കോഴിക്കോട്ട് പിക്ക്അപ്പ് ലോറി മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട്ട് പിക്ക്അപ്പ് ലോറി മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

ചങ്ങരംകുളം: സംസ്ഥാന പാതയില്‍ നടുവട്ടത്ത് പിക്ക്അപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ആലക്കേരി ജാബിര്‍(23)നാണ് പരിക്കേറ്റത്. ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടപ്പാളിനും ചങ്ങരംകുളത്തിനും ഇടയില്‍ നടുവട്ടം പിലാക്കല്‍ പള്ളിക്ക് സമീപം ഇന്നു പുലര്‍ച്ചെ ആറരയോടെയാണ് അപകടം. അങ്കമാലിയില്‍ നിന്നും കണ്ണൂരിലേക്ക് ഉരുപ്പടി നിര്‍മ്മാണത്തിനുള്ള തടിയുമായി പോവുകയായിരുന്ന മിനിലോറി ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡില്‍ തന്നെ മറിയുകയായിരുന്നു.

ഷുഹൈബ് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ഷുഹൈബ് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

കണ്ണൂര്‍ : മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഷുഹൈബിന്റെ പിതാവ് ഹര്‍ജി നല്‍കി. സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണിത്. ഷുഹൈബിന്റെ രക്ഷിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഹൈക്കോടതി പോലീസ് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിക്കുകയും സര്‍ക്കാര്‍ നിലപാട് തള്ളി അന്വേഷണം […]

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ ഹര്‍ത്താല്‍ ; കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ ഹര്‍ത്താല്‍ ; കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ

കണ്ണൂര്‍: ജനകീയ മുന്നണിയുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ. ഹര്‍ത്താലെന്ന പേരില്‍ പ്രകടനം നടത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നടപടി. കണ്ണൂരില്‍ പലയിടത്തും കടകള്‍ അടഞ്ഞു കിടക്കുകയാണ്. ചിലയിടത്തു വാഹനങ്ങള്‍ തടയുന്നുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരും ചിലയിടത്തു വാഹനം തടയുന്നുണ്ട്. വിഷുവിനു പിറ്റേന്നു മിക്ക കടകളും അടഞ്ഞു കിടക്കുന്നതാണു ജില്ലയുടെ പല ഭാഗങ്ങളിലും പതിവെങ്കിലും ഇന്നു മറ്റു പ്രദേശങ്ങളിലും കടകള്‍ തുറന്നിട്ടില്ല. കണ്ണൂര്‍ നഗരത്തില്‍ ഹോട്ടലുകളും […]

തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട കാറിനടിയില്‍ ഉഗ്രശേഷിയുള്ള ബോംബ്

തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട കാറിനടിയില്‍ ഉഗ്രശേഷിയുള്ള ബോംബ്

കണ്ണൂര്‍: തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട കാറിനടിയില്‍ നിന്നും അതീവ മാരകശേഷിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. തളിപ്പറമ്പ്് മജിസ്‌ട്രേറ്റ് കോടതിയുടെ പിന്‍വശത്ത് ചിന്‍മയ വിദ്യാലയത്തിന് സമീപമെത്തുന്ന റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനടിയിലാണ് ബോംബ് കണ്ടെത്തിയത്. ബിജെപി അനുഭാവിയായ ഗോപാല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറിനടിയിലാണ് ബോംബ് കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടോടെ ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളുടെ നേതൃത്യത്തിലാണ് ബോംബ് കണ്ടെത്തിയത്. ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്ത് പരിശോധനയ്ക്ക് എത്തുകയായിരുന്നു. പ്രദേശത്ത് നടത്തിയ റെയ്ഡിനിടെയാണ് കാറിനടിയില്‍ ബോംബ് […]

സഹകരണ ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന്റെ കാലാവധി നീട്ടി

സഹകരണ ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന്റെ കാലാവധി നീട്ടി

കണ്ണൂര്‍: ജില്ലാ സഹകരണ ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന്റെ കാലാവധി പത്തിന് അവസാനിക്കാനിരിക്കെ കാലാവധി നീട്ടി സഹകരണ വകുപ്പിന്റെ ഉത്തരവ്. ആറുമാസത്തേക്കോ പുതിയ ഭരണസമിതികള്‍ തിരഞ്ഞെടുക്കപ്പെടുന്നതുവരെയോ ജില്ലാ ബാങ്കുകളില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം തുടരാനാണു തീരുമാനം. 14 ജില്ലാ സഹകരണ ബാങ്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ കാലാവധി കഴിയും മുന്‍പു പിരിച്ചുവിട്ട് കഴിഞ്ഞ ഏപ്രിലിലാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്. ഈ ഓര്‍ഡിനന്‍സിനെതിരെ ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേരള ബാങ്ക് രൂപീകരണത്തിനു ചില ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണ […]

ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി മാനേജ്മെന്റുകള്‍ ഹൈക്കോടതിയില്‍

ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി മാനേജ്മെന്റുകള്‍ ഹൈക്കോടതിയില്‍

കൊച്ചി: ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂരും കരുണയുമടക്കം 21 മാനേജ്മെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫീസ് 11 ലക്ഷം വേണമെന്നാണ് ഇവരുടെ പുതിയ ആവശ്യം. എന്നാല്‍, രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചത് 5 ലക്ഷമാണ്. ആവശ്യം തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. അതേസമയം നിയമസഭ പാസാക്കിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ബില്ലില്‍ ഗവര്‍ണര്‍ ഇന്ന് തീരുമാനമെടുത്തേക്കും. ഇന്നലെയാണ് ബില്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ബില്‍ ഗവര്‍ണര്‍ മടക്കിയാല്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ വേണ്ടെന്ന് […]

തലശേരിയില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

തലശേരിയില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശേരി മേഖലയില്‍ വിതരണം ചെയ്യാന്‍ എത്തിച്ച അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയംപൊയില്‍ അങ്ങാടിയിലെ ജംഷീനാസില്‍ മഷഹൂദിനെ(53) പൊലീസ് അറസ്റ്റ് ചെയ്തു. എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളില്‍ നിന്നും 2000, 500 രൂപയുടെ നോട്ടുകള്‍ അടങ്ങുന്ന 5,28,000 രൂപയാണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച രാത്രി കായ്യത്ത് റോഡിലെ വീടുകളില്‍ പണം വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്. രേഖകള്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ അറസ്റ്റ് […]

കീഴാറ്റൂരിലെ കാവിക്കിളികള്‍; തുറന്നുകാട്ടാന്‍ സിപിഐഎം ജാഥ

കീഴാറ്റൂരിലെ കാവിക്കിളികള്‍; തുറന്നുകാട്ടാന്‍ സിപിഐഎം ജാഥ

കീഴാറ്റൂര്‍ വിഷയത്തിലും വികസന കാര്യങ്ങളിലുമുള്ള പാര്‍ട്ടി നിലപാട് വിശദീകരിക്കുന്നതിനായി സി പി ഐ എം കണ്ണൂര്‍ ജില്ലാ ജാഥ ഇന്ന് ആരംഭിക്കും. തെക്കന്‍ മേഖല ജാഥ ജെയിംസ് മാത്യു എം എല്‍ എ യും വടക്കന്‍ മേഖല ജാഥ കെ കെ രാകേഷ് എം പി യും നയിക്കും.സമാധാനം വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തി കണ്ണൂര്‍ ജില്ലയില്‍ രണ്ടു ദിവസം ജാഥ പര്യടനം നടത്തും. കീഴാറ്റൂര്‍ വിഷയത്തില്‍ യാഥാര്‍ഥ്യം തുറന്നു കാട്ടുക, പാര്‍ട്ടിയുടെ വികസന കാഴ്ചപ്പാട് വിശദീകരിക്കുക, […]

കാസര്‍കോടിനെ വര്‍ള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കും

കാസര്‍കോടിനെ വര്‍ള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കും

കാസര്‍കോട്: കാസര്‍കോടിനെ വര്‍ള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. കാസര്‍കോടിനു പുറമെ മറ്റ് എട്ട് ജില്ലകളെയും വരള്‍ച്ച ബാധിതയായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളെയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വര്‍ള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമ്മീഷണര്‍ക്ക് അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴയുടെ അഭാവം, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം തുടങ്ങിയവ കണക്കിലെടുത്താണ് കാസര്‍കോട് […]

വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ച സംഭവം ; യുവാവ് അറസ്റ്റില്‍

വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ച സംഭവം ; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാവിലായി സ്വദേശി പൊയ്യയില്‍ വീട്ടില്‍ വൈഷ്ണവ് (20) ആണ് അറസ്റ്റിലായത്. കൊയക്കട്ടാസ് എന്ന വാട്സ്ആപ് ഗ്രൂപ്പില്‍ പിണറായി വിജയനെ ചീത്ത പറഞ്ഞ് പ്രചാരണം നടത്തിയെന്നും കാണിച്ച് മാവിലായി സിപിഎം ബ്രാഞ്ച് സെക്രട്ടറി എടക്കാട് പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്

1 2 3 16