എ.കെ.ജിയെ അവഹേളിച്ച വി. ടി ബല്‍റാം മാപ്പ് പറയണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

എ.കെ.ജിയെ അവഹേളിച്ച വി. ടി ബല്‍റാം മാപ്പ് പറയണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പാവങ്ങളുടെ പടത്തലവന്‍ സഖാവ് എ.കെ.ജിയെ അവഹേളിച്ച വി. ടി. ബല്‍റാം എം.എല്‍.എ മാപ്പ് പറയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ധീരമായ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എ.കെ.ജിയെ രാഷ്ട്രീയ ഭേദമില്ലാതെ ആദരിക്കുന്നതാണ് ഇന്നുവരെ കണ്ടിട്ടുള്ളതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കുറച്ചുനാള്‍ മുമ്പ് ഇടുക്കിയില്‍ പോയപ്പോള്‍ പഴയ തലമുറയില്‍പ്പെട്ടവര്‍ അമരാവതി സമരത്തെക്കുറിച്ച് പറഞ്ഞതാണ് ഓര്‍ത്തതെന്നും അവരില്‍ ചിലര്‍ കോണ്‍ഗ്രസ്സുകാരായിരുന്നെന്നും കടകംപിള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. എ.കെ.ജിയെ അവഹേളിച്ചതിലൂടെ ബല്‍റാം ഈ സാധാരണക്കാരെ കൂടിയാണ് വേദനിപ്പിച്ചതെന്നും കടകംപിള്ളി വ്യക്തമാക്കി. എ.കെ.ജി […]

എല്ലാവരേയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരും: പ്രതിരോധ മന്ത്രി

എല്ലാവരേയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരും: പ്രതിരോധ മന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്റെ ഇരകളെ സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വിഴിഞ്ഞത്തെത്തി. ഓഖി നാശം വിതച്ച വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കാണുന്നതിനായി ദുരിതാശ്വാസ കേന്ദ്രത്തിലെത്തി. സംസ്ഥാന സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവരും പ്രതിരോധ മന്ത്രിയെ അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിഴിഞ്ഞ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു നേരെ രൂക്ഷ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രിക്ക് ശക്തമായ […]

കൃത്യമായ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ശബരിമല വികസനം പ്രാവര്‍ത്തികമാക്കണം: മുഖ്യമന്ത്രി

കൃത്യമായ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ശബരിമല വികസനം പ്രാവര്‍ത്തികമാക്കണം: മുഖ്യമന്ത്രി

കൃത്യമായ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം ശബരിമലയിലെ വികസനം പ്രാവര്‍ത്തികമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് ടൂറിസം വകുപ്പിന്റെ പുണ്യദര്‍ശനം കോംപ്ലക്സിന്റേയും ദേവസ്വം ബോര്‍ഡിന്റെ ജലസംഭരണിയുടെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇവിടെയെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ സൗകര്യത്തിനായിരിക്കണം ശബരിമല വികസന പദ്ധതിയില്‍ പ്രാധാന്യം നല്‍കേണ്ടത്. തീര്‍ത്ഥാടകര്‍ വരികയും ദര്‍ശനം നടത്തി വേഗത്തില്‍ മടങ്ങിപ്പോവുകയുമാണ് ശബരിമലയെ സംബന്ധിച്ച് ആവശ്യം. വികസനത്തിന്റെ പേരില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടം വരാതിരിക്കുകയാണ് പ്രധാനം. അതിനു പകരം തീര്‍ത്ഥാടകര്‍ക്കായി മറ്റു സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി […]

വെണ്‍പാലവട്ടത്തെ വെള്ളക്കെട്ടിന് രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാക്കണമെന്ന് മന്ത്രി

വെണ്‍പാലവട്ടത്തെ വെള്ളക്കെട്ടിന് രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: വെണ്‍പാലവട്ടം ബൈപാസിന് സമീപത്തെ വീടുകള്‍ക്കും പരിസരത്തും ഉണ്ടായ വെള്ളക്കെട്ടിന് രണ്ട് ദിവസത്തിനകം പരിഹാരം കാണണമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ബൈപാസ് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള വീടുകളിലും പുരയിടങ്ങളിലും മഴ അല്‍പ്പം കനത്താല്‍ തന്നെ വെള്ളം നിറയുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. നേരത്തെയുണ്ടായിരുന്ന കലുങ്കുകളും ഓടകളും മണ്ണ് നിറഞ്ഞ് മൂടികിടക്കുന്നതിനാല്‍ വലിയ വെള്ളക്കെട്ടാണ് ഈ പ്രദേശത്തുണ്ടാകുന്നത്. വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. താല്‍ക്കാലികമായി ഓട നിര്‍മ്മിച്ച് ഇപ്പോഴത്തെ […]

കടകംപള്ളിയുടെ ചൈനാ യാത്രാ വിലക്ക്:നഷ്ടമാവുന്നത് ടുറിസം മേഖലയെ ലോകത്തിന് പരിചയപ്പെടുത്താനുള്ള അവസരമെന്ന് മുഖ്യമന്ത്രി

കടകംപള്ളിയുടെ ചൈനാ യാത്രാ വിലക്ക്:നഷ്ടമാവുന്നത് ടുറിസം മേഖലയെ ലോകത്തിന് പരിചയപ്പെടുത്താനുള്ള അവസരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഎന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതി. കാരണം വ്യക്തമാക്കാതെ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് യാത്രാനുമതി നിഷേധിച്ചത്. ചൈനയില്‍ നടക്കുന്ന യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം പോകാനിരുന്നത്. യാത്രാനുമതി നിഷേധിച്ച തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി […]

വിലക്കയറ്റം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വയ്ക്കരുത്: മുഖ്യമന്ത്രി

വിലക്കയറ്റം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ തുരങ്കം വയ്ക്കരുത്: മുഖ്യമന്ത്രി

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ തുരങ്കം വയ്ക്കാന്‍ ആരും ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സപ്ലൈകോ ഓണം-ബക്രീദ് മെട്രോ ഫെയര്‍ 2017 ന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിക്കുകയായിരുന്ന അദ്ദേഹം. പൊതുവിപണിയില്‍ വിലകുറയുമ്പോള്‍ അതില്‍ വിഷമം തോന്നുന്ന ചിലരുണ്ട്. അവരാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചില കേന്ദ്രങ്ങളില്‍ അലോചന ഉണ്ടെന്ന് അറിയുന്നു. അത് അവരുടെ മോശം സമയത്തുള്ള ആലോചനയാണ്. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ ഭവിഷ്യത്തുകൂടി അനുഭവിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം […]

സക്‌സസ് കേരള മിനി സ്‌ക്രീന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

സക്‌സസ് കേരള മിനി സ്‌ക്രീന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: സക്‌സസ് കേരള മോട്ടിവേഷണല്‍ മാഗസിന്‍ ഏര്‍പ്പെടുത്തിയ സക്‌സസ് കേരള മിനിസ്‌ക്രീന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള അവാര്‍ഡ് ഡോ. ഷാജുവിനും മികച്ച നടിക്കുള്ള അവാര്‍ഡ് ശ്രീകലക്കും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. സ്റ്റാച്യു എം.എന്‍.വി.ജി അടിയോടി ഹാളില്‍ നടന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, വയലാര്‍ മാധവന്‍കുട്ടി, ആറ്റിങ്ങല്‍ വി.എസ് അജിത്കുമാര്‍, തോട്ടയ്ക്കാട് ശശി, ഡോ. എം. ആര്‍ തമ്പാന്‍, ഷാജില്‍ […]

‘കേപ്പ്’ അനധ്യാപക ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

‘കേപ്പ്’ അനധ്യാപക ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള സ്ഥാപനങ്ങളിലെ അനധ്യാപക ജീവനക്കാര്‍ക്ക്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അതേ സ്‌കെയിലും ആനൂകൂല്യങ്ങളും നല്‍കികൊണ്ട് ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചു. 2014ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന്റെ അതേ മാതൃകയിലാണ് കേപ്പിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതോടെ പ്രതിമാസ ശമ്പളത്തില്‍ മൂവായിരം രൂപ മുതല്‍ പതിനായിരം രൂപയുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. 2016 ജനുവരി മുതല്‍ മുന്‍കാല […]

നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല കടകംപള്ളി സുരേന്ദ്രന്‍

നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല കടകംപള്ളി സുരേന്ദ്രന്‍

സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ തെരഞ്ഞുപിടിച്ച് ആദായനികുതി ഈടാക്കുന്നതിന് ഇന്‍കം ടാക്സ് വകുപ്പ് നീക്കം നടത്തുന്നു എന്ന രീതിയിലുള്ള വാര്‍ത്തകളില്‍ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എല്ലാ മാര്‍ഗങ്ങളില്‍ നിന്നുമുള്ള വരുമാനം കണക്കാക്കി നിക്ഷേപകര്‍ ആദായനികുതി ഒടുക്കുന്ന വേളയില്‍ സഹകരണ ബാങ്കുകളില്‍ നിന്നും ലഭിച്ചിട്ടുള്ള പലിശ വരുമാനം അതാത് ബാങ്കുകളില്‍ നിന്നുമുള്ള സാക്ഷ്യപത്രം സഹിതം സമര്‍പ്പിക്കണമെന്നാണ് ഇന്‍കംടാക്സ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. മറ്റ് ബാങ്കുകളും ധനകാര്യ […]

പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതും പത്രവായനയും ശീലമാക്കണം: കടകംപളളി സുരേന്ദ്രന്‍

പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതും പത്രവായനയും ശീലമാക്കണം: കടകംപളളി സുരേന്ദ്രന്‍

കാഞ്ഞങ്ങാട്: ജില്ലാതല വായനാപക്ഷാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണ സമ്മേളനവും സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂളിലായിരുന്നു ഉദ്ഘാടന പരിപാടികള്‍ നടന്നത്. വായനശാലകളില്‍ പോയി പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതും പത്രവായനയും ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു. പുസ്തകവായനയിലൂടെ അറിവ് ലഭിക്കും. അറിവ് ഉദ്യോഗം നേടുന്നതിനും മികച്ച ജീവിതത്തിനും സഹായിക്കുമെന്ന് മന്ത്രി കുട്ടികളോട് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ […]