വിവാദ പരാമര്‍ശം: ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

വിവാദ പരാമര്‍ശം: ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ടി.പി. സെന്‍കുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുത്തത്. സെന്‍കുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റര്‍ സജി ജയിംസ്, റിപ്പോര്‍ട്ടര്‍ റംഷാദ് എന്നിവര്‍ ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന് അഭിമുഖത്തിന്റെ പൂര്‍ണരൂപമടങ്ങിയ ടേപ്പ് കൈമാറിയിരുന്നു. വിവാദ പരാമര്‍ശങ്ങള്‍ ഇതിലുണ്ടെന്നു കണ്ടെത്തിയതോടെ നിയമോപദേശം തേടി. ഇതേത്തുടര്‍ന്നാണ് […]

ആത്മഹത്യ ചെയ്യാനുറച്ചതാണ്; പക്ഷെ മകളെയോര്‍ത്ത് പിന്മാറി നടന്‍ ദിലീപ്

ആത്മഹത്യ ചെയ്യാനുറച്ചതാണ്; പക്ഷെ മകളെയോര്‍ത്ത് പിന്മാറി നടന്‍ ദിലീപ്

കൊച്ചി: വിവാഹമോചനത്തെക്കുറിച്ചും കാവ്യയുമായുള്ള വിവാഹത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് നടന്‍ ദിലീപ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവാര്യരുമായുണ്ടായ അകല്‍ച്ചയെക്കുറിച്ചും മാധ്യമ വേട്ടയാടലിനെക്കുറിച്ചും ദിലീപ് ഉള്ളുതുറന്നത്. ‘ആത്മഹത്യ ചെയ്യാനുറച്ചതാണ്. പക്ഷെ മകളെയോര്‍ത്ത് പിന്മാറി. അത്ര മാത്രം എന്നെ ക്രൂശിച്ചു. മഞ്ഞ മാധ്യമക്കാരും ചില പ്രമുഖ മാധ്യമങ്ങളും എന്നെ നിരന്തരം വേട്ടയാടി. ഇനിയെങ്കിലും എന്നെ വെറുതെ വിടൂ. തൊഴുകൈകളോടെ അഭിമുഖത്തില്‍ വികാരത്തോടെ ദിലീപ് അപേക്ഷിച്ചു. ഇനി ഞാന്‍ പ്രതികരിക്കും. അത്രമാത്രം സഹിച്ചു ‘ ദിലീപ് പറയുന്നു. ‘വിവാഹമോചനത്തിന് ആദ്യം കോടതിയെ […]