ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത ; മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത ; മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂര്‍ വരെ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേഘാലയ, ഉത്തര്‍പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, പഞ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനീകന്‍ മരിച്ചു

പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനീകന്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ സിആര്‍പിഎഫ് 182 ബറ്റാലിയനിലെ സൈനികന്‍ മരിച്ചു. ജെ.ഡി. മന്ദീപ് കുമാര്‍(27) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സൈനികന്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി പുല്‍വാമയിലെ വാര്‍പുരയിലാണ് ഏറ്റമുട്ടല്‍ നടന്നത്. ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു സൈന്യം നടത്തിയ തെരച്ചിലിനിടെ ഏറ്റുമുട്ടലുണ്ടായത്.

ജമ്മു കാശ്മീരില്‍ ഭൂചലനം

ജമ്മു കാശ്മീരില്‍ ഭൂചലനം

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭൂചലനം. ഇന്നു രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്നു ആളപയാമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച രാത്രി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8.49നായിരുന്നു അനുഭവപ്പെട്ടത്. ഡല്‍ഹിയിലും ഗുഡ്ഗാവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

പാക്ക് ഷെല്‍ ആക്രമം: അതിര്‍ത്തി മേഖലയിലെ സ്‌കൂളുകള്‍ക്ക് ഒരാഴ്ച അവധി

പാക്ക് ഷെല്‍ ആക്രമം: അതിര്‍ത്തി മേഖലയിലെ സ്‌കൂളുകള്‍ക്ക് ഒരാഴ്ച അവധി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്‌കൂളുകള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചുപൂട്ടി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഷെല്ലാക്രമണം തുടരുന്നതിനാലാണിത്. പാക് ഷെല്ലിംഗ് തുടരുന്ന അര്‍ണിയയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസുകള്‍ നഷ്ടമാകുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്ല. ഇപ്പോഴും ആക്രമണമുണ്ടായി. എപ്പോള്‍ വേണമെങ്കിലും ആക്രമണം തുടങ്ങാമെന്ന നിലയാണ്. ദീപാവലി വരെ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ല അന്താരാഷ്ട്ര അതിര്‍ത്തിയിലുള്ള ബിഎസ് എഫ് പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ കഴിഞ്ഞ ആഴ്ചയിലും പാക് ആക്രമണം നടന്നിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ പാക് ആക്രമണത്തില്‍ […]

തെക്കന്‍ കശ്മീരില്‍ തീവ്രവാദി ആക്രമണം: ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

തെക്കന്‍ കശ്മീരില്‍ തീവ്രവാദി ആക്രമണം: ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: തെക്കന്‍ കശ്മീരില്‍ പൊലീസ് സംഘത്തിന് നേരയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറും ഉള്‍പ്പെടുന്നു. അച്ചബാല്‍ ഗ്രാമത്തില്‍ വെച്ച് പൊലീസ് വാഹനത്തെ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിലെ പൊലീസുകാരെ വധിച്ച ശേഷം തീവ്രവാദികള്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. അനന്ത്‌നാഗിലെ അര്‍വാണി ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിന്റെ തിരിച്ചടിയാണ് പൊലീസ് വാഹനത്തിന് നേരെയുണ്ടായ ആക്രമണം എന്നാണ് കരുതപ്പെടുന്നത്. അര്‍വാണി ഗ്രാമത്തിലെ ഒരു കെട്ടിട്ടത്തില്‍ തങ്ങുകയായിരുന്ന ലഷ്‌കര്‍ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. തീവ്രവാദി സംഘത്തില്‍ ലഷ്‌കര്‍ […]

സ്വകാര്യഭാഗങ്ങളില്‍ മുളകുതേച്ചു, പീഡിപ്പിച്ചു; പോലീസിനെതിരെ യുവതിയുടെ പരാതി

സ്വകാര്യഭാഗങ്ങളില്‍ മുളകുതേച്ചു, പീഡിപ്പിച്ചു; പോലീസിനെതിരെ യുവതിയുടെ പരാതി

ജമ്മു: പോലീസ് സ്റ്റേഷനില്‍വച്ച് വസ്ത്രമുരിഞ്ഞ് അധിക്ഷേപിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി ജമ്മു കശ്മീരില്‍ മോഷണക്കുറ്റത്തിന് അറസ്റ്റിലായ യുവതിയുടെ പരാതി. സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചെന്നും പരാതിയുണ്ട്. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ജമ്മുവിലെ കോടതി ഉത്തരവിട്ടു. ജമ്മുവിലെ കാനചാക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. 28 വയസുള്ള വിവാഹിതയായ യുവതിയെ, അവര്‍ വീട്ടുജോലിക്കു നില്‍ക്കുന്ന വീട്ടുകാരുടെ പരാതി പ്രകാരം ഏപ്രില്‍ 30നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ നടന്ന മോഷണത്തിനു പിന്നില്‍ ഇവരാണെന്നായിരുന്നു പരാതി. തുടര്‍ന്ന് […]

കശ്മീര്‍ താഴ്വരയില്‍ പുകയുന്ന അശാന്തി ചൂണ്ടിക്കാട്ടി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

കശ്മീര്‍ താഴ്വരയില്‍ പുകയുന്ന അശാന്തി ചൂണ്ടിക്കാട്ടി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സമീപകാലത്ത് കശ്മീര്‍ താഴ്വരയില്‍ പുകയുന്ന അശാന്തി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ ശര്‍മയുടെതാണ് പ്രതികരണം. മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് ജമ്മു കശ്മീര്‍ ശാന്തമായിരുന്നു. സാധാരണ നിലയിലായിരുന്നു അവിടുത്തെ ജീവിതങ്ങള്‍. സംസ്ഥാനത്തെ വിനോദ സഞ്ചാരം ഏറ്റവും ഉയര്‍ന്ന നിലയിലുമായിരുന്നു. എന്നാല്‍ മോദിയുടെ നയങ്ങള്‍ ദുരന്തമായിരിക്കുകയാണ്. സംസ്ഥാനത്ത് അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു. പാകിസ്താനുമായുള്ള ബന്ധം എങ്ങിനെ മുന്നോട്ടു കൊണ്ടു പോവണമെന്നതിനെ കുറിച്ച് അദ്ദേഹത്തിന് ഒരു ധാരണയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്‍മോഹന്‍ […]

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തില്‍ മേയ് 25നു നടത്താനിരുന്ന ഉപതിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ റദ്ദാക്കി. തിരഞ്ഞെടുപ്പു നടത്തുന്നതിനു പ്രതികൂലമായ കശ്മീരിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഏപ്രില്‍ 12നായിരുന്നു ആദ്യം ഇവിടെ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു ലോക്‌സഭാ മണ്ഡലമായ ശ്രീനഗറില്‍ എട്ടു പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് മേയ് 25ലേക്കു നീട്ടിവയ്ക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനന്ത്‌നാഗില്‍ കൂടുതല്‍ […]