വ്യത്യസ്ത ആറ് വേഷങ്ങളില്‍ രണ്‍ബീര്‍ എത്തുന്ന ചിത്രം ‘സഞ്ജു’ ഇന്റര്‍നെറ്റില്‍

വ്യത്യസ്ത ആറ് വേഷങ്ങളില്‍ രണ്‍ബീര്‍ എത്തുന്ന ചിത്രം ‘സഞ്ജു’ ഇന്റര്‍നെറ്റില്‍

ബോളിവുഡ് താരം സഞ്ജയ്ദത്തിന്റെ ബയോപിക് ചിത്രമായ സഞ്ജു ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ടോറന്റ് ഡൗണ്‍ലോഡ് ലിങ്കിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ ഒരു എച്ച്ഡി പ്രിന്റ് ചോര്‍ന്നതായും ട്വിറ്റര്‍ ഉപയോക്താവ് അവകാശപ്പെടുന്നു. ചിത്രം ഇന്നാണ് തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. ആദ്യദിവസം തന്നെ ചിത്രം ഇന്റര്‍നെറ്റില്‍ ചോര്‍ന്നത് വിജയത്തെ തന്നെ ബാധിച്ചേക്കാം. അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ രണ്‍ബീറിന്റെ ആരാധകര്‍ ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും തീയോറ്ററില്‍പോയി തന്നെ ചിത്രം കാണണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. ബോളിവുഡ് താരം […]

ഇന്റര്‍നെറ്റ് സമത്വത്തെ പിന്തുണച്ച് ട്രായ്; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

ഇന്റര്‍നെറ്റ് സമത്വത്തെ പിന്തുണച്ച് ട്രായ്; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

മുംബൈ: രാജ്യത്ത് ഇന്റര്‍നെറ്റ് തുല്യത ഉറപ്പാക്കാനൊരുങ്ങി വീണ്ടും ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതില്‍ വിവേചനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന സര്‍വീസ് പ്രൊവൈഡര്‍മാരുടെ നീക്കങ്ങളെ തകര്‍ത്താണ് ട്രായിയുടെ ശുപാര്‍ശ. ടെലികോം വകുപ്പിന് ട്രായി ശുപാര്‍ശകള്‍ കൈമാറും. ഇന്റര്‍നെറ്റ് വഴി ലഭ്യമാകുന്ന സേവനങ്ങളിലും ഡേറ്റയുടെ വിനിയോഗത്തിലും ഏതെങ്കിലും തരത്തിലുള്ള വിവേചനമുണ്ടെങ്കില്‍ അക്കാര്യം പരിഹരിച്ചു ലൈസന്‍സ് പുതുക്കാനുള്ള നടപടികളില്‍ ഭേദഗതി വരുന്നതാനാണു ട്രായിയോട് വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ശുപാര്‍ശകള്‍ നടപ്പാക്കി ഇന്റര്‍നെറ്റ് തുല്യത സംബന്ധിച്ച പുതിയ രൂപരേഖ തയാറാക്കും. […]

അറബി നാടുകള്‍ വാര്‍ത്തയറിയുന്നത് സ്മാര്‍ട്ട് ഫോണുകളിലൂടെ

അറബി നാടുകള്‍ വാര്‍ത്തയറിയുന്നത് സ്മാര്‍ട്ട് ഫോണുകളിലൂടെ

ദോഹ: അറബി നാടുകളില്‍ വാര്‍ത്തകള്‍ അറിയാനുള്ള പ്രധാനമാര്‍ഗ്ഗമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് പുതിയ കണ്ടെത്തല്‍. പകുതിയിലധികം ആളുകളും വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളെയാണെന്നാണ് പഠനം പറയുന്നത്. മൂന്നില്‍ രണ്ടിലധികം പേരും വാര്‍ത്തകള്‍ അറിയാന്‍ സ്മാര്‍ട്ട് ഫോണിനെ ആശ്രയിക്കുന്നവരാണെന്നും സര്‍വേയില്‍ പറയുന്നു. ദോഹയിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാല മധ്യപൂര്‍വമേഖലയിലെ ‘മാധ്യമ ഉപയോഗം’ എന്നവിഷയത്തില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വാര്‍ത്തകളറിയുന്നതിന് 2015 മുതല്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന അറബ് പൗരന്മാരുടെ എണ്ണത്തില്‍ 13 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. […]

2019നുള്ളില്‍ എല്ലാ പഞ്ചായത്തുകളിലും വൈഫൈ; 3,700 കോടി ചെലവ്

2019നുള്ളില്‍ എല്ലാ പഞ്ചായത്തുകളിലും വൈഫൈ; 3,700 കോടി ചെലവ്

ന്യൂഡല്‍ഹി: 2019-ഓടെ രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും വൈഫൈ സേവനം ലഭ്യമാക്കുന്ന പദ്ധതിയ്ക്കായി ഒരാഴ്ചയ്ക്കുള്ളില്‍ ടെലികോം മന്ത്രാലയം ടെന്‍ഡര്‍ വിളിയ്ക്കും. 3,700 കോടി രൂപയാണ് പദ്ധതി ചിലവ്. പദ്ധതിയ്ക്ക് കീഴില്‍ ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ സെക്കന്‍ഡില്‍ ഒരു ജിബിപിഎസ് വേഗതയുള്ള വൈഫൈ ലഭ്യമാക്കാനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ‘ടെന്‍ഡറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ ആഴ്ചയോടെ തീരുമാനമാവും. ഉടന്‍ തന്നെ അത് പരസ്യപ്പെടുത്തുകയും ചെയ്യും. ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ വൈഫൈ […]

ടോയിലറ്റ് മാതൃകയില്‍ യൂണിവേഴ്‌സിറ്റി

ടോയിലറ്റ് മാതൃകയില്‍ യൂണിവേഴ്‌സിറ്റി

പല രൂപത്തിലും ഭാവത്തിലുമുള്ള കെട്ടിടങ്ങള്‍ ഇപ്പോള്‍ ചൈനയില്‍ പതിവ് കാഴ്ച്ചയാണ്.12 നിലകളിലുള്ള നെറ്റിസെന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഭീമന്‍ ടോയ്‌ലറ്റിന്റെ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്നത്. നെറ്റിസെണ്‍മോക്ക് യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നത് ചൈനയിലെ നോര്‍ത്ത് ഹെനാന്‍ പ്രവിശ്യയിലാണ്. യൂണിവേഴ്‌സിറ്റിയുടെ നിര്‍മാണത്തിന് ആകെ ചിലവായ തുക 13 മില്ല്യണ്‍ ഡോളറാണ്. യൂണിവേഴ്‌സിറ്റിയ്ക്കായി കെട്ടിടം രൂപകല്‍പ്പന ചെയ്ത സമയത്ത് ടോയ്‌ലറ്റിന്റെ മാതൃക ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഇന്റര്‍നെറ്റ് വഴി ചിത്രം പ്രചരിച്ചതോടെ ചിലര്‍ ഇതിനെ ടോയ്‌ലറ്റ് ബില്‍ഡിങ്ങ് എന്നു വിശേഷിപ്പിക്കുകയായിരുന്നു. ഇത് ഒരു മോശം പേരാണെങ്കിലും കോളേജ് […]

നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് വനിതാ കേണലിന് ഭീഷണി: ഐഎസ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് വനിതാ കേണലിന് ഭീഷണി: ഐഎസ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ദില്ലി: നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വനിതാ കേണലിനെ ഭീഷണിപ്പെടുത്തിയ പാകിസ്താന്‍ ചാരസംഘടന ഐഎസ്ഐയുടെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കേണല്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഐഎസ്ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് പെര്‍വെസിനെ സെപ്റ്റംബര്‍ 13ആം തീയതി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി തന്നില്ലെങ്കില്‍ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് കേണല്‍ പരാതിയില്‍ പറയുന്നത്. ഭീഷണിയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ രണ്ട് ഫോണ്‍ നമ്ബറുകളില്‍ നിന്നും, ഇക്ത ശര്‍മ്മ എന്ന ഫെയ്‌സ്ബുക്ക് […]

ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടുന്നതിന് മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ

ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടുന്നതിന് മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്റര്‍നെറ്റിന്റെ വേഗത കൂട്ടുന്നതിന് മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ജിസാറ്റ്-19, ജിസാറ്റ്-11, ജിസാറ്റ്-20 എന്നീ ആശയവിനിമയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ജിസാറ്റ്-19 ജൂണ്‍ മാസത്തില്‍ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ജിഎസ്എല്‍വി-എംകെ 3 ഉപയോഗിച്ചായിരിക്കും ജിസാറ്റിന്റെ വിക്ഷേപണം. ആശവിനിമയത്തിനുള്ള ശേഷി കൂടിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനുള്ള തുടക്കമായിരിക്കും ജിസാറ്റ്-19 എന്നും ഒരു പുതിയ ഉപഗ്രഹ തലമുറ തന്നെ ഇത് സൃഷ്ടിക്കുമെന്നും ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദിലുള്ള സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ തപന്‍ മിശ്ര പറഞ്ഞു.ഉയര്‍ന്ന ശേഷിയുള്ള ഇന്റര്‍നെറ്റ് വഴി ടെലിവിഷന്‍ തടസ്സങ്ങളില്ലാതെ […]

എസ്.ബി.ഐ എസ്.ബി.ടി ഇടപാടുകള്‍ 12 മണിക്കൂര്‍ നേരത്തേക്ക് തടസ്സപ്പെടും

എസ്.ബി.ഐ എസ്.ബി.ടി ഇടപാടുകള്‍ 12 മണിക്കൂര്‍ നേരത്തേക്ക് തടസ്സപ്പെടും

മുംബൈ: എസ്.ബി.ഐ എസ്.ബി.ടി അക്കൗണ്ട് ലയനം നടക്കുന്നതിനാല്‍ ഇന്ന് രാത്രി മുതല്‍ എസ്.ബി.ടി അക്കൗണ്ട് ഉടമകളുടെ എ.ടി.എം-ഡെബിറ്റ്, ഇന്റര്‍നെറ്റ്-മൊബൈല്‍ ബാങ്കിങ് ഇടപാടുകള്‍ 12 മണിക്കൂര്‍ നേരത്തേക്ക് തടസ്സപ്പെടും. ഇന്ന് രാത്രി 11.15 മുതല്‍ നാളെ പകല്‍ 11.30 വരെ ഈ സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് എസ്.ബി.ഐ അറിയിച്ചു. ഇന്നു രാത്രി 11.15 മുതല്‍ നാളെ രാവിലെ ആറു വരെ എസ്.ബി.ഐ ഇടപാടുകളും നടക്കില്ല. എസ്.ബി.ടി അക്കൗണ്ട് ഉടമകള്‍ക്ക് 24 മുതല്‍ എസ്.ബി.ഐയില്‍ ഇടപാട് നടത്താം ഇല്ലാതായ സ്റ്റേറ്റ് ബാങ്ക് […]

സെക്കന്റില്‍ ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാം: സൂപ്പര്‍ നെറ്റ്

സെക്കന്റില്‍ ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാം: സൂപ്പര്‍ നെറ്റ്

ഹൈദരബാദ്: ഒരു ജിബിപിഎസ് വേഗതയോടെ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചു. എസിടി ഫൈബര്‍നെറ്റ് ഹൈദരാബാദിലാണ് ആദ്യ ഈ സൂപ്പര്‍നെറ്റ് പദ്ധതി ലോഞ്ച് ചെയ്തത്. ഒരു ടെറാ ബൈറ്റ് ഫെയര്‍ യൂസേജ് പോളിസിയോടെ സര്‍വീസിന് മാസം 5,999 രൂപ നല്‍കേണ്ടി വരും. ഹൈദരാബാദിന് പുറമെ മറ്റു പത്ത് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കുമെന്ന് എസിടി ഫൈബര്‍നെറ്റ് പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍, റിടെയ്ല്‍ ഔട്ട്ലെറ്റുകള്‍, ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയെയാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തെ സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയെ […]

ഐഡിയ ഒരു മാസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റാ ഓഫര്‍

ഐഡിയ ഒരു മാസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റാ ഓഫര്‍

കൊച്ചി : ഐഡിയ സെല്ലുലര്‍, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കായി 4ജി ഹാന്‍ഡ്സെറ്റില്‍, ഒരു മാസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റാ ഓഫര്‍ അവതരിപ്പിച്ചു. എല്ലാ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കും 199 രൂപ മുതലുള്ള നിരക്കില്‍ പുതിയ ഐഡിയ പായ്ക്ക് ലഭ്യമാണ്. ഐഡിയയുടെ പുതിയ പായ്ക്കിന്റെ വില 300 രൂപയാണെങ്കിലും 499 രൂപയ്ക്കും അതിനു മുകളിലും ഉള്ള റെന്റല്‍ പ്ലാനിന്റെ പരിധിയില്‍ വരുന്ന എല്ലാ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കും പുതിയ പായ്ക്ക് സൗജന്യമായിരിക്കും. 349, 498 രൂപ റെന്റല്‍ പരിധിയില്‍ വരുന്ന പോസ്റ്റ്പെയ്ഡ് […]