സമഗ്ര പക്ഷിഭൂപട നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

സമഗ്ര പക്ഷിഭൂപട നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ജില്ലയിലെ സമഗ്ര പക്ഷി ഭൂപട നിര്‍മ്മാണത്തിന് തുടക്കമായി. വിദ്യാനഗര്‍ വനശ്രീ കോംപ്ലക്‌സില്‍ നടന്ന പക്ഷിഭൂപട നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് പക്ഷി നിരീക്ഷണം നടത്തി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍്‌റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ബിജു പദ്ധതി വിശദീകരിച്ചു. ജില്ലയിലെ 187 സെല്ലുകളിലായി സെപ്റ്റംബര്‍ 13 വരെ മഴക്കാല സര്‍വ്വെയും 2018 ജനുവരി 13 മുതല്‍ മാര്‍ച്ച് 13 വരെ വേനല്‍ക്കാല സര്‍വ്വെയും നടത്തും. റെയിഞ്ച് ഫോറസ്റ്റ് […]

സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; പ്രദര്‍ശന- കലാജാഥയ്ക്ക് ഉജ്ജ്വല സമാപനം

സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; പ്രദര്‍ശന- കലാജാഥയ്ക്ക് ഉജ്ജ്വല സമാപനം

കാസര്‍കോട്: സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസം തിരുവനന്തപുരത്തുനിന്നും പ്രയാണമാരംഭിച്ച പ്രദര്‍ശന- കലാജാഥയ്ക്ക് കാസര്‍കോട് സിവില്‍ സ്‌റ്റേഷനില്‍ ഉജ്ജ്വല സമാപനം. പ്രദര്‍ശന വാഹനത്തിലെ വികസന ചിത്രങ്ങള്‍ കാണുവാനും പ്രശസ്ത നാടന്‍ പാട്ടുകാരന്‍ ജയചന്ദ്രന്‍ കടമ്പനാടും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടുകള്‍ കേള്‍ക്കുവാനും ജീവനക്കാരും കളക്ടറേറ്റിലെത്തിയ നൂറുകണക്കിനാളുകളും തിങ്ങിനിറഞ്ഞു. സമാപന പരിപാടി ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരന്‍ പുണിഞ്ചിത്തായ മുഖ്യാതിഥിയായിരുന്നു.എഡിഎം:കെ.അംബുജാക്ഷന്‍ ആശംസനേര്‍ന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി.സുഗതന്‍ സ്വാഗതവും ഫീല്‍ഡ് പബ്ലിസിറ്റി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ […]

ഡോക്ടേഴ്‌സ് ഡേ ആഘോഷിച്ചു

ഡോക്ടേഴ്‌സ് ഡേ ആഘോഷിച്ചു

കാഞ്ഞങ്ങാട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന ഡോക്ടേഴ്‌സ് ഡെ, ജില്ലാ കളക്ടര്‍. ജീവന്‍ ബാബു(I A S )ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്.ഡോ. യു.കൃഷ്ണകുമാരി, അധ്യക്ഷയായി ഡോ.സൂരജ്. എസ്. നമ്പ്യാര്‍, ഡോ.കെ.വിജയരാഘവന്‍, ഡോ.എന്‍.രാഘവന്‍ എന്നിവര്‍ സംസാരിച്ചു,

നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചാകണം റോഡുകളുടെ നിര്‍മ്മാണം: മന്ത്രി ജി.സുധാകരന്‍

നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചാകണം റോഡുകളുടെ നിര്‍മ്മാണം: മന്ത്രി ജി.സുധാകരന്‍

നവീന സാങ്കേതിവിദ്യ ഉപയോഗിച്ചാകണം റോഡുകളുടെ അഭിവൃദ്ധിപ്പെടുത്തലും നിര്‍മ്മാണവുമെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. ചട്ടഞ്ചാല്‍ ജംഗ്ഷനില്‍ ഉദുമ മണ്ഡലത്തിലെ പ്രധാന റോഡുകളായ ഉദുമ- തെക്കില്‍, തെക്കില്‍- കീഴൂര്‍ എന്നീ റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദുമ- തെക്കില്‍ റോഡ് ഒന്‍പതു മാസംകൊണ്ടും തെക്കില്‍- കീഴൂര്‍ റോഡ് ആറു മാസം കൊണ്ടും അഭിവൃദ്ധിപ്പെടുത്തല്‍ പൂര്‍ത്തിയാക്കുമെന്നു മന്ത്രി പറഞ്ഞു. ഉദുമ-തെക്കില്‍ റോഡിനു 2.8 കോടി രൂപയാണ് അനുവദിച്ചിരുന്നതെങ്കിലും കരാര്‍ എടുത്തിരിക്കുന്നതു 45 ലക്ഷം രൂപ കുറച്ചാണ്. ബാക്കി […]

സ്‌കൂള്‍ പ്രവേശനോത്സവം നാളെ

സ്‌കൂള്‍ പ്രവേശനോത്സവം നാളെ

കാസറഗോഡ്‌:എസ് എസ് എ യുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം ജില്ലയില്‍ തന്നെ ഉയര്‍ന്ന സ്‌കൂള്‍ പ്രവേശനം സാധ്യമാക്കിയ ജി ജെ ബി എസ് പേരോലില്‍ നടത്തും. നാളെ (ജൂണ്‍ 1) രാവിലെ 9.30 ന് വാദ്യഘോഷങ്ങളുടെ അകമ്പടിയുളള ഘോഷയാത്രയോടെയാണ് പ്രവേശനോത്സവം ആരംഭിക്കുന്നത്. പി കരുണാകരന്‍ എം പി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ അധ്യക്ഷത വഹിക്കും. എന്‍ എ നെല്ലിക്കുന്ന് […]

15 കുടുംബങ്ങള്‍ക്ക് ഇത് സ്വപ്‌ന സാഫല്യം

15 കുടുംബങ്ങള്‍ക്ക് ഇത് സ്വപ്‌ന സാഫല്യം

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മൂന്നു ബ്ലോക്ക് പഞ്ചായത്തുകളിലെ 15 കുടുംബങ്ങള്‍ക്ക് സ്വന്തമായൊരു വീടെന്ന സ്വപ്‌നം പൂവണിഞ്ഞു. കാസര്‍കോട്, കാഞ്ഞങ്ങാട്, മഞ്ചേശ്വരം എന്നീ ബ്ലോക്കുകളിലെ 15 കുടുംബങ്ങള്‍ക്കാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ നിര്‍മ്മാണം പൂര്‍ത്തിയായ വീടുകളുടെ താക്കോലുകള്‍ കൈമാറിയത്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ ചടങ്ങിലായിരുന്നു താക്കോലുകള്‍ കൈമാറിയത്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ വയലറ്റ് ഡിസൂസ (കൊല്ലങ്കാന), കല്ല്യാണി (പച്ചക്കാട്), രാജീവി(ബിര്‍മിനടുക്ക, ബേള) സുന്ദരി […]

തടവുകാര്‍ക്ക് ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തി

തടവുകാര്‍ക്ക് ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തി

കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ തടവുകാര്‍ക്കായി അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ നിര്‍വ്വഹിച്ചു. ക്യാമ്പിന് സബ് ജയില്‍ സൂപ്രണ്ട് ബാലകൃഷ്ണന്‍.പി, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ശ്രീരാജ് പി.നായര്‍, ഡെപ്യു’ി പ്രിസ ഓഫീസര്‍ വിനോദ് കുമാര്‍.ടി, സൂപ്രണ്ട് ബാലകൃഷ്ണന്‍.പി എിവര്‍ പങ്കെടുത്തു.

കാസര്‍കോട് മാരത്തണ്‍ മെയ് 7ന്

കാസര്‍കോട് മാരത്തണ്‍ മെയ് 7ന്

കാസര്‍കോട്: ഗുഡ്‌മോണിങ് കാസര്‍കോട് സംഘടിപ്പിക്കുന്ന കാസര്‍കോട് മാരത്തണ്‍- 2017 മെയ് ഏഴിന് നടക്കും. താളിപ്പടുപ്പ് മൈതാനം മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയം വരെയാണ് മാരത്തണ്‍. പുരുഷ, വനിത വിഭാഗങ്ങളിലുള്ള മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്ക് 10,000, 5000, 3000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കും. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആദ്യ മൂന്ന് സ്ഥാനകാര്‍ക്ക് പ്രത്യേക സമ്മാനം നല്‍കും. പങ്കെടുക്കുന്നവര്‍ ഏഴിന് രാവിലെ 5.30ന് താളിപ്പടുപ്പ് മൈതാനിയിലെത്തി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസില്ല. ഏഴ് മണിക്ക് […]

ജില്ലാകളക്ടറുടെ ചേമ്പറില്‍ വരള്‍ച്ചാ അവലോകന യോഗം ചേര്‍ന്നു

ജില്ലാകളക്ടറുടെ ചേമ്പറില്‍ വരള്‍ച്ചാ അവലോകന യോഗം ചേര്‍ന്നു

കാസര്‍കോട്: ജില്ലയില്‍ വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ജില്ലാകളക്ടറുടെ ചേമ്പറില്‍ വരള്‍ച്ചാ അവലോകന യോഗം ചേര്‍ന്നു. എല്ലാവര്‍ക്കും കുടിവെളളം ഉറപ്പുവരുത്താനും വരും നാളുകളിലും കുടിവെളളം ലഭ്യമാക്കാനുളള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. കുടിവെളള വിതരണത്തിന് ഉപയോഗിക്കാവുന്ന കുളം, കിണര്‍, പാറമടകള്‍ തുടങ്ങിയവ കണ്ടെത്തും. ഇങ്ങനെ കണ്ടെത്തുന്ന ജലസ്രോതസ്സുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കുടിവെളളവിതരണത്തിനായി ഉപയോഗിക്കും. കുടിവെളള വിതരണം നടത്താന്‍ പഞ്ചായത്തിന് നല്‍കിയ വാട്ടര്‍ കിയോസ്‌കുകള്‍ ശരിയായ രീതിയില്‍ സ്ഥാപിച്ച് കുടിവെളള വിതരണം ഉറപ്പുവരുത്തണമെന്ന് […]

ചില്‍ഡ്രന്‍സ് ഹോമില്‍ ഷട്ടില്‍കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

ചില്‍ഡ്രന്‍സ് ഹോമില്‍ ഷട്ടില്‍കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

പരവനടുക്കം: സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പരവനടുക്കം പ്രവര്‍ത്തിക്കുന്ന ഗവ:സ്‌പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കു വേണ്ടി ഉദുമ റീമര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് നിര്‍മ്മിച്ചു നല്‍കിയ ഷട്ടില്‍ കോര്‍ട്ട് ജില്ലാകളക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി കളക്ടറുടെ ടീമും കുട്ടികളുടെ ടീമും തമ്മില്‍ സൗഹൃദ മത്സരവും സംഘടിപ്പിച്ചു. പരവനടുക്കം ഗവ: ചില്‍ഡ്രന്‍സ് ഹോം, ഗവ: മഹിളാ മന്ദിരം, പരപ്പ നിര്‍ഭയ ഹോം എന്നീ സ്ഥാപനങ്ങളിലെ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. കുട്ടികള്‍ക്കായി കളിക്കളം തയ്യാറാക്കിയ […]