പെണ്ണല്ലേ, ബുദ്ധി കാണില്ല’ ; കത്തുവക്കേസ് അന്വേഷകയെ പരിഹസിച്ച് പ്രതിഭാഗം വക്കില്‍

പെണ്ണല്ലേ, ബുദ്ധി കാണില്ല’ ; കത്തുവക്കേസ് അന്വേഷകയെ പരിഹസിച്ച് പ്രതിഭാഗം വക്കില്‍

ന്യൂഡല്‍ഹി: കത്തുവ കേസില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ശ്വേതാംബരി ശര്‍മയ്ക്കു നേരെ പ്രതിഭാഗം അഭിഭാഷകന്റെ പരിഹാസം. പ്രതിഭാഗം അഭിഭാഷകന്‍ അങ്കുര്‍ ശര്‍മ്മയാണ് ശ്വേതാംബരിയെ പരിഹസിച്ച് രംഗത്തെത്തിയത് അന്വേഷണം നടത്തിയത് ഒരു സ്ത്രീയല്ലേ, ഇതൊക്കെ അവരുടെ ബുദ്ധിക്കപ്പുറത്തേക്കുള്ള കാര്യമാണെന്നും അങ്കുര്‍ ശര്‍മ്മ പറഞ്ഞു. ആരെല്ലാമോ ചേര്‍ന്ന് അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അങ്കുര്‍ ശര്‍മ്മ പറഞ്ഞു. കേസിലെ എട്ടു പ്രതികളില്‍ അഞ്ചു പേര്‍ക്ക് വേണ്ടി ഹാജരാവുന്നത് അങ്കുര്‍ ശര്‍മ്മയാണ്. കേസ് അന്വേഷിക്കുന്ന പ്രത്യേക […]

ഹിന്ദുവിരുദ്ധയെന്ന് മുദ്ര കുത്തി; താനും പീഡിപ്പിക്കപ്പെടാം, കത്തുവ ഇരയുടെ അഭിഭാഷക

ഹിന്ദുവിരുദ്ധയെന്ന് മുദ്ര കുത്തി; താനും പീഡിപ്പിക്കപ്പെടാം, കത്തുവ ഇരയുടെ അഭിഭാഷക

ന്യൂഡല്‍ഹി: കത്തുവ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിങ് രജാവത്ത് തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കത്തുവ കേസില്‍ നീതി നടപ്പാക്കണമെന്നും ആ എട്ടു വയസുകാരിക്ക് നീതി കിട്ടുന്നതുവരെ ഉറച്ചു നില്‍ക്കുമെന്നും അവര്‍ പറഞ്ഞു. ഹിന്ദുവിരുദ്ധ എന്ന് മുദ്രകുത്തി തന്നെ സാമൂഹികമായി ഒറ്റപ്പെടുത്തിയെന്നും താനും പീഡനത്തിന് ഇരയായേക്കാം, അല്ലെങ്കില്‍ കൊലചെയ്യപ്പെട്ടേക്കാമെന്നാണ് അഭിഭാഷക പറയുന്നത്. ‘എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല, അവര്‍ എന്നെ ഒറ്റപ്പെടുത്തി, എനിക്കറിയില്ല […]

ഒടുവില്‍ വ്യാജ വാര്‍ത്ത ഹര്‍ത്താലിന് വഴിമാറി; മലബാറില്‍ പലയിടത്തും വാഹനം തടയുന്നു

ഒടുവില്‍ വ്യാജ വാര്‍ത്ത ഹര്‍ത്താലിന് വഴിമാറി; മലബാറില്‍ പലയിടത്തും വാഹനം തടയുന്നു

കോഴിക്കോട്: സംസ്ഥാനത്ത് ഹര്‍ത്താലെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടന്ന വ്യാജ പ്രചാരണം പലയിടങ്ങളിലും ഹര്‍ത്താലായി മാറി. വടക്കന്‍ ജില്ലകളില്‍ പലയിടത്തും ആളുകളെ വഴിതടയുകയും, വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പലയിടത്തും കടകള്‍ അടപ്പിച്ചു. ദേശീയപാതയിലടക്കം വാഹനങ്ങള്‍ തടഞ്ഞു. ഏതെങ്കിലും സംഘടനയുടെ പേരിലല്ല ഹര്‍ത്താലനുകൂലികള്‍ സംഘടിച്ചിരിക്കുന്നത്. രാവിലെ മുതല്‍ സംഘം ചേര്‍ന്ന് ആളുകള്‍ വഴിതടയുകയും പ്രധാന റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുകയുമായിരുന്നു. കാസര്‍കോട് വിദ്യാനഗര്‍ അണങ്കൂറും മലപ്പുറം വള്ളുവമ്പ്രത്തും വെട്ടിച്ചിറയിലും ചങ്കുവെട്ടിയിയിലും ബസുകള്‍ തടഞ്ഞു. ചങ്കുവെട്ടിയില്‍ തൃശ്ശൂരില്‍ നിന്നെത്തിയ സ്വകാര്യ ബസുകള്‍ […]

ആസിഫയുടെ കൊലപാതകം: മുസ്ലിം ലീഗ് കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

ആസിഫയുടെ കൊലപാതകം: മുസ്ലിം ലീഗ് കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: ലോകമനസാക്ഷിക്ക് മുമ്പില്‍ രാജ്യം തലകുനിക്കേണ്ടി വന്ന കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി ആസിഫയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്താല്‍ പ്രതിഷേധിച്ച് കൊണ്ട് മുസ്ലിം ലീഗ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, വൈസ് പ്രസിഡന്റുമാരായ അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, മുനിസിപ്പല്‍ പ്രസിഡന്റ് വി.എം മുനീര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ഖാലിദ് […]

ഇന്ത്യയുടെ മതേതരത്വം ബലാത്സംഗം ചെയ്യപ്പെട്ടു : ഐ.എന്‍.എല്‍

ഇന്ത്യയുടെ മതേതരത്വം ബലാത്സംഗം ചെയ്യപ്പെട്ടു : ഐ.എന്‍.എല്‍

കാഞ്ഞങ്ങാട് : കാശ്മീരില്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട എട്ടു വയസ്സുകാരി ആസിഫ ബാനു എന്ന ബാലികയ്ക്കു നീതി ലഭ്യമാക്കണമെന്നും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജസ്റ്റിസ് ഫോര്‍ ആസിഫ, ആസിഫ ഇന്ത്യയുടെ മകളാണ്, ഇന്ത്യന്‍ മതേതരത്വം സംഗികളാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു തുടങ്ങിയ പ്ലെക്കാര്‍ഡും പിടിച്ചു നിരവധി പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ അണി നിരന്നത്. സ്വതന്ത്ര ഭാരതത്തില്‍ ഒരു വിഭാഗത്തെ ആട്ടിയോടിപ്പിക്കാന്‍ വേണ്ടി സങ്കപരിവര്‍ നടത്തിയ ഈ ഹീനകൃത്യം […]