ഇന്ത്യയിലേയ്ക്ക് കള്ളനോട്ട് ഒഴുകുന്നു; മുഖ്യവിതരണക്കാരന്‍ അറസ്റ്റില്‍

ഇന്ത്യയിലേയ്ക്ക് കള്ളനോട്ട് ഒഴുകുന്നു; മുഖ്യവിതരണക്കാരന്‍ അറസ്റ്റില്‍

ഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കും എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ കാരണമായി മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് രണ്ടും പാടെ പാളിയ അവസ്ഥയാണ് ഉള്ളത്. കോടികളുടെ കള്ളനോട്ടുകള്‍ ഇന്ത്യയിലേയ്ക്ക് ഒഴുകുന്നു. 2000 രൂപയുടെ നോട്ടുകളാണ് വന്‍തോതില്‍ എത്തുന്നത്. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാളിലെ മാര്‍ഡ സ്വദേശിയായ കാഷിദ് ആണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ വച്ച് അറസ്റ്റിലായത്. ഒരു രണ്ടായിരം രൂപ നോട്ടിന് വില 900 രൂപയാണ്. പാകിസ്ഥാനില്‍ നിന്നും രാജ്യത്തേക്ക് എത്തുന്നത് കോടികള്‍ വിലമതിക്കുന്ന 2000 […]

ഖൊരക്പൂര്‍ ദുരന്തം: യു.പി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

ഖൊരക്പൂര്‍ ദുരന്തം: യു.പി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

ലഖ്‌നോ: ഖൊരക്പൂരിലെ ശിശു മരണങ്ങളില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘം കൂട്ടമരണങ്ങള്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓക്‌സിജന്‍ കിട്ടാതെ നിരവധി കുഞ്ഞുങ്ങള്‍ മരിച്ച ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി നഡ്ഡയും ആശുപത്രി അന്ദര്‍ശിച്ചിരുന്നു. അതിനിടെ മരിച്ച കുട്ടികളുടെ എണ്ണം 70 ആയി. ഞായറാഴ്ച ഉച്ചയോടെയാണ് ആദിത്യനാഥും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി […]

രണ്ടാംഘട്ട പാഠപുസ്തകവിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

രണ്ടാംഘട്ട പാഠപുസ്തകവിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളിലായി പരിഷ്‌കരിച്ച സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പാഠപുസ്തകങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിനു വേണ്ടിയാണ് ഈ വര്‍ഷം മുതല്‍ മൂന്നു വോള്യങ്ങളിലായി പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ ഒന്നാംഘട്ടം വിതരണം പൂര്‍ത്തിയാക്കിയിരുന്നു. ഓണപ്പരീക്ഷക്ക് മുമ്പ് തന്നെ രണ്ടാം ഘട്ട വിതരണം പൂര്‍ത്തിയാക്കുന്നതിനുവേണ്ടിയാണ് തിങ്കളാഴ്ച മുതല്‍ തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. മൂന്നാംഘട്ട പാഠപുസ്തകങ്ങള്‍ ക്രിസ്തുമസ് പരീക്ഷക്ക് മുമ്പ് തന്നെ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളും […]

ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം ചോര്‍ന്നുപോയി: കെ. മുരളീധരന്‍ എം.എല്‍.എ

ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം ചോര്‍ന്നുപോയി: കെ. മുരളീധരന്‍ എം.എല്‍.എ

തിരുവനന്തപുരം: സംസ്ഥാനത്തു നടക്കുന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിളിച്ചപ്പോള്‍ ഇരട്ടച്ചങ്കന്റെ ധൈര്യം പോയെന്നു കെ. മുരളീധരന്‍ എം.എല്‍.എ. കേന്ദ്ര ആഭ്യന്തരമന്ത്രിയുടേയും ഗവര്‍ണറുടേയും ഫോണ്‍ കോളില്‍ മുട്ടുവിറച്ച മുഖ്യമന്ത്രി എങ്ങനെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും മുരളീധരന്‍ പരിഹസിച്ചു. സി.പി.എം- ബി.ജെ.പി അക്രമരാഷ്ട്രീയത്തിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കിവിട്ടതിനെതിരെ പ്രതിപക്ഷ നേതാവ് അണികളെ കൊല്ലാന്‍ വിട്ടിട്ടു സമാധാന ചര്‍ച്ച നടത്തുന്നതു പരിഹാസ്യമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ചര്‍ച്ചയില്‍നിന്നു മാധ്യമപ്രവര്‍ത്തകരെ ആട്ടിയോടിച്ചതു രഹസ്യ […]

തലസ്ഥാനത്തെ സംഘര്‍ഷം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

തലസ്ഥാനത്തെ സംഘര്‍ഷം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കൊച്ചി: തലസ്ഥാത്ത് ആര്‍.എസ്.എസ്-ബി.ജെ.പി ആക്രമണത്തിന്റെയും തുടര്‍ സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ പാര്‍ടി ഓഫീസുകള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംഘര്‍ഷവുമയി ബന്ധപ്പെട്ട ആക്രമികളെ അറസ്റ്റ് ചെയ്യുന്നതിനും പ്രത്യേക സംഘത്തിന് രൂപം നല്‍കി. എകെജി സെന്ററിന് മുന്നില്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. . അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഉടന്‍ കസ്റ്റഡിയിലെടുക്കും. ഇതു വരെ എട്ടു പേരെ […]

നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപും, മാഡവും, ഗായികയും ചേര്‍ന്നൊരുക്കിയ കെണിയോ?

നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപും, മാഡവും, ഗായികയും ചേര്‍ന്നൊരുക്കിയ കെണിയോ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാഡമെന്നു വിളിക്കുന്ന സ്ത്രീയാണ് മുഖ്യ ആസൂത്രകയെന്ന നിഗമനത്തിലേക്ക് പൊലീസ്. കേസില്‍ നടിയോട് ദിലീപിനു പകയുണ്ടായിരുന്നുവെങ്കിലും ആക്രമണത്തിനുള്ള പദ്ധതി തയാറാക്കിയത് മാഡമായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. അതേസമയം നടിയെ ആക്രമിക്കാന്‍ തയാറാക്കിയ പദ്ധതി സംബന്ധിച്ച് അറിവുണ്ടായിരുന്നത് ദിലീപിനും മാഡത്തിനും പിന്നെ ദിലീപിന്റെ സുഹൃത്തായ ഗായികക്കുമായിരുന്നു. നടിയെ ആക്രമിക്കാനുള്ള നീക്കത്തെ കുറിച്ച് നാദിര്‍ഷയ്ക്ക് അറിവില്ലായിരുന്നു. ഉറ്റ സുഹൃത്തുക്കള്‍ പോലും അറിയാതെയാണ് മാഡവും ദിലീപും പദ്ധതി തയാറാക്കിയിരുന്നത്. ആക്രമിക്കപ്പെട്ട നടിയെ ഈ നിലയില്‍ കാണമെന്ന് ഗായികയായ […]

സ്വകാര്യ വ്യക്തിയുടെ ചുറ്റുമതില്‍ തകര്‍ത്ത സംഭവവത്തില്‍ ഏഴുപേര്‍ക്കെതിരെ കേസ്

സ്വകാര്യ വ്യക്തിയുടെ ചുറ്റുമതില്‍ തകര്‍ത്ത സംഭവവത്തില്‍ ഏഴുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: പൊതുറോഡിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ ചുറ്റുമതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ദേളിയിലെ മുഹമ്മദ്കുഞ്ഞി(61)യുടെ പരാതിയില്‍ രാമചന്ദ്രന്‍, സദാനന്ദന്‍, ആനന്ദന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നാലുപേര്‍ക്കുമെതിരെയാണ് കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ ചുറ്റുമതില്‍ പൊതുറോഡിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇതേ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മതില്‍ തകര്‍ത്ത സംഭവമുണ്ടായത്.