സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പാര്‍പ്പിട പദ്ധതി; നാലാംഘട്ട ശിലാസ്ഥാപനം നടത്തി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പാര്‍പ്പിട പദ്ധതി; നാലാംഘട്ട ശിലാസ്ഥാപനം നടത്തി

കാഞ്ഞങ്ങാട്: കാസര്‍കോട് ജോലി ചെയ്യുന്ന മറ്റുജില്ലകളില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആവശ്യമായ താമസ സൗകര്യമൊരുക്കുവാന്‍ ശ്രമിക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതര ജില്ലകളില്‍ നിന്ന് ജോലിക്കു വരുന്നവര്‍ക്ക് ക്വാര്‍ട്ടേഴ്‌സുകള്‍ അനുവദിക്കുമ്പോള്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടിയുള്ള ജില്ലയിലെ പാര്‍പ്പിട പദ്ധതിയുടെ നാലാംഘട്ട ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ താമസ സൗകര്യമില്ലെന്നപേരില്‍ പലരും ഇങ്ങോട്ടുവരാന്‍ മടിക്കുകയോ വന്നവര്‍ വേഗത്തില്‍ സ്ഥലംമാറി പോകുകയോ […]

നവോദയ വിദ്യാലയ ഉത്തരമേഖലാ കായിക മത്സരങ്ങള്‍ തുടങ്ങി

നവോദയ വിദ്യാലയ ഉത്തരമേഖലാ കായിക മത്സരങ്ങള്‍ തുടങ്ങി

പെരിയ: നവോദയ വിദ്യാലയ സമിതി ഉത്തരമേഖലാ കായിക മത്സരങ്ങള്‍ക്ക് പെരിയയില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മലപ്പുറം, വയനാട്, മാഹി, കണ്ണൂര്‍, കോഴിക്കോട് നവോദയ കളില്‍ നിന്നായി 250ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. കാസറഗോഡ് ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. നല്ല കായിക താരങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്ത് സംസാരിച്ച അദ്ദേഹം പഠന പ്രക്രിയകളില്‍ മാറി വരുന്ന പ്രവണതകളെയും കലാകായിക മത്സരങ്ങള്‍ക്ക് അതിലുള്ള പ്രാധാന്യത്തെയും വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് ശാരദാ എസ് […]

എല്ലാ പഞ്ചായത്തുകളിലും ആധുനിക പൊതുശൗചാലയങ്ങള്‍ ആവശ്യം: ജില്ലാ കളക്ടര്‍

എല്ലാ പഞ്ചായത്തുകളിലും ആധുനിക പൊതുശൗചാലയങ്ങള്‍ ആവശ്യം: ജില്ലാ കളക്ടര്‍

‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം കാസര്‍കോട് ഡി.പി.സി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആധുനിക രീതിയിലുള്ള പൊതുശൗചാലയങ്ങള്‍ ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ പഞ്ചായത്ത് പ്രസിഡന്‍റുമാരോട് നിര്‍ദേശിച്ചു. അംഗപരിമിതര്‍ക്കുകൂടി ഉപകരിക്കുന്ന രീതിയിലാകണം ഇത്തരം പൊതുശൗചാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 38 പഞ്ചായത്തുകളിലും ആധുനിക രീതിയിലുള്ള ഒരു പൊതുശൗചാലയമെങ്കിലും നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്. ചിലയിടത്ത് പൊതു ശൗചാലയങ്ങള്‍ ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ വൃത്തിഹീനമാണ്. ഇത് ഏറ്റവും […]

ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ജയില്‍ സൂപ്രണ്ട് പി.അജയകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ശ്രീരാജ് പി. നായര്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എം. ശ്രീനിവാസന്‍ അക്ഷയ അസിസ്റ്റന്റ് പ്രൊജക്ട് കോഡിനേറ്റര്‍ സന്തോഷ് കുമാര്‍ ബി., ബ്ലോക്ക് കോഡിനേറ്റര്‍ എ.വി. ബാബു, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ പി.കെ. ഷണ്‍മുഖന്‍, അക്ഷയ സംരഭകന്‍ ഉബൈദ് എം., ഓപ്പറേറ്റര്‍ വിനയന്‍ എന്നിവര്‍ സംബന്ധിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കൂവപ്പാറയിലെ ജോര്‍ജ്ജ് […]

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിക്രൂട്ട്‌മെന്റ റാലി മെയ് 25 മുതല്‍ 30 വരെ

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിക്രൂട്ട്‌മെന്റ റാലി മെയ് 25 മുതല്‍ 30 വരെ

കാസര്‍കോട് : ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് റാലി മെയ് 25 മുതല്‍ 30 വരെ വയനാട് കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. വയനാട്, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളിലും മാഹി, പോണ്ടിച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും പ്ലസ് ടു യോഗ്യതയും അവിഹിതരായ യുവാക്കള്‍ക്ക് പങ്കെടുക്കാം എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ കെ. ജീവന്‍ബാബു, ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവിദാസ്, എയര്‍ഫോഴ്‌സ് […]

ജില്ലാ ശിശുക്ഷേമ സമിതി ഭരണസമിതി അധികാരമേറ്റു

ജില്ലാ ശിശുക്ഷേമ സമിതി ഭരണസമിതി അധികാരമേറ്റു

കാസര്‍കോട്:  കാസര്‍കോട് ജില്ലാ ശിശുക്ഷേമസമിതിയുടെ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാകളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ സമിതി പ്രസിഡണ്ടുകൂടിയായ ജില്ലാകളക്ടര്‍ കെ ജീവന്‍ ബാബു സത്യവാചകം ചൊല്ലിക്കൊടുത്തു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പി വി ജാനകി (വൈസ് പ്രസിഡണ്ട്), ഉദുമ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം മധു മുതിയക്കാല്‍ (സെക്രട്ടറി), കെ വി രമേശന്‍ (ജോയിന്റ് സെക്രട്ടറി), ഉദുമ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം ലക്ഷ്മി (ട്രഷറര്‍), എക്‌സിക്യുട്ടീവ് അംഗങ്ങളായി കെ വി കമലാക്ഷന്‍, […]

കാഞ്ഞങ്ങാട് നഗരസഭ ഇനി മുതല്‍ തരിശ് രഹിത ഭൂമി

കാഞ്ഞങ്ങാട് നഗരസഭ ഇനി മുതല്‍ തരിശ് രഹിത ഭൂമി

കാഞ്ഞങ്ങാട്: നവകേരളം, ഹരിതകേരളം പദ്ധതികളുടെ ഭാഗമായി കാഞ്ഞങ്ങാട് കൃഷിഭവനും നഗര സഭയും ഒന്നിച്ചപ്പോള്‍ പ്രദേശം തരിശ് രഹിത ഭൂമിയായി മാറി. കൃഷി മന്ത്രി വി.എസ്‌.സുനില്‍ കുമാര്‍ കാഞ്ഞങ്ങാടിനെ തരിശ് രഹിത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭ തരിശ് രഹിതമാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യചുവടായ നടീല്‍ ഉത്സവം റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പാടശേഖരത്തില്‍ വിത്തിട്ട് ജില്ല കലക്ടര്‍ കെ.ജീവന്‍ബാബു ഐ.എ.എസും പരിപാടിയില്‍ പങ്കാളിയായി. തുടര്‍ന്ന് കൃഷി മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വിളവെടുപ്പ് നടത്തി. നഗരസഭയിലെ വിവിധ […]

പടന്നക്കാട് കാര്‍ഷിക കോളേജില്‍ കെട്ടിടസമുച്ചയം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പടന്നക്കാട് കാര്‍ഷിക കോളേജില്‍ കെട്ടിടസമുച്ചയം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: പടന്നക്കാട് കാര്‍ഷിക കോളേജില്‍ നിര്‍മ്മിച്ച അതിഥി മന്ദിരം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ട്രെയിനീസ് ഹോസ്റ്റല്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ബ്ലോക്ക് രണ്ടാംഘട്ടം, അവക്ഷിപ്തകീടനാശിനി പരിശോധനാ ലബോറട്ടറി, മൈക്രോ ബയോളജി ലബോറട്ടറി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. കൃഷി-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ സംരക്ഷിത കൃഷി യൂണിറ്റിന് തറക്കല്ലിടും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. വൈസ് ചാന്‍സിലര്‍ ഡോ. പി രാജേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പി […]

ജില്ലയിലെ നഗരസഭകള്‍ ഇനി പരസ്യ വിസര്‍ജ്ജന മുക്തം

ജില്ലയിലെ നഗരസഭകള്‍ ഇനി പരസ്യ വിസര്‍ജ്ജന മുക്തം

കാസര്‍കോട്: കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍ തുറസ്സായ സ്ഥലത്തെ വെളിയിട വിസര്‍ജ്ജനമുക്ത നഗരസഭകളായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ല സമ്പൂര്‍ണ്ണ ഒ ഡി എഫ് ജില്ലയായി മാര്‍ച്ച് 29 ന് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു പ്രഖ്യാപിച്ചു. തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജന മുക്തമാക്കുന്നതിനുള്ള ഒ ഡി എഫ് ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് നഗരസഭയില്‍ 190 ഗുണഭോക്തൃ കക്കൂസുകളും കാഞ്ഞങ്ങാട് നഗരസഭയില്‍ 273ഉം നീലേശ്വരം നഗരസഭയില്‍ 282 ഉം കക്കൂസുകളടക്കം മൊത്തം കാസര്‍കോട് ജില്ലയില്‍ മൂന്ന് നഗരസഭകളിലായി […]