പുനരുദ്ധാരണം നടത്തിയ കോയിക്കല്‍ കൊട്ടാരം നാടിനു സമര്‍പ്പിച്ചു

പുനരുദ്ധാരണം നടത്തിയ കോയിക്കല്‍ കൊട്ടാരം നാടിനു സമര്‍പ്പിച്ചു

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി നവീകരിച്ച നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു. കൊട്ടാരവളപ്പില്‍ നടന്ന ചടങ്ങില്‍ പുരാവസ്തു-പുരാരേഖാ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് കൊട്ടാരം നാടിനു സമര്‍പ്പിച്ചത്. കൊട്ടാരത്തിന്റെ രണ്ടാംഘട്ട നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 66 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സന്ദര്‍ശകര്‍ക്ക് സൗകര്യങ്ങളൊരുക്കാനും സൗന്ദര്യവല്‍കരണ നടപടികള്‍ക്കുമായാണ് ഈ തുക വിനിയോഗിക്കുന്നത്. പൈതൃക മ്യൂസിയങ്ങള്‍ പോയ കാലത്തെ അധികാര ചിഹ്നങ്ങളാണ്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം മനസിലാക്കുന്നതിന് യുവജനങ്ങള്‍ താല്പര്യം കാണിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കൊട്ടാരം […]

മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റണം: മുഖ്യമന്ത്രി

മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റണം: മുഖ്യമന്ത്രി

തിരുവനന്തപുരം:മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റേയും ഉദ്ഘാടനം ഡര്‍ബാര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാകണം. പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള ഗ്രന്ഥശേഖരം ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനാവണം. കമ്പ്യൂട്ടറില്‍ മലയാള ഭാഷ ഉപയോഗിക്കുന്നതില്‍ ചില പരിമിതികളുണ്ട്. യൂണികോഡില്‍ അലങ്കാര ഫോണ്ടുകള്‍ അധികമില്ലെന്ന പോരായ്മയുണ്ട്. ഇവ പരിഹരിക്കാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും ആനുകൂല്യങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല. ഇതിന്റെ ഫണ്ട് […]

കടകംപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യകേന്ദ്രം

കടകംപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യകേന്ദ്രം

ആരോഗ്യമേഖലയില്‍ വികസിത രാഷ്ട്രങ്ങളുമായാണ് കേരളം മല്‍സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേട്ടങ്ങളൊരുപാടുണ്ടെങ്കിലും ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ മലയാളിയെ വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ പേര് മാത്രം മാറ്റിയല്ല കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്. രണ്ട് ഡോക്ടര്‍മാരുണ്ടായിരുന്നത് ഇനി നാലാകും. രണ്ട് നഴ്സിനു പകരം മൂന്നു പേരുണ്ടാകും. ലാബ് ടെക്നീഷ്യന്റെ സേവനവും പുതുതായി ലഭ്യമാക്കും. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെ ആശുപത്രിയില്‍ രോഗീ ചികിത്സയും ലബോറട്ടറി സൗകര്യവുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിലെ ഇ-ഹെല്‍ത്ത് പദ്ധതിയുടെ […]

സംസ്ഥാനത്ത് കൂടുതല്‍ ഫുഡ്ക്രാഫ്റ്റ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കും: മന്ത്രി കടകംപളളി സുരേന്ദ്രന്‍

സംസ്ഥാനത്ത് കൂടുതല്‍ ഫുഡ്ക്രാഫ്റ്റ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കും: മന്ത്രി കടകംപളളി സുരേന്ദ്രന്‍

കാസര്‍കോട്: സംസ്ഥാനത്ത് ആദ്യ ഫുഡ്ക്രാഫ്റ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് 50 വര്‍ഷം പിന്നിടുന്ന വേളയില്‍ നിലവിലുളള 12 ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് പുറമെ നാലെണ്ണംകൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ഉദുമ നാലാംവാതുക്കലില്‍ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. മികച്ച തൊഴില്‍ സംരംഭം എന്ന നിലയില്‍ ഇതുപോലുളള കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കേണ്ടതാണ്. എന്നാല്‍ സ്ഥലദൗര്‍ലഭ്യമാണ് പ്രധാന തടസ്സം. സൗജന്യമായി സ്ഥലം നല്‍കാന്‍ തയ്യാറായാല്‍ കൂടുതല്‍ കൂടുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കാന്‍ […]

ലോക പരിസ്ഥിതി ദിനം ഇന്ന്: പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ

ലോക പരിസ്ഥിതി ദിനം ഇന്ന്: പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ഇന്ന് സംസ്ഥാനത്ത് 1 കോടി വൃക്ഷതൈകള്‍ നടും. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കിയത്. വിദ്യാലയങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവ ഇതില്‍ പങ്കാളികളാകും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വൃക്ഷവത്ക്കരണ പരിപാടിയില്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനസന്ദേശം. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം മറ്റ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവ പ്രകൃതിയില്‍ ഉണ്ടാക്കുന്ന […]

മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നയാത്രയായ കൊച്ചി മൊട്രോയുടെ ഉദ്ഘാടനം വിവാദങ്ങള്‍ക്ക് വിരാമം. മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച് കത്തയച്ചതിനെ തുടര്‍ന്നാണ് പുതിയ അറിയിപ്പ്. ഇതോടെ മെട്രോയുടെ ഉദ്ഘാടനത്തെച്ചൊല്ലിയുള്ള ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമായത്. മെട്രോ ആരംഭിക്കുന്ന ആലുവയില്‍ വെച്ചാകും ഉദ്ഘാടന പരിപാടികള്‍ നടക്കുക. തുടര്‍ന്ന് പ്രധാനമന്ത്രിയോടൊപ്പം മെട്രോയില്‍ യാത്രക്കും പരിപാടിയുണ്ട്. കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30 ന് നടത്തുമെന്നും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ […]