളികളിലൂടേയും അടുത്ത ഇവര്‍ ഏപ്രില്‍ 24-നാണ് […]

പ്രതിഷേധം വെറുതെയായി;ഇന്ദു മല്‍ഹോത്രയുടെ സമീപനം സ്റ്റേ ചെയ്യില്ലെന്ന് ചീഫ് ജസ്റ്റിസ്

പ്രതിഷേധം വെറുതെയായി;ഇന്ദു മല്‍ഹോത്രയുടെ സമീപനം സ്റ്റേ ചെയ്യില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂ ഡല്‍ഹി: ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണിത്. നേരത്തെ ഇന്ദു മല്‍ഹോത്രയോട് സ്ഥാനം ഏറ്റെടുക്കരുതെന്നും സത്യപ്രതിജ്ഞ മാറ്റിവെക്കണമെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ് സിങ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ മറുപടി.

വീണ്ടും സഹായഹസ്തം ; ദുബായില്‍ കുടുങ്ങിയ യുവതിയ്ക്ക് കൈത്താങ്ങായത് സുഷമ സ്വരാജ്

വീണ്ടും സഹായഹസ്തം ; ദുബായില്‍ കുടുങ്ങിയ യുവതിയ്ക്ക് കൈത്താങ്ങായത് സുഷമ സ്വരാജ്

ഹൈദരാബാദ്: ദുബായില്‍ കുടുങ്ങിപ്പോയ തെലുങ്കാന സ്വദേശിയായ യുവതിയ്ക്ക് സഹായവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ദുബായിലില്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റിനെ വിശ്വസിച്ച യുവതിയെ ദുവായില്‍ എത്തിച്ച ശേഷം ഏജന്റും, സംഘവും ഒമാനിലേക്ക് കടത്തുകയായിരുന്നു. ഏജന്റുമാരും, തൊഴിലുടമകളും തന്നെ മര്‍ദ്ദിച്ചിരുന്നതായാണ് യുവതി വെളിപ്പെടുത്തുന്നത്. ദുബായിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍ഗേളായി ജോലി ഏജന്റ് തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും, മാര്‍ച്ച് 18 ന് അവര്‍ തന്നെ ദുബായിലെ ഷാര്‍ജയിലേക്ക് അയച്ചുവെന്നും, അവിടെ ഒരു ഓഫീസില്‍ തങ്ങിയ തന്നെ പിന്നീട് […]

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ; നാലുപേര്‍ അറസ്റ്റില്‍

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ; നാലുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ സിജിഎല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി വടക്കന്‍ ഡല്‍ഹിയിലെ തിമാര്‍പുരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍നിന്ന് 50 ലക്ഷം രൂപയും ലാപ്ടോപ്പും 10 മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ടാക്സ് ഇന്‍സ്പെക്ടര്‍, ക്ലെറിക്കല്‍ സ്റ്റാഫ്, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഐടി വിദഗ്ധരായ 150 പേരെ ഉപയോഗിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ സൈറ്റ് ഹാക്ക് ചെയ്താണ് പ്രതികള്‍ ചോദ്യപേപ്പറും […]

ബഹുഭാര്യത്വം: ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക്

ബഹുഭാര്യത്വം: ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക്

ബഹുഭാര്യത്വം കുറ്റകരമാക്കണോ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ബഹുഭാര്യത്വം കുറ്റകരമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി കേന്ദ്രത്തിന്റെയും നിയമകമ്മീഷന്റെയും വിശദീകരണം തേടും. തലാക്ക് നിയമവിരുദ്ധമാക്കിയതിന് സമാനമായ ബഹുഭാരത്വവും കുറ്റകരമാക്കണമെന്നാണ് ആവശ്യം.മൂന്ന് കുട്ടികളുടെ മാതാവായ ദില്ലി സ്വദേശിയാ സമീന ബീഗമാണ് ഹര്‍ജിക്കാരി. ബിജെപി നേതാവ് അശ്വനി ഉപാദ്ധ്യയടക്കം നാലു പേര്‍ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.മുസ്ലീം വ്യക്തി നിയമം അനുസരിച്ചുള്ള ബഹുഭാരത്വം ഭരണഘടനാ വിരുദ്ധമെന്ന് ഹര്‍ജിക്കാരി ചൂണ്ടികാട്ടുന്നു.ചീഫ് ജസ്റ്റിന്റെ […]

ഇനി ചിലവ് കുറച്ച് വിദേശത്തേക്ക് പറക്കാം

ഇനി ചിലവ് കുറച്ച് വിദേശത്തേക്ക് പറക്കാം

ഹൈദരാബാദ്: ഉഡാന്‍ പദ്ധതി അന്താരാഷ്രട സര്‍വീസുകളിലേയ്ക്കും വ്യാപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കുറഞ്ഞ നിരക്കില്‍ ആഭ്യന്തര വിമാന യാത്ര യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷ ഏപ്രിലിലാണ് പദ്ധതി കൊണ്ടുവന്നത്. ആഭ്യന്തര സര്‍വീസുകള്‍ വിജയകരമായി നടപ്പാക്കാനായാല്‍ അന്താരാഷ്ട്ര സര്‍വീസുകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബൈ വ്യക്തമാക്കി. വിമങ്ങളില്‍ ഉഡാന്‍ പദ്ധതിക്കായി സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്. ഈ സീറ്റുകള്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് ലഭിക്കും. ബാക്കി സീറ്റുകള്‍ സാധാരണ നിരക്കിലും ലഭ്യമാകും. ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ നിന്ന് തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് […]

1 2 3 36