കാഞ്ഞങ്ങാട് നിത്യാനന്ദ പോളിയില്‍ വീണ്ടും അക്രമം:പന്ത്രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട് നിത്യാനന്ദ പോളിയില്‍ വീണ്ടും അക്രമം:പന്ത്രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നിത്യാനന്ദ പോളിയില്‍ വീണ്ടും അക്രമം. കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥി ബല്ല നെല്ലിക്കാട്ടെ രവീന്ദ്രന്റെ മകന്‍ വി.വി.രാഹുലിനെ ചൊവ്വാഴ്ച കോളേജ് ഗെയിറ്റില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചുവെന്ന പരാതിയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളായ നോബിന്‍ ബാലകൃഷ്ണന്‍, ശ്രീഹരി, വിപിന്‍, ജിഷ്ണു, മറ്റുകണ്ടാലറിയുന്ന എട്ടുപേരുമടക്കം പന്ത്രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഡയമണ്ട് ജൂബിലിയും മതപ്രഭാഷണ പരമ്പരയും 14ന് തുടങ്ങും

സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഡയമണ്ട് ജൂബിലിയും മതപ്രഭാഷണ പരമ്പരയും 14ന് തുടങ്ങും

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഡയമണ്ട് ജൂബിലിയും മതപ്രഭാഷണ പരമ്പരയും 14ന് വ്യാഴാഴ്ച തുടങ്ങും. സൗത്ത് ചിത്താരിയില്‍ പ്രത്യേകം സജ്ജീകരിച്ച മാട്ടുമ്മല്‍ മുഹമ്മദ് ഹാജി നഗറില്‍ വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ മാട്ടുമ്മല്‍ ബഷീര്‍ പതാക ഉയര്‍ത്തുന്നതോടു കൂടി പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിളംബര ജാഥയും നടക്കും. 7 മണിക്ക് ജമാഅത്ത് പ്രസിഡണ്ട് കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരളാ ജംയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി […]

ജില്ലാ ആശ വര്‍ക്കേഴ്‌സ് യുണിയന്റെ ആഭിമുഖ്യത്തില്‍ പഠന ക്ലാസ്സ് സംഘടിപ്പിച്ചു

ജില്ലാ ആശ വര്‍ക്കേഴ്‌സ് യുണിയന്റെ ആഭിമുഖ്യത്തില്‍ പഠന ക്ലാസ്സ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ആശ വര്‍ക്കേഴ്‌സ് യുണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഠന ക്ലാസ്സ് സി.ഐ.ടി.യു.സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. ‘ആഗോള വല്‍ക്കരണത്തിന്റെ കാല്‍ നൂറ്റാണ്ട്’, ‘വര്‍ഗ്ഗിയതക്കെതിരെ വര്‍ഗ്ഗ ഐക്യം’ സംഘടന എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്ലാസ്സുകള്‍ നടന്നത്. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് രാമന്‍, സംസ്ഥാന കമ്മിറ്റിയംഗം വി.വി.പ്രസന്ന കുമാരി, എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. പി.വി.ഗീത അധ്യക്ഷയായി.

പ്രതിഷേധ പ്രകടനം നടത്തി

പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്  എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കാഞ്ഞങ്ങാട് ടൗണില്‍ പ്രധിഷേധ പ്രകടനം നടത്തി.

ഓണാഘോഷ മഹോത്സവവും ഓണവിരുന്നും നടത്തി

ഓണാഘോഷ മഹോത്സവവും ഓണവിരുന്നും നടത്തി

കാഞ്ഞങ്ങാട്: കേരള സാമൂഹ്യ സുരക്ഷാ മിഷനും കാഞ്ഞങ്ങാട് നഗരസഭയും വൊഡഫോണും സംയുക്തമായി ഓണാഘോഷ മഹോത്സവവും ഓണവിരുന്നും നടത്തി. ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയതു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് മുറിയനാവി, ഗംഗരാധാകൃഷ്ണന്‍, എം.പി ജാഫര്‍, എന്‍. ഉണ്ണികൃഷ്ണന്‍, പി.പി.ഭാഗീരഥി, ഡോ.സുനിതനന്ദന്‍, കെ.സുകുമാരന്‍ മാസ്‌ററര്‍, ടി അബൂബക്കര്‍ഹാജി, കെ. അനീഷ്, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വയോജനങ്ങളുടെ കലാപരിപാടികളും നടന്നു.

‘ഞാനും എന്റെ മകളും’ പാരന്റിംഗ് ക്ലാസിന് ജനപ്രീതിയേറുന്നു

‘ഞാനും എന്റെ മകളും’  പാരന്റിംഗ്  ക്ലാസിന് ജനപ്രീതിയേറുന്നു

കാഞ്ഞങ്ങാട്: കുടുംബത്തിന്റെ കെട്ടുറപ്പിന് സ്ത്രീകളുടെ പങ്ക് മഹത്തരമാണെന്നും ഒരു കുഞ്ഞിന്റെ ശാരീരിക – ബൗദ്ധിക-മാനസിക -വൈകാരിക വികാസത്തിനു വേണ്ട പിന്തുണയും പ്രചോദനവും നല്‍കി കൂടെ നില്‍ക്കേണ്ടവരാണ് അമ്മമാരെന്നും സ്വന്തം താല്‍പര്യത്തിനനുസരിച്ച് ‘വളര്‍ത്തുകയല്ല’, മക്കളെ അവരുടെ അഭിരുചിക്കനുസരിച്ച് ‘വളരാന്‍’ അനുവദിക്കലാണ് രക്ഷാകര്‍തൃത്വമെന്നും പ്രശസ്ത പരിശീലക ഷെര്‍ണ ജെയ് ലാല്‍ പറഞ്ഞു. ഞാനും എന്റെ ഉമ്മയും എന്ന വിഷയത്തില്‍ സൗത്ത് ചിത്താരി ഒരുമ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ക്ലാസ്സെടുക്കുകയായിരുന്നു ഡോക്ടര്‍ ഷെര്‍ണ. സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗവും, അതുവഴി […]

അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് മുനിസിപ്പല്‍ കുളം ശുചീകരിച്ചു

അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് മുനിസിപ്പല്‍ കുളം ശുചീകരിച്ചു

ഐങ്ങോത്ത്: കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഇരുപത്തിയാറാം വാര്‍ഡിലെ ഐങ്ങോത്ത് അധികൃതരുടെ അവഗണന മൂലം കാടു പിടിച്ച് ഉപയോഗ ശൂന്യമായിരുന്ന മുനിസിപ്പല്‍ കുളം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് ശുചീകരിച്ചു. സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന അയ്യങ്കാളിയുടെ ജയന്തി ദിനത്തില്‍ നാടിന് ഉപകാര പ്രദമായ പ്രവൃത്തികളുമായി മുന്നോട്ട് വന്ന പ്രവര്‍ത്തകരെ ശുചീകരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച ഹൊസ്ദുര്‍ഗ്ഗ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ.മോഹനന്‍ നായര്‍ അഭിനന്ദിച്ചു. ഈ ഓണം അവധിക്കാലത്ത് നീന്തല്‍ പരിശീലിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് നീന്തല്‍ പരിശീലനവും ആരംഭിക്കുന്നതാണെന്ന് […]

ആര്‍.ടി.ഒ. ഓഫീസിലെത്തുന്നവര്‍ക്ക് കൈത്താങ്ങായി ഹെല്‍പ്പ് ഡെസ്‌ക്

ആര്‍.ടി.ഒ. ഓഫീസിലെത്തുന്നവര്‍ക്ക് കൈത്താങ്ങായി ഹെല്‍പ്പ് ഡെസ്‌ക്

കാഞ്ഞങ്ങാട്: വാഹന സംബന്ധമായി വിവിധ ആവശ്യങ്ങള്‍ക്ക് മിനി സിവില്‍ സ്റ്റേഷന്‍ ജോയിന്റ് ആര്‍.ടി.ഓഫീസില്‍ എത്തുന്ന വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും കൈത്താങ്ങായി ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി. ജോ.ആര്‍.ടി.ഒ. ഓഫീസിനോട് ചേര്‍ന്നുള്ള ക്യാബിനിലാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീയും ആര്‍ടിഒയും ചേര്‍ന്നാണ് ഹെല്‍പ് ഡെസ്‌ക്കിന് നേതൃത്വം നല്‍കുന്നത്. പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജോ.ആര്‍ടിഒ ഷീബ, ഹെഡ് അക്കൌണ്ട് കെ.വിനോദ്കുമാര്‍ , പി.പ്രവീണ്‍കുമാര്‍, ടി.മുഹമ്മദ് അസ്ലം, ചന്ദ്രു വെള്ളരിക്കുണ്ട്, സുരേഷ് മഡിയന്‍, പി.കുഞ്ഞിരാമന്‍ […]

എസ് കെ എസ് എസ് എഫ് സൗത്ത് ചിത്താരി ശാഖ ‘ജന സേവന്‍’ ഹെല്‍പ്പ് ഡെസ്‌ക് സഘടിപ്പിച്ചു

എസ് കെ എസ് എസ് എഫ് സൗത്ത് ചിത്താരി ശാഖ ‘ജന സേവന്‍’ ഹെല്‍പ്പ് ഡെസ്‌ക് സഘടിപ്പിച്ചു

കാഞ്ഞങ്ങാട്: എസ് കെ എസ് എസ് എഫ് സൗത്ത് ചിത്താരി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ജന സേവന്‍’ ഹെല്‍പ്പ് ഡെസ്‌ക് സഘടിപ്പിച്ചു. ക്യാമ്പില്‍ വിദ്യാര്‍ഥികളുടെ വിവിധ സ്‌കോളര്‍ഷിപ്പ് രജിസ്ട്രേഷന്‍, സിം-ആധാര്‍ ലിങ്ക്, റേഷന്‍ കാര്‍ഡ്-ആധാര്‍ ലിങ്ക്, പാന്‍കാര്‍ഡ്-ആധാര്‍ ലിങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കി. നിരവധി ആളുകളാണ് ക്യാംപി ന്റെ സേവനം ഉപയോഗപ്പെടുത്തിയത്. ഹയാത്തുല്‍ ഇസ്ലാം മദ്രസ്സ സദര്‍ മുഅല്ലിം അബൂബക്കര്‍ ഫൈസി ഹെല്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഉവൈസ, സെക്രട്ടറി ഉനൈസ് മുബാറക് ട്രഷറര്‍ […]

മൗന ഉപവാസം സമാപിച്ചു

മൗന ഉപവാസം സമാപിച്ചു

കാഞ്ഞങ്ങാട്: ഹിരോഷിമ ദിനമായ ആഗസ്റ്റ് 6-ാം തീയ്യതി രാവിലെ 8.00 മണിക്ക് ആരംഭിച്ച് ആഗസ്റ്റ് 9-ാം തീയ്യതി വരെ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ വെച്ച് നടന്ന 75 മണിക്കൂര്‍ നേരത്തെ മൗന ഉപവാസം സത്യാഗ്രഹികള്‍ക്ക് ഇളനീര്‍ നല്‍കി അവസാനിപ്പിച്ചു. സ്വാമിജി ബ്രഹ്മാനന്ദയില്‍ നിന്ന് യോഗാചാര്യ സഞ്ജീവ് കൈലാസി ഇളനീര്‍ സ്വീകരിച്ചു. സമാപന സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. ടി.കെ സുധാകരന്‍, ആര്‍കിടെക്ട് ദാമോദരന്‍, ഡോ. നാരായണന്‍ പള്ളിക്കാപ്പില്‍, ഖദീജ നര്‍ഗ്ഗീസ്, പി.കുമാരന്‍ കൊയ്യം, കുഞ്ഞിരാമന്‍, തോമസ് […]