രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നു:കമല്‍ഹാസന്‍

രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നു:കമല്‍ഹാസന്‍

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍. വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളടക്കം ഇത് നിഷേധിക്കാത്ത വസ്തുതയാണെന്നും കമല്‍ഹാസന്‍ പറയുന്നു. തമിഴ് വാരികയായ ആനന്ദവികടനിലെ പ്രതിവാര പംക്തിയിലാണ് കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കിയത്. ഹിന്ദു തീവ്രവാദം ദ്രാവിഡ സംസ്‌കാരത്തെ നശിപ്പിക്കുമോയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ യുവാക്കളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഷം കുത്തിവെയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പണ്ട് എതിര്‍ വിഭാഗങ്ങളെ ആശയങ്ങള്‍ കൊണ്ട് പ്രതിരോധിച്ച […]

വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

തമിഴ്നാട് രാഷ്ട്രീയത്തില്‍ അടുത്തകാലത്ത് അരങ്ങേറിയ കുതിരക്കച്ചവടത്തെ തുടര്‍ന്ന് കമലഹാസന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു. അദ്ദേഹം എ ഐ എ ഡി എം കെയ്ക്കും, മന്ത്രിമാര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളും ഉന്നയിക്കുകയും, അഴിമതിക്കെതിരെ പോരാടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എംജിആര്‍, ജയലളിത, വിജയകാന്ത് വെള്ളിത്തരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കുതിട്ടവരാണിവര്‍.ഈ വഴിയില്‍ തന്നെയാണ് പ്രമുഖ സിനിമാതാരം കമല്‍ ഹാസനും. നവംബറില്‍ തമിഴ്നാട്ടില്‍ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. 4000 സ്ഥാനാര്‍ഥികളെ നിര്‍ത്തി […]

വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് കമല്‍ഹസ്സന്‍. ചിത്രത്തിന്റെ നിര്‍മാണം സ്വന്തം കമ്പനി ഏറ്റെടുത്തതിന് പിന്നാലെയാണിത്. ട്വിറ്ററിലൂടെയാണ് കമല്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. കൃത്യമായ അണിയറ പ്രവര്‍ത്തനങ്ങളോടെ ഇക്കൊല്ലം തന്നെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. എന്റെ രാജ്യത്തിനോടും ജനങ്ങളോടുമുള്ള സ്നേഹത്തോടെ എന്നാണ് കമല്‍ പോസ്റ്ററിനൊപ്പം എഴുതിയിരിക്കുന്നത്. ഒന്നാം ഭാഗത്തിന്റെ തൊട്ടുപിന്നാലെയിറങ്ങാന്‍ പദ്ധതിയിട്ട വിശ്വരൂപം രണ്ടാം ഭാഗം പുറത്തിറങ്ങാതെ പെട്ടിയില്‍ ഇരിക്കാന്‍തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഒരു വാര്‍ത്തയും അതേക്കുറിച്ച് പുറത്തുവന്നിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തേപ്പറ്റി ചോദിച്ചപ്പോള്‍ കമല്‍ഹസ്സന്‍ മാധ്യമങ്ങളോട് […]