സൗദിയില്‍ ഭക്ഷണം പാഴാക്കിയാല്‍ ശിക്ഷ; നിയമം ശൂറ കൗണ്‍സില്‍ ഉടന്‍ ചര്‍ച്ചയ്ക്കെടുക്കുമെന്ന്

സൗദിയില്‍ ഭക്ഷണം പാഴാക്കിയാല്‍ ശിക്ഷ; നിയമം ശൂറ കൗണ്‍സില്‍ ഉടന്‍ ചര്‍ച്ചയ്ക്കെടുക്കുമെന്ന്

ജിദ്ദ: സൗദി അറേബ്യയില്‍ ഭക്ഷണം പാഴാക്കുന്നത് ശിക്ഷാര്‍ഹമാക്കാന്‍ ഒരുങ്ങി ഭരണകൂടം. ഇതുസംബന്ധിച്ച കരട് നിയമം ശൂറ കൗണ്‍സില്‍ ഉടന്‍ ചര്‍ച്ചക്കെടുക്കുന്നതാണ്. ഒപ്പം ഹോട്ടലുകളിലും ആഘോഷവേദികളിലും ഭക്ഷണം പാഴാക്കുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ബില്‍ തുകയുടെ 20 ശതമാനം വരെ പിഴ ഈടാക്കാനുള്ള തീരുമാനവുമുണ്ട്. പാര്‍ട്ടികള്‍, ചടങ്ങുകള്‍, ആഘോഷങ്ങള്‍ എന്നിവയില്‍ ഭക്ഷണം പാഴാക്കിയാല്‍ സ്ഥാപനങ്ങള്‍ക്കോ ഉടമകള്‍ക്കോ 15 ശതമാനമായിരിക്കും പിഴ ലഭിക്കുന്നത്. പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യമാണ് […]

ഗള്‍ഫ് എയര്‍ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിച്ചു

ഗള്‍ഫ് എയര്‍ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിച്ചു

ജിദ്ദ: ഗള്‍ഫ് എയറിന്റെ എ 321 വിമാനം ജിദ്ദയില്‍ നിന്ന് ബഹ്റൈന്‍ വഴി കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിച്ചു. കൂടാതെ റിയാദ്, അല്‍ ഖസീം, അബഹ, മദീന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കരിപ്പൂരിലേക്കും തിരിച്ചും ഗള്‍ഫ് എയറിന്റെ ബഹ്റൈന്‍ വഴിയുള്ള കണക്ഷന്‍ വിമാനം ഇനി പറന്നു തുടങ്ങും. യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി എല്ലാ ദിവസവും കരിപ്പൂരില്‍ നിന്നും അതു പോലെ ജിദ്ദയില്‍ നിന്നും സര്‍വീസുകള്‍ നടത്തുമെന്നുള്ള പ്രത്യേകതയും ഗള്‍ഫ് എയറിനുണ്ട്. തുടക്കത്തില്‍ 40 കിലോ ഗ്രാം ഫ്രീ ബാഗേജും, പത്ത് […]

ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ ഒന്നാംസ്ഥാനത്ത്

ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ ഒന്നാംസ്ഥാനത്ത്

ജിദ്ദ : ലോകത്ത് ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ. പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ 30 ശതമാനവും പാഴാക്കി കളയുന്നതാണ് പതിവ്. വര്‍ഷം 4900 കോടി റിയാലാണ് ഇങ്ങനെ പാഴാക്കുന്ന ഭക്ഷണത്തിന്റെ വിലയായി വരുന്നത്. ഒരു വര്‍ഷം ആഗോളതലത്തില്‍ പാഴാക്കുന്ന ഭക്ഷണത്തിന്റെ ശരാശരി 115 കിലോ ആണെങ്കില്‍ സൗദിയില്‍ അത് 250 കിലോയാണ്. സൗദി അറേബ്യയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ധാന്യങ്ങള്‍ ഭക്ഷിക്കുന്നത്. […]

സൗദിയില്‍ ആദ്യ സിനിമ പ്രദര്‍ശനം ഇന്ന്; ആദ്യ ചിത്രം ബ്ലാക്ക് പാന്‍തര്‍

സൗദിയില്‍ ആദ്യ സിനിമ പ്രദര്‍ശനം ഇന്ന്; ആദ്യ ചിത്രം ബ്ലാക്ക് പാന്‍തര്‍

ജിദ്ദ: മൂന്നര പതിറ്റാണ്ടിനുശേഷം സൗദി അറേബ്യയിലെ ആദ്യ സിനിമ പ്രദര്‍ശനം ഇന്ന് നടക്കും. ഹോളിവുഡ് ചിത്രം ‘ബ്ലാക് പാന്‍തര്‍’ ആണ് ആദ്യസിനിമ. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തീയറ്ററിലാണ് പ്രദര്‍ശനം. 600 സീറ്റുകളാണ് ഇവിടെയുള്ളുത്. പൊതുജനങ്ങള്‍ക്കുള്ള പ്രദര്‍ശനം മേയ് മാസത്തിലാണ് ആരംഭിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക പ്രദര്‍ശനങ്ങളും ഉണ്ടാവും. സൗദിയില്‍ പുതിയ സാമ്പത്തിക മേഖലകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് തിയേറ്ററുകളുടെ വരവ്. വിഷന്‍ 2030ന്റെ ഭാഗമായി 2500 സ്‌ക്രീനുകള്‍ സഹിതമുള്ള 350 സിനിമാശാലകള്‍ തുറക്കാനാണ് സൗദി […]

എക്സിറ്റ് കിട്ടി നാട്ടില്‍ പോകാതിരുന്നാല്‍ ഒരുലക്ഷം റിയാല്‍ വരെ പിഴ; ജവാസാത്ത് വിഭാഗം

എക്സിറ്റ് കിട്ടി നാട്ടില്‍ പോകാതിരുന്നാല്‍ ഒരുലക്ഷം റിയാല്‍ വരെ പിഴ; ജവാസാത്ത് വിഭാഗം

ജിദ്ദ: അനധികൃത താമസക്കാര്‍ എക്സിറ്റി കിട്ടിയിട്ട് ഉടന്‍ പോകാതിരുന്നാലും കര്‍ശന ശിക്ഷ നടപടി സ്വീകരിക്കുമെന്ന് ജവാസാത്ത് വൃത്തങ്ങള്‍ അറിയിച്ചു. നിശ്ചിത സമയപരിധി വരെ കാത്തരിക്കാതെ രേഖകള്‍ നിയമവിധേയമാക്കാന്‍ ഇനി 58 ദിവസം മാത്രമേ അവശേഷക്കുന്നുള്ളൂവെന്ന് ജവാസാത്ത് വക്താവ് തലാല്‍ അല്‍ ശെല്‍ബി വീണ്ടും മുന്നറിയിപ്പ് നല്‍കി. ഫൈനല്‍ എക്സിറ്റ് ലഭിച്ച് രാജ്യം വിടാതെ ഇവിടെ കാത്തു നില്‍ക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ ശിക്ഷക്ക് പുറമെ ഒരു ലക്ഷം റിയാല്‍ വരെ പിഴയടയ്ക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കറാമയും ലഭിക്കും. സ്പോണ്‍സറുമായി […]