പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ കൈകോര്‍ക്കണം: കെ.വി.കൃഷ്ണന്‍

പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ കൈകോര്‍ക്കണം: കെ.വി.കൃഷ്ണന്‍

കാഞ്ഞങ്ങാട്: രാജ്യം ഇന്ന് നേരിടുന്ന കലുഷിതമായ പ്രശ്‌നങ്ങളോട് പൊതുസമൂഹം നടത്തുന്ന പോരാട്ടങ്ങളില്‍ അധ്യാപക സമൂഹവും കൈകോര്‍ത്ത് നില്‍ക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, പി.ഇ.ടി അധ്യാപകരുടെ അടുക്കമുള്ള സ്‌പെഷ്യലിസ്റ്റ് അധ്യാപക തസ്തികള്‍ എല്ലാ വിദ്യാലയങ്ങളിലും അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എ കെ.എസ്.ടി.യു കാഞ്ഞങ്ങാട് ഡി.ഇ.ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. പി.രാജഗോപാലന്‍ […]

സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും

സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലാ ക്യാമ്പയിന്‍ മെഡിസിന്‍ ഹോമിയോ കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടേയും, ഗ്രീന്‍ സ്റ്റാര്‍ അതിഞ്ഞാല്‍ അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാലിന്റേയും സംസുക്താഭിമുഖ്യത്തില്‍ നടന്ന സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വി.കമ്മാരന്‍ അധ്യക്ഷനായി. ടി.കൃഷ്ണന്‍, പി.കുഞ്ഞിരാമന്‍, എം.പി.രാഘവന്‍, അബ്ദുള്‍ കരിം, ഹമീദ് ചേരക്കാടത്ത്, എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍, പി.കെ.കണ്ണന്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, എ.വി.രാമകൃഷ്ണന്‍, അരയ വളപ്പില്‍ കുഞ്ഞിക്കണ്ണന്‍, സി.വി.തമ്പാന്‍, സി.ഇബ്രാഹിം, ഖാലീദ് അറബി കാടത്ത്, ഷൗക്കത്തലി, സി.എം.ഫാറൂക്ക്, സി.എച്ച്.സലൈമാന്‍, കെ.വി.ലക്ഷ്മി തുടങ്ങിയവര്‍ സസാരിച്ചു.

ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു

ജില്ലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: അഖിലേന്ത്യാ കിസാന്‍ സഭയുടെ ജില്ലാ പഠന ക്യാമ്പ് കാഞ്ഞങ്ങാട് എം.എന്‍.സ്മാരക മന്ദിരം ഹാളില്‍നടന്നു. എ.ഐ.കെ.എസ്. സംസ്ഥാന പ്രസിഡണ്ട്, കേര ഫെഡ് ചെയര്‍മാന്‍ അഡ്വ.ജെ.വേണുഗോപാലന്‍ നായര്‍. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്.എം.അസ്സിനാര്‍ അധ്യക്ഷനായി. ബങ്കളം കുഞ്ഞികൃഷ്ണന്‍, എ.പ്രദീപന്‍. പി.എ.നായര്‍. അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.എസ്.കര്യാക്കോസ്. കെ.പി. സഹദേവന്‍.എന്നിവര്‍ സംസാരിച്ചു.

റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ സ്മാര്‍ട്ടാകുന്നു

റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ സ്മാര്‍ട്ടാകുന്നു

കാഞ്ഞങ്ങാട്: മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും, പരിശീലനവും നല്‍കി വരുന്ന ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ സ്മാര്‍ട്ടാകുന്നു. നെഹ്‌റു ആര്‍ട്‌സ് ആന്റ സയന്‍സ് കോളേജ് അലുമിനി (നാസ്‌ക) യു.എ.ഇ ചാപ്റ്റര്‍ സ്‌കൂളിന് നല്‍കിയ ലാപ്‌ടോപ്പുകള്‍ ചെയര്‍മാന്‍ സി. മുനീര്‍ സ്‌കൂളിന് കൈമാറി. ബംഗ്‌ളൂരുവിലെ അംബ ഗ്രൂപ്പും 20 ലാപ്‌ടോപ്പുകള്‍ സ്‌കൂളിന് നല്‍കി. സ്‌കൂളിന് പുതിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം നാസ്‌ക യു.എ.ഇ ചാപ്റ്റര്‍ വക സജ്ജീകരിക്കും. സ്‌കൂളിന് പുതിയ വെബ് സൈറ്റ് ദുബായിലെ അല്‍വഫ ഗ്രൂപ്പ് […]

ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. പ്രസിഡണ്ട് കെ.വി.സുരേഷ് ബാബു അധ്യക്ഷനായി. എം.വിജയന്‍ (എം.വി.ഐ) ക്ലാസ്സ് കൈകാര്യം ചെയ്തു. പി.വി.ജയകൃഷ്ണന്‍. ടൈറ്റസ് തോമസ്. കെ.ഗോപി. ശ്രീനിവാസ ഷേണായി. പി.വി.രാജേഷ്, പ്രദീപ് കീനേരി, എം.ശ്രീകണ്ഠന്‍ നായര്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മുതിര്‍ന്ന ഡോക്ട്ടര്‍മാരെ ആദരിച്ചു.

ബധിര വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

ബധിര വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ജീവോദയ ചാരിറ്റബിള്‍ ട്രസ്റ്റ പടന്നക്കാട് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബധിര വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ചെര്‍ക്കള മാര്‍ത്തോമ ബധിര വിദ്യാലയത്തിലെ ഹയര്‍സെക്കണ്ടറിയില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് ട്രസ്റ്റ പഠന സഹായം നല്‍കിയത്. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കൗണ്‍സിലര്‍ അബ്ദുള്‍ റസാഖ് തായിലക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ ചെയര്‍മാന്‍ ജോസ് കൊട്ടാരം അധ്യക്ഷത വഹിച്ചു. വിന്‍സെന്റ നിരപ്പേല്‍, ജോഷി മോന്‍ കെ.ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ബിജു […]

ആറങ്ങാടി അങ്കണ്‍വാടി കെട്ടിടോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു

ആറങ്ങാടി അങ്കണ്‍വാടി കെട്ടിടോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: ആറങ്ങാടി അങ്കണ്‍വാടി കെട്ടിടോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു. നഗരസഭാ വികേന്ദ്രീകൃതാസൂത്രണ പദ്ധിയുടെ ഭാഗമായാണ് അംഗണവാടി കെട്ടിടം അനുവദിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഗംഗാ രാധാകൃഷ്ണന്‍ അധ്യക്ഷയായി. വൈസ്‌ചെയര്‍പെഴ്‌സണ്‍ എല്‍.സുലൈഖ, കണ്‍സിലന്‍മാരായ കെ.വി.ഉഷ, എന്‍.ഉണ്ണികൃഷ്ണന്‍, കെ.രതീഷ, ടി.കെ.സുമയ്യ, കെ.സന്തോഷ, എ.ഡി.ലത എന്നിവരും,ഡി.വി.അമ്പാടി, എം.മാധവന്‍, ഡി.വി.ബാലകൃഷ്ണന്‍, അരവിന്ദന്‍ മാണിക്കോത്ത്, കെ.വി.ബാലകൃഷ്ണന്‍ കെ.പി.നാരായണന്‍. പി.ബേബി. പി.വത്സല. തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷനും ഫിറ്റ്നസ് പ്ലാനറ്റ് സംയുക്തമായി സംഘടിപ്പിച്ച ജില്ലാ സീനിയര്‍ പുരുഷ-വനിത വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ റോയല്‍ സ്റ്റാര്‍ പെലര്‍ളടുക്കം ഒന്നാം സ്ഥാനവും, ജിംഖാന മാവുങ്കാല്‍ രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ മെട്രോ മണലില്‍ ജേതാക്കളായി. അമ്പലത്തറ എഎസ്ഐ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടെക്നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ ആര്‍.രാമനാഥന്‍, മന്മഥന്‍ അമ്പലത്തറ, സി.ബാബുരാജ്, ഹിറ്റലര്‍ ജോര്‍ജ്ജ്, മനോജ് അമ്പലത്തറ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ.പി.രഘുനാഥ് സമ്മാനം വിതരണം ചെയ്തു. കെ.വി.ബിജു, രതീഷ് […]

ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പ് ഇന്ന്

ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പ് ഇന്ന്

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷനും ഫിറ്റ്നസ് പ്ലാനറ്റ് അമ്പലത്തറയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ പുരുഷ-വനിത വടംവലി ചാമ്പ്യന്‍ഷിപ്പ് ഇന്ന് അമ്പലത്തറയില്‍ വെച്ച് നടക്കും. രാവിലെ 10 മണിക്ക് അമ്പലത്തറ സബ് ഇന്‍സ്പെക്ടര്‍ ഇ രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. വടംവലി അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ പി അരവിന്ദാക്ഷന്‍ അധ്യക്ഷം വഹിക്കും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യാതിഥിയായിരിക്കും. വടംവലി അസോസിയേഷന്‍ സംസ്ഥാന ടെകനിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ ആര്‍ രാമനാഥന്‍, പഞ്ചായത്ത് അംഗം സി […]

കാണ്മാനില്ല

കാണ്മാനില്ല

ഉദുമ: കാസര്‍കോട് പള്ളിക്കര കരിപ്പൊടിയിലെ ആതിര നിവാസിലെ രവീന്ദ്രന്റെ മകള്‍ ആതിരയെ (23 വയസ്സ്) ഈ മാസം 10 മുതല്‍ വീട്ടില്‍ നിന്നും കാണാതായി. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. യുവതിയെ കണ്ടുകിട്ടുന്നവര്‍ ബേക്കല്‍ പോലീസ് സ്റ്റേഷനിലോ, താഴെകൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറിലോ അറിയിക്കണം. ബേക്കല്‍ പോലീസ് സ്റ്റേഷന്‍: 04672236224, ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍: 9497964323, ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍: 9497980916.

1 2 3 8