സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഏകീകരിക്കണം

സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഏകീകരിക്കണം

കാസര്‍കോട്: സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ ഏകീകരിക്കണമെന്നും, കശ്മീരില്‍ പട്ടാളക്കാരെ കല്ലെറിയുന്ന രാജ്യദ്രോഹികളെ പിടികൂടി കര്‍ശനമായി ശിക്ഷിക്കണമെന്നും, ഭാരതത്തിന്റെ അതിര്‍ത്തിയില്‍ നിരന്തരം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന അയല്‍രാജ്യങ്ങളെ നയതന്ത്ര ബന്ധത്തിലൂടെ ലോകത്തിന് മുന്നില്‍ ഒറ്റപ്പെടത്തണമെന്നും ഭാരതീയ രാജ്യ പെന്‍ഷനേര്‍സ് സംഘ് അഖിലേന്ത്യാ പ്രവര്‍ത്തക യോഗം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ഒഡീഷയിലെ പുരിയില്‍ നടന്ന പ്രവര്‍ത്തക യോഗത്തില്‍ അഖിലേന്ത്യാ അധ്യക്ഷന്‍ സി.എച്ച്.സുരേഷ് അധ്യക്ഷത വഹിച്ചു. ബി.എസ്.ഹഡ (രാജസ്ഥാന്‍), ശ്രീനിവാസന്‍ (കര്‍ണാടക), സാബിര്‍ അഹമ്മദ് (യുപി), വീരേന്ദ്രകുമാര്‍ നാംദേവ് (ചത്തീസ്ഗഡ്), റാണാസെന്‍ ഗുപ്ത […]

ജില്ലാ അതിര്‍ത്തിയില്‍ ഡീസലിന് രണ്ടുതരം വില: ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

ജില്ലാ അതിര്‍ത്തിയില്‍ ഡീസലിന് രണ്ടുതരം വില: ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ ഡീസല്‍ വില ലിറ്ററിന് 56/ രൂപ 12 പൈസയാണ്. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ 61/ രൂപ 10 പൈസ കൊടുക്കേണ്ടി വരുന്നു. 5 രൂപയുടെ വ്യത്യാസമാണ് ഒരു ലിറ്റര്‍ ഡീസലില്‍ വരുന്നത്. കേരളത്തിലെ നിരക്ക് കര്‍ണ്ണാടകത്തിലേതിന് തുല്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇന്ന് ചേര്‍ന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അടിയന്തിരമായും പുനര്‍നിര്‍മ്മിക്കുക, ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന […]

കര്‍ണാടകത്തില്‍ സിനിമ തിയേറ്ററുകളിലെ നിരക്ക് പരമാവധി 200 രൂപ

കര്‍ണാടകത്തില്‍ സിനിമ തിയേറ്ററുകളിലെ നിരക്ക് പരമാവധി 200 രൂപ

ബെംഗളൂരു: കര്‍ണാടകത്തില്‍ സിനിമ തിയേറ്ററുകളിലെ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പരമാവധി 200 രൂപ മാത്രമേ ഇനി തിയേറ്ററുകള്‍ ഈടാക്കാന്‍ പാടുള്ളൂ. മള്‍ട്ടിപ്ലക്‌സ് എന്നോ സിംഗിള്‍ സ്‌ക്രീനെന്നോ ഉള്ള വേര്‍തിരിവില്ലാതെ എല്ലായിടത്തും ഒരേ നിരക്കായിരിക്കും. നികുതികള്‍ 200 രൂപയ്ക്ക് പുറമെ നല്‍കണം. ഗോള്‍ഡ് ക്ലാസിന് പക്ഷേ ഉയര്‍ന്ന നിരക്ക് ഈടാക്കം. ആകെയുള്ള സീറ്റുകളുടെ 10 ശതമാനത്തില്‍ കൂടുതല്‍ ഗോള്‍ഡ് ക്ലാസില്‍ സീറ്റുകള്‍ പാടില്ല. അതോടൊപ്പം ഐമാക്‌സ്, 4ഡിഎക്‌സ് തിയേറ്ററുകളെ 200 രൂപ നിരക്ക് എന്ന പരിധിയില്‍ നിന്ന് […]

കേരള അതിര്‍ത്തിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

കേരള അതിര്‍ത്തിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

മഞ്ചേശ്വരം: കേരള അതിര്‍ത്തിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.ബായാറിനടുത്തെ കറുവപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ കറുവപ്പാടി (33) ആണ് കൊല്ലപ്പെട്ടത്. മുഖംമൂടി സംഘം പഞ്ചായത്ത് ഓഫീസിനകത്ത് കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ 11.30 മണിയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ മുഖം മൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത് ഓഫീസിലേക്ക് ഇരച്ചു കയറി ജലീലിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.വെട്ടേറ്റ് ഓഫീസ് മുറിക്കുള്ളില്‍ വീണ ജലീലിനെ അക്രമികള്‍ രക്ഷപ്പെട്ട ശേഷം പഞ്ചായത്ത് ഓഫീസിലുണ്ടായവര്‍ ദേര്‍ലക്കട്ട ആശുപത്രിയിലെത്തിച്ചങ്കിലും […]

അനിശ്ചിതകാല ലോറിസമരം: അവശ്യസാധനങ്ങളുടെ ക്ഷാമത്തിന് സാധ്യത

അനിശ്ചിതകാല ലോറിസമരം: അവശ്യസാധനങ്ങളുടെ ക്ഷാമത്തിന് സാധ്യത

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അനിശ്ചിതകതുടര്‍ന്ന് ചരക്കുനീക്കം നിശ്ചലമായതോടെ സംസ്ഥാനത്ത് പലവ്യഞ്ജനവും പച്ചക്കറിയുമടക്കം അവശ്യസാധനങ്ങളുടെ ക്ഷാമത്തിന് സാധ്യത. ഒപ്പം വിലക്കയറ്റ ഭീതിയും. സമരം തുടര്‍ന്നാല്‍ അരി, പഞ്ചസാര എന്നിവക്കാവും ആദ്യം ക്ഷാമം നേരിടുക എന്ന് വ്യാപാരികള്‍ പറയുന്നു. മൊത്ത വ്യാപാരികളുടെ കൈവശം സാധാരണ അരി സ്റ്റോക്കുണ്ടാകാറുണ്ട്. ലോറി സമരത്തിന് മുമ്പുതന്നെ അരിക്ഷാമം രൂക്ഷമായിരുന്നതിനാല്‍ ഈ അരി നേരത്തേ വിപണിയിലെത്തി. സാധാരണ വിതരണത്തിനുള്ള ചരക്ക് വരവുകൂടി നിലച്ചതോടെ അരിവിതരണത്തിന് മൊത്തവ്യാപാരികള്‍ക്ക് മുന്നിലും മറ്റ് മാര്‍ഗങ്ങളില്ലാത്ത സ്ഥിതിയാണ്. വില വര്‍ധനയിലേക്കാണ് സാഹചര്യങ്ങള്‍ […]

അടുത്ത ലക്ഷ്യം ഹിമാചലും കര്‍ണാടകയുമെന്ന് അമിത് ഷാ; സര്‍ക്കാര്‍ രൂപീകരിച്ചതില്‍ തെറ്റിയില്ല

അടുത്ത ലക്ഷ്യം ഹിമാചലും കര്‍ണാടകയുമെന്ന് അമിത് ഷാ; സര്‍ക്കാര്‍ രൂപീകരിച്ചതില്‍ തെറ്റിയില്ല

മുംബൈ: ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും കര്‍ണാടകയിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യമെന്നും ബി.ജെ.പി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹിമാചല്‍, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടക്കാനുള്ള തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലാണ് പാര്‍ട്ടിയെന്നും അമിത് ഷാ പറഞ്ഞു. അതേസമയം മണിപ്പൂരിലും ഗോവയിലും ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതില്‍ തെറ്റില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇവിടങ്ങളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ വിശദീകരണം. ഗോവയിലും മണിപ്പൂരിലും തൂക്കുസഭയാണു വന്നത്. ഇത്തരം സാഹചര്യത്തില്‍ […]

അനധികൃതമായി മണല്‍ കടത്ത് കര്‍ണ്ണാടകയില്‍ നിന്ന് വാഹനങ്ങള്‍ പോലീസിനെ വെട്ടിച്ച് കടന്നു

അനധികൃതമായി മണല്‍ കടത്ത് കര്‍ണ്ണാടകയില്‍ നിന്ന് വാഹനങ്ങള്‍ പോലീസിനെ വെട്ടിച്ച് കടന്നു

കാസര്‍കോട്: കര്‍ണ്ണാടകയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തി വരികയായിരുന്ന പതിനേഴ് വാഹനങ്ങളില്‍ പതിനാലെണ്ണവും പോലീസിനെ വെട്ടിച്ച് കടന്നു. മൂന്ന് ലോറികള്‍ മാത്രമാണ് പോലീസിന് പിടികൂടാന്‍ കഴിഞ്ഞത്. മംഗളൂരുവില്‍ നിന്ന് മണലുമായി പതിനേഴ് ലോറികള്‍ കാസര്‍കോട് ഭാഗത്തേക്ക് വരുന്നതായി ഇന്ന് പുലര്‍ച്ചെയാണ് ജില്ലാ പോലീസ് മേധാവിക്ക് ഫോണ്‍ സന്ദേശം വന്നത്. ഇതേ തുടര്‍ന്ന് കേരള-കര്‍ണ്ണാടക അതിര്‍ത്തി മുതല്‍ കാസര്‍കോട് വരെ പോലീസ് സംഘം വാഹന പരിശോധനയിലേര്‍പ്പെടുകയായിരുന്നു. എന്നാല്‍ കുമ്പളയില്‍ നിന്ന് രണ്ട് ലോറികളും കാസര്‍കോട്ടെ കറന്തക്കാട്ട് നിന്നും ഒരു […]