ഡോക്ടര്‍മാരുടെ സമരം ; ആരോഗ്യവകുപ്പുമായി ചര്‍ച്ച തുടങ്ങി

ഡോക്ടര്‍മാരുടെ സമരം ; ആരോഗ്യവകുപ്പുമായി ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒത്തു തീര്‍പ്പ് ആക്കാനുള്ള ചര്‍ച്ച തുടങ്ങി. സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ആരോഗ്യ വകുപ്പ് ആണ് ചര്‍ച്ച തുടങ്ങിയത്. ഐ എം എ യുടെ അനുനയ നീക്കമാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രോഗികളെ വലച്ച് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ആശുപത്രികളുടെ ഒപി പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചു. പലയിടങ്ങളിലും സ്പെഷ്യാലിറ്റി ഒപി മുടങ്ങി. ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയായിരുന്നു. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് […]

നോട്ടീസ് തരാതെ സമരം ചെയ്യുന്നവരോട് ചര്‍ച്ചയില്ലെന്ന് ആരോഗ്യമന്ത്രി

നോട്ടീസ് തരാതെ സമരം ചെയ്യുന്നവരോട് ചര്‍ച്ചയില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നോട്ടീസ് തരാതെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ചയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. അന്യായമായ പണിമുടക്ക് പിന്‍വലിക്കണം ഡോക്ടര്‍മാരുടെ വെല്ലുവിളി രോഗികളോടെന്നും മന്ത്രി പറഞ്ഞു. പ്രൊബേഷന്‍ ഉള്ളവര്‍ ജോലിക്ക് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു മണിമുതല്‍ ആറു മണിവരെ ഡ്യൂട്ടിയാക്കിയത് ഡോക്ടര്‍മാരെ ദ്രോഹിക്കാനല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആവശ്യത്തിന് തസ്തിക സൃഷ്ടിച്ച ശേഷമാണ് പുതിയ പരിഷ്‌കരണം തുടങ്ങിയത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം നീട്ടിയത് ജനങ്ങള്‍ക്കുവേണ്ടിയാണ്. പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആര്‍ദ്രം പദ്ധതി […]

അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവ്: ലോഗോ പ്രകാശനം ചെയ്തു

അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവ്: ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ ആയുഷ് വകുപ്പിന് കീഴിലുള്ള ആയുര്‍വേദ, യോഗ, നാച്ചുറോപ്പതി, യൂനാനി, സിദ്ധ ഹോമിയോപ്പതി വിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മേയ് മാസം 17 മുതല്‍ 21 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവിന്റെ ലോഗോ, ബ്രോഷര്‍, വെബ്സൈറ്റ് എന്നിവയുടെ പ്രകാശനം തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ്മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. പൊതുജനാരോഗ്യ മേഖലയില്‍ ആയുര്‍വിഭാഗങ്ങളുടെ ശക്തിയും സാധ്യതകളും അന്തര്‍ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് വേണ്ടിയാണ് ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി […]

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് ആസ്ഥാന ആശുപത്രിയിയില്‍ പുതുതായി ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഒരു കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഈ ഡയാലിസ് യൂണിറ്റില്‍ ഒരേസമയം 8 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനാകും. ചിറയിന്‍കീഴ് താലൂക്കിനകത്തും പുറത്തുമുള്ള അനേകം വൃക്കരോഗികള്‍ക്ക് ഈ ഡയാലിസിസ് കേന്ദ്രം ആശ്വാസമാകും. 120 വര്‍ഷത്തോളം പഴക്കമുള്ള ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാനായി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി […]

മധുവിന്റെ പോസ്റ്റുമോര്‍ട്ടം മാറ്റിവെച്ചതില്‍ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി

മധുവിന്റെ പോസ്റ്റുമോര്‍ട്ടം മാറ്റിവെച്ചതില്‍ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി

പാലക്കാട്: നാട്ടുകാരുടെ മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിവെച്ചതില്‍ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. തന്നോട് അഭിപ്രായം തേടിയ ശേഷമായിരുന്നു ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് മന്ത്രി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം കുറ്റമറ്റതായി നടത്താന്‍ വേണ്ടിയാണ് ഇന്നത്തേക്ക് മാറ്റിയതെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകിപ്പിക്കില്ലെന്നും മധുവിന്റെ കുടുംബത്തിനുള്ള ധനസഹായം എത്രയും പെട്ടെന്ന് കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.

പട്ടിക-ഗോത്ര വര്‍ഗ്ഗ നരവംശപഠന കേന്ദ്രം കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനം

പട്ടിക-ഗോത്ര വര്‍ഗ്ഗ നരവംശപഠന കേന്ദ്രം കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനം

ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് സ്റ്റേഷന്‍ കേരളത്തില്‍ വയനാട്ടിലോ അട്ടപ്പാടിയിലോ ആരംഭിക്കുന്നതിനും ആദിവാസി മേഖലകളില്‍ കണ്ടുവരുന്ന സിക്കിള്‍സെല്‍ അനീമിയെയും മറ്റ് ജനിതക രോഗങ്ങളെയും സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിനും ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ തീരുമാനിച്ചു. നരവംശ പഠനങ്ങള്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ പഠന ഗവേഷണ കേന്ദ്രമാണ് കൊല്‍ക്കത്തയിലെ ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ. സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനും ആരോഗ്യ വകുപ്പ് മന്ത്രി കെ […]

ക്രിസ്തുമസ് ആഘോഷിക്കാന്‍ മക്കള്‍ നല്‍കിയ അരലക്ഷം രൂപ ഓഖി ദുരിതബാധിതര്‍ക്ക് നല്‍കി മാതൃകകാട്ടി ഷീലാമ്മ

ക്രിസ്തുമസ് ആഘോഷിക്കാന്‍ മക്കള്‍ നല്‍കിയ അരലക്ഷം രൂപ ഓഖി ദുരിതബാധിതര്‍ക്ക് നല്‍കി മാതൃകകാട്ടി ഷീലാമ്മ

തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷിക്കന്‍ മക്കള്‍ നല്‍കിയ അരലക്ഷം രൂപ ഓഖി ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നല്‍കി കൊല്ലം കടപ്പാക്കട ശാസ്ത്രി ജംഗ്ഷന്‍ ശ്രേയസിലെ ഷീല ആന്റണി (87) മാതൃകകാട്ടി. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോടൊപ്പം സെക്രട്ടറിയേറ്റിലെത്തി ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് അരലക്ഷം രൂപ കൈമാറി. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. കൊല്ലത്തെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയാണ് ഷീലാമ്മയെന്ന് വിളിക്കുന്ന ഷീല ആന്റണി. ഭര്‍ത്താവ് ഒ. ആന്റണി 17 വര്‍ഷം മുമ്പ് […]

2020 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ വിമുക്തമാക്കും കെ.കെ.ശൈലജ ടീച്ചര്‍

2020 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ വിമുക്തമാക്കും കെ.കെ.ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി 2018 മാര്‍ച്ച് വരെ സംസ്ഥാനത്തെ മുഴുവന്‍ ഭവനങ്ങളിലും സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് അവബോധം സൃഷ്ടിക്കാനുള്ള കര്‍മ്മ പരിപാടിക്ക് തുടക്കം കുറിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി നമ്മുടെ സംസ്ഥാനത്ത് ക്ഷയരോഗബാധ ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. കേരളത്തിന്റെ ആരോഗ്യസൂചകങ്ങളില്‍ സമീപകാലത്തായി ക്ഷയരോഗബാധയില്‍ വര്‍ഷംതോറും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന കുറവ് അന്താരാഷ്ട്രാ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ഒരു വസ്തുതയാണ്. ഭാരതത്തില്‍ ഏറ്റവും കുറഞ്ഞ ക്ഷയരോഗബാധ രേഖപ്പെടുത്തിയിട്ടുള്ളത് കേരളത്തിലാണ്. […]

ആയൂര്‍വേദത്തിന്റെ സാധ്യതകള്‍ പങ്കുവെച്ച് കേരളവും ശ്രീലങ്കയും ഔഷധി വഴി മരുന്ന് ശ്രീലങ്കയിലേക്ക് നല്‍കുന്നതിന് ധാരണയായേക്കും

ആയൂര്‍വേദത്തിന്റെ സാധ്യതകള്‍ പങ്കുവെച്ച് കേരളവും ശ്രീലങ്കയും ഔഷധി വഴി മരുന്ന് ശ്രീലങ്കയിലേക്ക് നല്‍കുന്നതിന് ധാരണയായേക്കും

തിരുവനന്തപുരം:ശ്രീലങ്കയില്‍ നടന്ന ട്രെഡ് മെഡ് ഇന്റര്‍നാഷണല്‍ സിംപോസിയം ആന്റ് എക്സ്പോ കൊളംബോയുടെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പങ്കെടുത്തു. ഭൂപ്രകൃതി ,കാലാവസ്ഥ , ഭക്ഷണ രീതികള്‍ , സംസ്‌കാരം എന്നിവയെല്ലാം ശ്രീലങ്കയും കേരളവും തമ്മില്‍ സമാനതകള്‍ ഏറെ ഉണ്ടങ്കിലും ആയൂര്‍വേദം രണ്ട് നാടുകളെയും തമ്മില്‍ ദ്യഢമായി കൂട്ടിയിണക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രത്യേകിച്ചും ജിവിത ശൈലി രോഗപ്രതിരോ ധത്തിന് ആയൂര്‍വേദത്തിന്റെ സാധ്യതകള്‍ കേരളം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടന്നും […]

ശ്വാസകോശസംബന്ധ അസുഖങ്ങളുടെ പരിശോധനയും ചികിത്സയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആരംഭിക്കും: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

ശ്വാസകോശസംബന്ധ അസുഖങ്ങളുടെ പരിശോധനയും ചികിത്സയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആരംഭിക്കും: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മ്യൂസിയം വളപ്പില്‍ സംഘടിപ്പിച്ച ലോക സി.ഒ.പി.ഡി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സബ്സെന്റര്‍ തലത്തില്‍ തന്നെ പരിശോധന നടത്തുന്നതിന് ആവശ്യമായ പരിശീലനം ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. ശ്വാസകോശം സംബന്ധിച്ച അസുഖങ്ങളുടെ പ്രാഥമിക പരിശോധനയും ചികിത്സയും നടത്തുന്നതിനായുള്ള സ്വാസ് പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ വലിയ മാറ്റത്തിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നു. […]

1 2 3 5