കണ്ണൂര്‍ സ്വദേശിയായ ഐഎസ് തീവ്രവാദി സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കണ്ണൂര്‍ സ്വദേശിയായ ഐഎസ് തീവ്രവാദി സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കണ്ണൂര്‍: മലയാളി ഐഎസ് തീവ്രവാദി സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫാണ് കൊല്ലപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് അബ്ദുള്‍ മനാഫ്. മനാഫിന്റെ സുഹൃത്തായ ഖയൂം ആണ് മരണവിവരം വീട്ടുകാരെ അറിയിച്ചത്. കഴിഞ്ഞ നവംബറില്‍ സിറിയയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മനാഫ് കൊല്ലപ്പെട്ടതെന്നാണ് സൂചന. 2009ല്‍ വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കുന്നുംകൈയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ബിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന മനാഫ്. പിന്നീട് […]

ഐ.എസിന്റെ ലൈംഗികാടിമയാക്കാന്‍ ശ്രമം: ഹിന്ദു യുവതിയെ മതം മാറ്റി സൗദിയിലേയ്ക്ക് കൊണ്ടു പോയവര്‍ പിടിയില്‍

ഐ.എസിന്റെ ലൈംഗികാടിമയാക്കാന്‍ ശ്രമം: ഹിന്ദു യുവതിയെ മതം മാറ്റി സൗദിയിലേയ്ക്ക് കൊണ്ടു പോയവര്‍ പിടിയില്‍

കൊച്ചി: യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്തി തീവ്രവാദ സംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പറവൂര്‍ പെരുവാരം മന്ദിയേടത്ത് ഫയാസ് (23), മാഞ്ഞാലി തലക്കാട്ട് സിയാദ് (48) എന്നിവരാണു പിടിയിലായത്. ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാണു കേസ്. വീടുകള്‍ റെയ്ഡ് ചെയ്താണ് ഇരുവരെയും പിടികൂടിയത്. മൊബൈല്‍ ഫോണടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു സൂചന. കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിന്റെ അടുത്ത […]

ഐഎസ് തിരിച്ചടിക്കാനായി രാസായുധ സെല്ലിന് രൂപം നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍

ഐഎസ് തിരിച്ചടിക്കാനായി രാസായുധ സെല്ലിന് രൂപം നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍

ലണ്ടന്‍ യുഎസിന്റെ നേതൃത്വത്തിലുള്ള രാജ്യങ്ങളുടെ യോജിച്ചുള്ള മുന്നേറ്റത്തില്‍ അടിത്തറയിളകിയ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ തിരിച്ചടിക്കാനുള്ള ശ്രമം തുടങ്ങിയതായി സൂചന. ഇതിന്റെ ഭാഗമായി വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു ‘രാസായുധ സെല്ലി’ന് ഐഎസ് രൂപം നല്‍കിയതായാണു വിവരം. ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയാണു സെല്‍ രൂപീകരിച്ചിരിക്കുന്നത്. ഭീകരര്‍ വ്യാപകമായ തോതില്‍ രാസായുധ ആക്രമണത്തിനു തുനിഞ്ഞാല്‍ അതു വന്‍തോതില്‍ അപകടം സൃഷ്ടിക്കുമെന്നാണു ഭയം. മധ്യപൂര്‍വേഷ്യയിലെ സ്വാധീന മേഖലകളില്‍നിന്നു വിദഗ്ധരെ കൊണ്ടുവന്നു രാസായുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് ഐഎസ് കോപ്പുകൂട്ടുകയാണെന്നു […]

ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് വാട്ട്സാപ്പ് സന്ദേശം

ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് വാട്ട്സാപ്പ് സന്ദേശം

കാസര്‍ഗോഡ്: തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് വാട്ട്സാപ്പ് സന്ദേശം ലഭിച്ചതായി പരാതി. കാസര്‍ഗോഡ് സ്വദേശിയായ ഹാരിസാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പാലക്കാടുനിന്നും കാണാതായി ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന അബുഈസയുടെ പേരിലാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. പരാതി പൊലീസ് എന്‍ഐഎയ്ക്ക് കൈമാറി. ‘മെസേജ്ടു വാട്ട്സാപ്പ് കേരള’ എന്ന ഗ്രൂപ്പില്‍ നിന്നാണ് ഹാരിസിന് സന്ദേശം ലഭിച്ചിരിക്കുന്നത്. അബുഈസ അഡ്മിനായ വാട്ട്സാപ്പ് ഗ്രൂപ്പാണിത്. കാസര്‍ഗോഡ് സ്വദേശിയും വ്യാപാരിയുമായ ഹാരിസിനെ ഈ ഗ്രൂപ്പില്‍ ചേര്‍ത്തതിന് ശേഷം അദ്ദേഹത്തിന് സന്ദേശം […]

കശ്മീര്‍ താഴ്വരയില്‍ പുകയുന്ന അശാന്തി ചൂണ്ടിക്കാട്ടി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

കശ്മീര്‍ താഴ്വരയില്‍ പുകയുന്ന അശാന്തി ചൂണ്ടിക്കാട്ടി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സമീപകാലത്ത് കശ്മീര്‍ താഴ്വരയില്‍ പുകയുന്ന അശാന്തി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ ശര്‍മയുടെതാണ് പ്രതികരണം. മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് ജമ്മു കശ്മീര്‍ ശാന്തമായിരുന്നു. സാധാരണ നിലയിലായിരുന്നു അവിടുത്തെ ജീവിതങ്ങള്‍. സംസ്ഥാനത്തെ വിനോദ സഞ്ചാരം ഏറ്റവും ഉയര്‍ന്ന നിലയിലുമായിരുന്നു. എന്നാല്‍ മോദിയുടെ നയങ്ങള്‍ ദുരന്തമായിരിക്കുകയാണ്. സംസ്ഥാനത്ത് അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു. പാകിസ്താനുമായുള്ള ബന്ധം എങ്ങിനെ മുന്നോട്ടു കൊണ്ടു പോവണമെന്നതിനെ കുറിച്ച് അദ്ദേഹത്തിന് ഒരു ധാരണയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്‍മോഹന്‍ […]

ഐ.എസിനു സഹായം: ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ രണ്ടുപേര്‍ക്ക് ഏഴു വര്‍ഷം തടവ്

ഐ.എസിനു സഹായം: ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ രണ്ടുപേര്‍ക്ക് ഏഴു വര്‍ഷം തടവ്

ന്യൂഡല്‍ഹി: തീവ്രവാദ സംഘടന ഐ.എസിനു വേണ്ടി ഫണ്ട് ശേഖരിക്കുന്നതിനും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും ഗൂഢാലോചന നടത്തിയെന്ന കേസില്‍ രണ്ടുപേര്‍ക്ക് ഏഴു വര്‍ഷം തടവ്. ഡല്‍ഹി സ്‌പെഷ്യല്‍ കോടതിയുടെതാണ് വിധി. ജമ്മു കശ്മീരില്‍ നിന്നുള്ള അസര്‍ ഉള്‍ ഇസ്ലാം(24), മഹാരാഷ്ട്രയില്‍ നിന്നുള്ള മുഹമ്മദ് ഫര്‍ഹാന്‍ ഷെയ്ക്ക്(25) എന്നിവര്‍ക്കാണ് ജില്ലാ ജഡ്ജി അമര്‍നാഥ് തടവുശിക്ഷ വിധിച്ചത്. കുറ്റവിമുക്തരാക്കണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ എം.എസ് ഖാന്‍ മുഖേന പ്രതികള്‍ കോടതിയില്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആരോപിക്കപ്പെട്ട കുറ്റത്തില്‍ പശ്ചാത്താപമുണ്ടെന്നും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും […]