മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണ വില

മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണ വില

കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണ വില 120 രൂപ താഴ്ന്ന് പവന് 21,840 രൂപയിലെത്തി. ഓഗസ്റ്റ് അവസാനമാണ് വില ഈ നിലവാരത്തിലുണ്ടായിരുന്നത്. പിന്നീടുള്ള മാസങ്ങളില്‍ 22,720 രൂപയ്ക്കും 21,920 രൂപയ്ക്കുമിടയിലേക്ക് സ്വര്‍ണ വില എത്തി. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതും ഡോളറിന്റെ മൂല്യം താഴ്ന്നതുമാണ് കേരളത്തിലും സ്വര്‍ണ വില കുറയാന്‍ കാരണം.

ജ്വല്ലറിയുടെ ചുമര് കുത്തിതുരന്ന് ഒരു കിലോ സ്വര്‍ണവും നാലു കിലോ വെള്ളിയും കൊള്ളയടിച്ചു

ജ്വല്ലറിയുടെ ചുമര് കുത്തിതുരന്ന് ഒരു കിലോ സ്വര്‍ണവും നാലു കിലോ വെള്ളിയും കൊള്ളയടിച്ചു

ബേഡകം: ബന്തടുക്കയില്‍ ജ്വല്ലറിയുടെ ചുമര് കുത്തിതുരന്ന് ഒരു കിലോ സ്വര്‍ണവും നാലു കിലോ വെള്ളിയും കൊള്ളയടിച്ചു. ബന്തടുക്ക ടൗണിലെ സുമംഗലി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഇന്നു രാവിലെയാണ് ജ്വല്ലറിയുടെ പിറകുവശത്തെ ചുമര് തുരന്ന നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് ഡിവൈഎസ്പി, എം വി സുകുമാരന്‍, ആദൂര്‍ എസ്ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ജ്വല്ലറിക്കകത്ത് പരിശോധന നടത്തി വരികയാണ്. ഒരുകിലോ സ്വര്‍ണവും നാല് കിലോ വെള്ളിയും കവര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് ജ്വല്ലറി ഉടമ കുണ്ടംകുഴിയിലെ അശോകന്‍ […]