സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആരോഗ്യരംഗത്ത് മാത്യകാപദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2016 -17ലെ ആരോഗ്യ കേരളം പുരസ്‌കാരങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനവും കാസര്‍കോട് ജില്ലാ പഞ്ചായത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഒന്നാം സ്ഥാനത്തിന് പത്തു ലക്ഷവും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനം. നഗരസഭകളില്‍ ചാലക്കുടിക്ക് ഒന്നാം സമ്മാനവും (പത്തു ലക്ഷം), ഹരിപ്പാടിന് രണ്ടാം സമ്മാനവും (അഞ്ച് ലക്ഷം), വളാഞ്ചേരിക്ക് മൂന്നാം സമ്മാനവും (മൂന്നു ലക്ഷം) […]

എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പുകയിലവിരുദ്ധ ക്ലിനിക്കുകള്‍ തുടങ്ങും: മന്ത്രി കെ.കെ ശൈലജ

എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പുകയിലവിരുദ്ധ ക്ലിനിക്കുകള്‍ തുടങ്ങും: മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പുകയില വിരുദ്ധ ക്ലിനിക്കുകളും അഞ്ച് പ്രധാന മെഡിക്കല്‍കോളേജുകളില്‍ ആര്‍.സി.സി മാതൃകയില്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളും തുടങ്ങും. കേരളത്തെ പുകയില വിമുക്ത സംസ്ഥാനമാക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ.കെ.ശൈലജ പ്രസ്താവിച്ചു. ആയുഷ് അടക്കം സംസ്ഥാന ആരോഗ്യവകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളും പുകയില വിമുക്തമാക്കുമെന്ന് കെ.കെ.ശൈലജ വ്യക്തമാക്കി.  ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വെയിലെ കണക്കു പ്രകാരം […]

കേരളത്തിലെ നഴ്സുമാര്‍ മദര്‍ തെരേസയെപ്പോലെയാകണം: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

കേരളത്തിലെ നഴ്സുമാര്‍ മദര്‍ തെരേസയെപ്പോലെയാകണം: മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം :കേരളത്തിലെ മുഴുവന്‍ നഴ്സുമാര്‍ക്കും ജനങ്ങളുടെ മനസില്‍ മദര്‍ തെരേസയുടെ സ്ഥാനം സൃഷ്ടിക്കാനാവണമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ക്രിട്ടിക്കല്‍ കെയര്‍ ആന്റ് റീഹാബിലിറ്റേഷന്‍ നഴ്‌സസ് ഫോറവും തിരുവനന്തപുരം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് ദേശീയ നഴ്‌സിംഗ് കോണ്‍ക്ലേവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്തിടെ മലപ്പുറത്ത് ഒരു കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ അവിടെ ജോലി ചെയ്യുന്ന അമ്പിളി എന്ന നഴ്സിനെ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ […]

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി കെകെ ശൈലജ പ്രഖ്യാപിച്ചു

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി കെകെ ശൈലജ പ്രഖ്യാപിച്ചു

കണ്ണൂര്‍: കേരളത്തിലെ സഹകരണ മെഡിക്കല്‍ കോളേജായ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രഖ്യാപനം നടത്തി. പരിയാരം ആര്‍.സി.സി മാതൃകയിലായിരിക്കില്ലെന്നും സൊസൈറ്റിക്ക് കീഴില്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായായിരിക്കും പ്രവര്‍ത്തിക്കുക എന്നും ആരോഗ്യമന്ത്രി പറഞ്ഞു. വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നതിനും ഉദ്ദേശിച്ചാണ് സഹകരണ മേഖലയിലുളള പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്തത്. ഹഡ്കോക് കൊടുക്കാനുള്ള ബാധ്യത സര്‍ക്കാര്‍ അടച്ചു തീര്‍ക്കുമെന്നും 116 […]

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു: ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു: ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

തിരുവനന്തപുരം: കെ.ജി.എം.ഒ.എ. നാല് ദിവസമായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പ്രധാന തീരുമാനങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒ.പി.യുമായി സഹകരിക്കും ഈ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 3 ഡോക്ടര്‍മാരെ ഉറപ്പ് വരുത്തും. നിലവില്‍ പ്രവര്‍ത്തന സജ്ജമായ കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ 3 ഡോക്ടര്‍മാരുണ്ട്. ഇനിയുള്ള കേന്ദ്രങ്ങളിലും അത് ഉറപ്പുവരുത്തും. ഇവര്‍ ലീവെടുക്കുന്ന ദിവസങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ […]

ലോക ക്ഷയരോഗ ദിനാചരണം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും

ലോക ക്ഷയരോഗ ദിനാചരണം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ ഇന്ന് രാവിലെ 10ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി. മൊബൈല്‍ ടി.ബി. ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. എം.പി.മാരായ കെ.കെ. രാഗേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി. കരുണാകരന്‍, റിച്ചാര്‍ഡ് ഹേ, എം.എല്‍.എ.മാരായ ജയിംസ് മാത്യു, ഇ.പി. ജയരാജന്‍, […]

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ ആരംഭിക്കുന്നത് പരിഗണിക്കും: മന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ ആരംഭിക്കുന്നത് പരിഗണിക്കും: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന കമ്മീഷന്‍ ആരംഭിക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വയോജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ‘സായംപ്രഭ’ പദ്ധതി വഴി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു. ‘മുതിര്‍ന്ന പൗരന്‍മാരുടെ പ്രശ്നങ്ങളില്‍ നാം എവിടെ, എങ്ങോട്ട് പോകണം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ കൊളോക്യം മാസ്‌ക്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വയോജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. 2026 ഓടെ കുട്ടികളുടെയും […]

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് സര്‍ക്കാരിന്റെ സത്വര ഇടപെടല്‍: ആരോഗ്യ വകുപ്പ് മന്ത്രി

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് സര്‍ക്കാരിന്റെ സത്വര ഇടപെടല്‍: ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കുഷ്ഠരോഗം നിര്‍മാര്‍ജനം ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും സത്വര ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് സുസ്തിര വികസന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള പദ്ധതിയാവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനം സംസ്ഥാനതല ഉദ്ഘാടനം പാങ്ങപ്പാറ എം.സി.എച്ച്. യൂണിറ്റില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുഷ്ഠരോഗ നിര്‍ണയത്തിനോടൊപ്പം ബോധവത്ക്കരണത്തിനും ചികിത്സയ്ക്കും ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കി വരുന്നത്. സംസ്ഥാനത്തെ എല്ലാ […]

ഇന്ത്യയിലെ ആദ്യ ക്ഷയരോഗമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റും: ആരോഗ്യ വകുപ്പ് മന്ത്രി

ഇന്ത്യയിലെ ആദ്യ ക്ഷയരോഗമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റും: ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ക്ഷയരോഗമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി സംസ്ഥാന ടി.ബി. സെല്ലിന്റെ നേതൃത്വത്തില്‍ ഇതിനായി നിരവധി കര്‍മ്മപദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ 2025-ഓടെ ഈ ലക്ഷ്യത്തിലെത്താനിരിക്കുമ്പോള്‍ കേരളം 2020-ഓടെ ഇത് കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതല ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ വിവര ശേഖരണത്തിനായുള്ള ഭവന സന്ദര്‍ശനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ […]

എയ്ഡ്‌സ് ബാധിതരോട് മനുഷ്യത്വപരമായി ഇടപെടണം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

എയ്ഡ്‌സ് ബാധിതരോട് മനുഷ്യത്വപരമായി ഇടപെടണം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം:എയ്ഡ്സ് രോഗം ബാധിച്ചവരോടും അവരുടെ കുടുബാംഗങ്ങളോടും സഹാനുവര്‍ത്തിത്വത്തോടെ ഇടപെടാന്‍ സമൂഹം തയ്യാറാവണമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. എയ്ഡ്സ് ബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക, അവര്‍ക്ക് ആവശ്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. രോഗബാധിതര്‍ക്ക് മാനസികമായ കരുത്ത് നല്‍കാന്‍ സമൂഹം തയ്യാറായാലേ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയം കാണുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ലോക എയ്ഡ്സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം വിജെടി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും […]