നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചന നടക്കുന്നതായാണ് വിവരം. ആക്രമിച്ച ആളും ആക്രമണത്തിന് നിര്‍ദേശം നല്‍കിയ ആളും തമ്മില്‍ വ്യത്യാസമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. നിലവില്‍ പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് പതിനൊന്നാം പ്രതിയുമാണ്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താന്‍ പൊലീസിന് ഇതു വരെ കഴിഞ്ഞിട്ടില്ലെന്നാണ് നിഗമനം. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, […]

തേജസ് എക്‌സ്പ്രസിലെ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം; പിന്നില്‍ ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോര്‍ട്ട്

തേജസ് എക്‌സ്പ്രസിലെ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം; പിന്നില്‍ ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അത്യാധുനിക സൗകര്യങ്ങളോടെ മുംബൈ-ഗോവ പാതയില്‍ അവതരിപ്പിച്ച തേജസ് എക്‌സ്പ്രസിലെ 26 യാത്രക്കാര്‍ ആരോഗ്യനില മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നില്‍ ഭക്ഷ്യവിഷബാധയല്ലെന്നു റിപ്പോര്‍ട്ട്. റെയില്‍വേ നിയോഗിച്ച അന്വേഷണ കമ്മിഷനാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കിയത്. എസി കോച്ചില്‍ രണ്ടു കുട്ടികള്‍ ഛര്‍ദിച്ചതിനെ തുടര്‍ന്നു മറ്റുള്ളവര്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നെന്നാണ് മൂന്നംഗ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്. ട്രെയിനില്‍ വിളമ്പിയ ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമായിരുന്നില്ലെന്നാണ് സെന്‍ട്രല്‍ റെയില്‍വേ ടീം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വിനോദസഞ്ചാര സംഘത്തിലെ രണ്ടു കുട്ടികള്‍ക്കാണ് […]

പിഴ അടയ്ക്കാന്‍ സാധിക്കില്ല: ഗുര്‍മീത്

പിഴ അടയ്ക്കാന്‍ സാധിക്കില്ല: ഗുര്‍മീത്

ചണ്ഡീഗഡ്: പിഴ അടയ്ക്കാന്‍ സാധിക്കില്ലെന്ന് ഗുര്‍മീത് റാം റഹീം സിങ്. ബലാത്സംഗ കേസില്‍ തടവുശിക്ഷയ്‌ക്കൊപ്പം വിധിച്ച 30 ലക്ഷം രൂപ പിഴയടക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഗുര്‍മീത് ഹരിയാന, പഞ്ചാബ് ഹൈക്കോടതികളെ അഭിഭാഷകന്‍ മുഖേനെയാണ് ഇക്കാര്യം അറിയിച്ചത്. ബലാത്സംഗത്തിനിരയായവര്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനായിരുന്നു വിചാരണ കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഗുര്‍മീതിന്റെ ആസ്തികളെല്ലാം കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയിട്ടുണ്ട്. അതുകൊണ്ട് 30 ലക്ഷം രൂപ പിഴ അടക്കാനുള്ള അവസ്ഥയിലല്ല ഗുര്‍മീതെന്ന് അദ്ദേഹത്തിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് […]

മാതാവ് കൊടുത്തു വിട്ട കഞ്ചാവുമായി പതിനേഴുകാരന്‍ അറസ്റ്റില്‍

മാതാവ് കൊടുത്തു വിട്ട കഞ്ചാവുമായി പതിനേഴുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മകന്റെ കൈവശം സ്‌കൂള്‍ ബാഗില്‍ ആവശ്യക്കാരന് നല്‍കാനായി മാതാവ് കൊടുത്തു വിട്ട കഞ്ചാവുമായി പ്രായപൂര്‍ത്തിയാകാത്ത മകന്‍ അറസ്റ്റില്‍. രണ്ടു കിലോ കഞ്ചാവുമായി ആവശ്യക്കാരനെ കാത്തുനില്‍ക്കാനായിരുന്നു അമ്മയുടെ നിര്‍ദ്ദശം. കഞ്ചാവ് കൈമാറാനുള്ള ആളെയും കാത്ത് നില്‍ക്കുമ്പോഴാണ് യുവാവിനെ പൊലീസ് പിടികൂടുന്നത്. പൂവാര്‍ മേലെ കൊട്ടാരക്കുന്ന് വീട്ടില്‍ ഷിബിന്‍(17) ആണ് പൂവാര്‍ പൊലീസിന്റെ പിടിയിലായത്. അമ്മ മിനി ഒളിവിലാണ്. അമ്മ മിനിയുടെ ശത്രുക്കളാണ് മകനെ കൂടുക്കാനായി വിവരങ്ങള്‍ കൃത്യമായി പോലീസിനെ അറിയിച്ചത്. സ്‌കൂള്‍ ബാഗില്‍ കഞ്ചാവ് നിറച്ച ഒരാള്‍ […]

ആരോപണ വിധേയയായ ഗായികയും ദിലീപും തമ്മില്‍; ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത്

ആരോപണ വിധേയയായ ഗായികയും ദിലീപും തമ്മില്‍; ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത്

കൊച്ചി: കൊട്ടേഷന്‍ നേതാവ് പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ യുവ നടിയുടെ കാറില്‍ അതിക്രമിച്ച കയറിയ ഗുണ്ടാ സംഘം നടിയെ ക്രൂരമായ ലൈംഗിക ചേഷ്ടകള്‍ക്ക് വിധേയമാക്കിയ കേസില്‍ പ്രമുഖ ഗായികയുടെ കൂടുതല്‍ പങ്ക് പുറത്തേക്ക്. കേസില്‍ അറസ്റ്റിലായ ദിലീപിന്റെയും ഭാര്യ കാവ്യയുടെയും ഉറ്റ സുഹൃത്ത് കൂടിയായ ഗായികയെ ചോദ്യം ചെയ്യുന്നതിന് ഇന്നലെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. രഹസ്യമായി ചോദ്യം ചെയ്യുന്നതിനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇന്നോ നാളെയോ ഗായികയെ അന്വേഷണ സംഘം ചോദ്യം […]

യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഭാര്യ കസ്റ്റഡിയില്‍

യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: ഭാര്യ കസ്റ്റഡിയില്‍

കുറ്റിപ്പുറം: യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഭാര്യ കസ്റ്റഡിയില്‍. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് സംഭവം. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിന്റെ(27) ജനനേന്ദ്രിയമാണ് ഭാര്യ മുറിച്ചത്. യുവതിയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് ഇര്‍ഷാദ്. ആദ്യ വിവാഹബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഇതിനിടെ ഇര്‍ഷാദ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അതേസമയം ജനനേന്ദ്രിയം മുറിച്ചത് താനാണെന്ന് യുവതി സമ്മതിച്ചെങ്കിലും സ്വയം മുറിച്ചതാണെന്നാണ് ഇര്‍ഷാദിന്റെ വാദം. ഇത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കയാണ്. ഇരുവര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ […]

കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായ പരാതി വിദഗ്ദസംഘം അന്വേഷിക്കും- കെ.കെ.ശൈലജ ടീച്ചര്‍

കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായ പരാതി വിദഗ്ദസംഘം അന്വേഷിക്കും- കെ.കെ.ശൈലജ ടീച്ചര്‍

ആര്‍.സി.സി യില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായ പരാതി വിദഗ്ദസംഘം അന്വേഷിക്കും. കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍.സി.സി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നടത്തിയ ടെസ്റ്റുകളില്‍ വ്യത്യസ്തമായ റിസല്‍ട്ട് കണ്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ വിദഗ്ദപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്. പരിശോധനയുടെ ഭാഗമായി എച്ച്.ഐ.വി സ്ഥിതീകരിച്ച സാഹചര്യത്തില്‍ ഇത് സംബന്ധിച്ച വിദഗ്ദ അന്വേഷണം നടത്തുന്നതിനായി ജോയിന്റ് ഡി.എം.ഇ ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തില്‍ വിദഗ്ദസംഘത്തെ ചുമതലപ്പെടുത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് […]

ഗൗരിലങ്കേഷ് വധം: അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

ഗൗരിലങ്കേഷ് വധം: അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

  ബംഗളൂരു: മാദ്ധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. പ്രതികള്‍ സംസ്ഥാനം വിട്ടിരിക്കാമെന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കര്‍ണാടകയ്ക്ക് പുറത്തേക്കു വ്യാപിപ്പിക്കുന്നത്. അതിനിടെ ലങ്കേഷിന്റെ വീട്ടില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിടാനുള്ള തീരുമാനവും ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു പ്രാദേശിക ചാനല്‍ പുനഃ സൃഷ്ടിച്ച കൊലപാതക ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനാലാണ് യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തീരുമാനിച്ചത്.

പ്രകൃതി വിരുദ്ധ പീഡനം: ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍

പ്രകൃതി വിരുദ്ധ പീഡനം: ബ്രിട്ടീഷ് പൗരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കാഴ്ചയില്ലാത്ത മൂന്ന് കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 54കാരനായ ബ്രിട്ടീഷ് പൗരന്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡിലെ (എന്‍.എ.ബി) കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. മുറെ വാര്‍ഡ് എന്ന ബ്രിട്ടീഷ് പൗരനാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്ന് പീഡനത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. ഒമ്പത് വര്‍ഷത്തോളമായി മുറെ വാര്‍ഡ് നാഷണല്‍ അസോസിയേഷന്‍ ബ്ലൈന്‍ഡുമായി അടുത്ത ബന്ധം പുലര്‍ത്തിവരികയായിരുന്നു. ഇവിടുത്തെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു ഇയാള്‍. ഗുഡ്ഗാവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു […]

ജീവന്‍ രക്ഷിച്ച് ഫേസ്ബുക്ക്

ജീവന്‍ രക്ഷിച്ച് ഫേസ്ബുക്ക്

വൈക്കം: നെറ്റിയില്‍ രക്തം ഒലിപ്പിച്ച മുറിവുമായി റിസോര്‍ട്ടിലെ അടച്ചിട്ട മുറിയില്‍ പൂട്ടിയിടപ്പെട്ട യുവതിക്ക് ഫേസ്ബുക്കിന്റെ സഹായത്തില്‍ മോചനം. രക്തം ഒലിച്ച തലയുമായി യുവതി സഹായം ആവശ്യപ്പെട്ട് ചെയ്ത പോസ്റ്റ് അനേകര്‍ ഷെയര്‍ ചെയ്യുകയും ഇതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ മോചിപ്പിക്കുകയുമായിരുന്നു. വൈക്കം ചെമ്മനാകരയിലെ സ്വകാര്യ റിസോര്‍ട്ടിലെ അടച്ചിട്ട മുറിയിലായിരുന്നു യുവതിയെ തടവിലിട്ടിരുന്നത്. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ മുറിവും കാട്ടി യുവതി പോസ്റ്റ് ചെയ്ത വീഡിയോ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും മറ്റുമായി നവമാധ്യമങ്ങളിലൂടെ പ്രവഹിക്കുകയും ഒടുവില്‍ വിവരമറിഞ്ഞ് എത്തിയ […]

1 2 3 5