പഞ്ചവര്‍ണത്തത്ത വിഷുവിന്; ചിരിപ്പൂരം പ്രതീക്ഷിച്ച് പ്രേക്ഷകര്‍

നടനും അവതാരകനും മിമിക്രിതാരവുമായ രമേഷ് പിഷാരടി സംവിധായകനാകുന്ന പഞ്ചവര്‍ണ്ണതത്ത വിഷുവിന് തിയേറ്ററുകളിലെത്തും. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തില്‍ നായകന്മാരായെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയിലറിനുമെല്ലാം വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിലെ ജയറാമിന്റെ വ്യത്യസ്തമായ വേഷവും രൂപവും ഭാഷയുമെല്ലാം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന പെറ്റ് ഷോപ്പ് ഉടമയായാണ് ജയറാം ഈ ചിത്രത്തിലെത്തുന്നത്. ജയറാമിന്റെ കഥാപാത്രത്തിന് പേരില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. എംഎല്‍എ ആയാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. സപ്ത തരംഗ സിനിമയുടെ […]

ദൈവത്തിന്റെയും കെ.കുമാറിന്റെയും ജീവിതത്തിലെ സുവിശേഷങ്ങള്‍, സലിംകുമാര്‍ ട്രാക്ക് മാറുന്നു! ശൈലന്റെ റിവ്യു

സലിം കുമാറിനെ വിശേഷപ്പിക്കാന്‍ ദേശീയ പുരസ്‌കാരം കിട്ടിയ കണക്കൊന്നും പറയണമെന്നില്ലെങ്കിലും സിനിമയെ ജീവിതമാക്കിയ താരം രണ്ട് സിനിമകളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആരും സഞ്ചരിക്കാത്ത സിനിമയുടെ മായലോകത്തൂടെ സഞ്ചരിക്കുന്ന സലിം കുമാര്‍ കറുത്ത ജൂതന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് ദൈവമേ കൈതൊഴാം k.കുമാറാകണം. ജയറാമാണ് നായകന്‍, ഒപ്പം അനുശ്രീ, സലിം കുമാര്‍, നെടുമുടി വേണു, ശ്രീനിവാസന്‍ പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നര്‍മ്മത്തില്‍ ചാലിച്ചെടുത്ത കഥയും കഥാപാത്രങ്ങളുമാണ് സിനിമയിലൂടെ നീളം കാണിച്ചിരുന്നത്. സിനിമയ്ക്ക് വേണ്ടി […]

ജയറാമിനെ മൊട്ടത്തലയനും കുടവയറനുമാക്കി രമേഷ് പിഷാരടി! സിനിമയുടെ പൂജ കഴിഞ്ഞു, ഇനിയാണ് അംഗം വെട്ട്

ജയറാമിനെ മൊട്ടത്തലയനും കുടവയറനുമാക്കി രമേഷ് പിഷാരടി! സിനിമയുടെ പൂജ കഴിഞ്ഞു, ഇനിയാണ് അംഗം വെട്ട്

ജയറാമിനെ മൊട്ടതലയനും കുടവയറനുമാക്കി രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പഞ്ചവര്‍ണതത്ത. 2017 ല്‍ സിനിമയുടെ പ്രഖ്യാപനം നടന്നിരുന്നു. സിനിമയ്ക്ക് വേണ്ടി ജയറാം തല മൊട്ടയടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞിരിക്കുകയാണ്. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ നവാഗത സംവിധായകന്മാരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് വരുകയാണ്. ആദ്യ സിനിമ തന്നെ മികച്ച അഭിപ്രായം നേടുന്നതോടെ വ്യത്യസ്ത കഥകളുമായി പലരും സിനിമയെ പല […]

അര്‍ഹിച്ച അംഗീകാരം സിനിമയ്ക്ക് ലഭിക്കുന്നില്ല: കാളിദാസ് ജയറാം

അര്‍ഹിച്ച അംഗീകാരം സിനിമയ്ക്ക് ലഭിക്കുന്നില്ല: കാളിദാസ് ജയറാം

സമുദ്രക്കനിയും എം പത്മകുമാറും ചേര്‍ന്ന് സംവിധാനം ചെയ്ത ജയറാം ചിത്രം ആകാശമിഠായി കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ എത്തിയിരുന്നു. മികച്ച അഭിപ്രായം നേടിയിട്ടും അര്‍ഹിച്ച അംഗീകാരം സിനിമയ്ക്ക് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാം. അച്ഛന് ഏറെ പ്രതീക്ഷ ഉളള ചിത്രമായിരുന്നു ഇതെന്നും ആരാധകര്‍ക്ക് വേണ്ടത് പോലെ ഒരു തിരിച്ചുവരവാണ് ഇതിലൂടെ കണ്ടിരുന്നതെന്നും കാളിദാസ് പറഞ്ഞു. ‘ഒരു സിനിമയ്ക്ക് അത് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകുന്നത് വളരെ സങ്കടകരമായ കാര്യമാണ്. ഈ ചിത്രത്തിന് അപ്പയ്ക്ക് എത്രത്തോളം […]

ഒന്നരമാസത്തിനുശേഷം ദിലീപിനെ നാളെ പുറത്തിറക്കും

ഒന്നരമാസത്തിനുശേഷം ദിലീപിനെ നാളെ പുറത്തിറക്കും

നടിയെ ആക്രമിച്ച കേസില്‍ പ്രതിയും നടനുമായ ദിലീപിന് അച്ഛന്റെ ശ്രാദ്ധചടങ്ങിനു പങ്കെടുക്കാന്‍ ആലുവയിലെ വീട്ടില്‍ പോലീസ് നാളെ എത്തിക്കും. രാവിലെ 7 മണി മുതല്‍ 11 മണിലരെയാണ് ചടങ്ങുകള്‍ക്കായി അനുവദിച്ചിരിക്കുന്ന സമയം. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ദിലീപിനെ പുറത്തെത്തിക്കുക. ആലുവാ മണപ്പുറത്തും ദിലീപിന്റെ വീട്ടിലുമായാണ് ചടങ്ങുകള്‍ നടക്കുക. ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക എന്നീ നിബന്ധനകളോടെയാണ് ദിലീപിനെ പുറത്തുവിടുന്നത്. ചതയ ദിനമായ നാളെ ദിലീപിനെ പോലെ പ്രശസ്തരായ വ്യക്തികളെ വീട്ടിലും അതിനുപറമേ ആലുവയിലും […]

ദിലീപിനെ കാണാന്‍ ജയിലില്‍ നടന്‍ ജയറാം

ദിലീപിനെ കാണാന്‍ ജയിലില്‍ നടന്‍ ജയറാം

ആലുവ: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നടന്‍ ജയറാമുമെത്തി. തിരുവോണ ദിനത്തില്‍ ഉച്ചയോടെയാണ് ജയറാം ജയിലിലെത്തിയത്. എല്ലാ വര്‍ഷവും ദിലീപിന് ഓണക്കോടി നല്‍കാറുണ്ടെന്നും പതിവ് തെറ്റിക്കാതിരിക്കാനാണ് ഇത്തവണ ജയിലിലെത്തിയത് എന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു. ജയിലില്‍ ദിലീപ് സുഖമായിരിക്കുന്നുവെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. റിമാന്‍ഡില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിക്കാന്‍ ഇന്നലെ സിനിമാ മേഖലയിലെ നിരവധി പേര്‍ എത്തിയിരുന്നു. പിതാവിന് ബലിയിടാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയതിന് […]

സത്യയിലെ ഗാനത്തിനെതിരെ ട്രോളന്‍മാരുടെ പൊങ്കാല

സത്യയിലെ ഗാനത്തിനെതിരെ ട്രോളന്‍മാരുടെ പൊങ്കാല

കൊച്ചി: ഇന്നലെ പുറത്തിറങ്ങിയ പുതിയ ജയറാം ചിത്രമായ സത്യയിലെ ഗാനത്തിനെതിരെ ട്രോളന്‍മാരുടെ പൊങ്കാല. ദേശീയ അവാര്‍ഡുള്‍പ്പെടെ ലഭിച്ചിട്ടുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ഗോപീ സുന്ദറിനാണ് ഇത്തവണയും ആരോപണങ്ങള്‍ വന്നിരിക്കുന്നത്. തമിഴ് ചിത്രമായ ഇരുമുഖനിലെ ഗാനത്തില്‍ നിന്നാണ് ഗോപിയുടെ പുതിയ കോപ്പിയടിയെന്നാണ് വിമര്‍ശകരുടെ ആരോപണം. ഹാരിസ് ജയരാജ് ഈണം നല്‍കിയ ഹിറ്റ് ഗാനത്തിന്റെ കോപ്പിയാണ്, പുതിയ ഞാന്‍ നിന്നെ തേടി വരും എന്ന ഗാനമെന്നാണ് ആക്ഷേപം. അതേസമയം ഇതും കടന്നും ആരോപണം നീളുന്നുണ്ട്. ഫെറ്റി വാപ്പിന്റെ ട്രാപ്പ് ക്വീനില്‍ […]