നാല് വര്‍ഷത്തെ ബിജെപി ഭരണം ജനങ്ങളിലെ വിശ്വാസ്യത ഇല്ലാതാക്കിയെന്ന് മായാവതി

നാല് വര്‍ഷത്തെ ബിജെപി ഭരണം ജനങ്ങളിലെ വിശ്വാസ്യത ഇല്ലാതാക്കിയെന്ന് മായാവതി

ലഖ്നൗ: കഴിഞ്ഞ നാല് വര്‍ഷത്തെ ബിജെപി സര്‍ക്കാരിന്റെ ഭരണം ജനങ്ങളിലെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് ബഹുജന്‍ സമാജ്വാദ് പാര്‍ട്ടി നേതാവ് മായാവതി. മോദി ചെയ്യുന്നതെല്ലാം ചരിത്രപരമാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ എല്ലാ വിധത്തിലും ബിജെപി സര്‍ക്കാര്‍ പരാജയമാണ്. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതിലും ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും മായാവതി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിച്ചു. വില കുറയ്ക്കാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കര്‍ണാടക നിയമസഭ തെരഞ്ഞടുപ്പില്‍ ബിജെപി കുതിരക്കച്ചവടത്തിനു ശ്രമിച്ചു. നോട്ട് […]

നാടകാന്തം രാജി; വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞു

നാടകാന്തം രാജി; വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞു

ബംഗളുരു: ഒടുവില്‍ യെദ്യൂരപ്പ രാജിവെച്ചു. രണ്ടുദിവസം മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന അപൂര്‍വ ചരിത്രം ബാക്കിയാക്കി വിശ്വാസവോട്ട് തേടാതെ യെദ്യൂരപ്പ രാജിവെച്ചൊഴുഞ്ഞു. 20 മിനിറ്റ് വികാരത്രീവമായ പ്രസംഗത്തിനൊടുവില്‍ കര്‍ണാടക രാഷ്ട്രീയനാടകത്തിന്റെ പുതിയ വഴിത്തിരിവായി യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. 55 മണിക്കൂറുകള്‍ മാത്രമാണ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാനായത്. പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ സഭയ്ക്ക് പുറത്തേക്ക് പോയി. കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങള്‍ വിജയചിഹ്നം ഉയര്‍ത്തി സന്തോഷം പങ്കുവെച്ചു. ഡി.കെ. ശിവകുമാര്‍ കുമാരസ്വാമിയുടെ സീറ്റിനടുത്തെത്തി അദ്ദേഹത്തിന്റെ കൈ പിടിച്ചുയര്‍ത്തി. സിദ്ധരാമയ്യക്ക് അംഗങ്ങള്‍ ഹസ്തദാനം […]

ഭൂരിപക്ഷം തെളിയിക്കുവാനുള്ള സാധ്യത മങ്ങി; യെദിയൂരപ്പ രാജി വെച്ചേക്കുമെന്ന് !

ഭൂരിപക്ഷം തെളിയിക്കുവാനുള്ള സാധ്യത മങ്ങി; യെദിയൂരപ്പ രാജി വെച്ചേക്കുമെന്ന് !

ബംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ രാജി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കുവാനുള്ള സാധ്യത മങ്ങിയതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യെദിയൂരപ്പയ്ക്കുള്ള രാജിപ്രസംഗം തയ്യാറാക്കുന്നുവെന്നാണ് സൂചന.

പ്രോടെം സ്പീക്കറായി കെ.ജി.ബൊപ്പയ്യ തുടരും; കാലാവധിയാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീംകോടതി

പ്രോടെം സ്പീക്കറായി കെ.ജി.ബൊപ്പയ്യ തുടരും; കാലാവധിയാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീംകോടതി

ബംഗളൂരു: കര്‍ണാടക പ്രോടെം സ്പീക്കറായി കെ.ജി.ബൊപ്പയ്യ തുടരും. പ്രോടെം സ്പീക്കറായ കെ.ജി ബൊപ്പയ്യയുടെ വാദം കേള്‍ക്കാതെ ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബൊപ്പയ്യയുടെ നിയമനം ചോദ്യം ചെയ്താല്‍ വിശ്വാസവോട്ടെടുപ്പ് നീട്ടേണ്ടി വരുമെന്ന് കോണ്‍ഗ്രസിന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. സുപ്രീംകോടതിക്ക് പ്രോടെം സ്പീക്കറെ നിയമിക്കാനാകില്ലെന്നും, മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും, അതൊരു കീഴ് വഴക്കം മാത്രമാണെന്നും, പ്രായമല്ല സഭയിലെ കാലാവധിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജെഡിഎസ് എംഎല്‍എമാര്‍ ബംഗളൂരുവില്‍; വിശ്വാസവോട്ട് നേടുമെന്ന് യെദിയൂരപ്പ

ജെഡിഎസ് എംഎല്‍എമാര്‍ ബംഗളൂരുവില്‍; വിശ്വാസവോട്ട് നേടുമെന്ന് യെദിയൂരപ്പ

ബംഗളൂരു: കര്‍ണ്ണാടക നിയമസഭയില്‍ വിശ്വാസവോട്ട് നേടുമെന്ന ആത്മവിശ്വാസവുമായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. വിശ്വാസ വോട്ട് നേടുമെന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി ഹൈദരാബാദില്‍ നിന്ന് ജെഡിഎസ് എംഎല്‍എമാര്‍ ഇന്നു രാവിലെ തന്നെ ബംഗളൂരുവിലെത്തിചേര്‍ന്നിട്ടുണ്ട്. പ്രൊടെം സ്പീക്കര്‍ നിയമനത്തിന് എതിരെ കോണ്‍ഗ്രസ്സും ജെ.ഡി. എസും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നു രാവിലെ 10.30ന് സുപ്രീംകോടതി പരിഗണിക്കുന്നതാണ്. ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്ഡെ, അശോക് ഭൂഷണ്‍ എന്നിവരുടെ പ്രത്യേക ബഞ്ചാകും ഹര്‍ജി പരിഗണിക്കുന്നത്. ഇന്നു വൈകിട്ടു […]

കര്‍ണ്ണാടക ബി.ജെ.പിക്ക് ഇനി ‘പണിയാകും’ ശനിയാഴ്ച വിശ്വാസ വോട്ട്

കര്‍ണ്ണാടക ബി.ജെ.പിക്ക് ഇനി ‘പണിയാകും’ ശനിയാഴ്ച വിശ്വാസ വോട്ട്

ബംഗളൂരു: കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക് നടത്തുന്നതിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കൂടുതല്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ കോണ്‍ഗ്രസ്സും ജെഡിഎസും കോടതിയുടെ തീരുമാനത്തെ അനുകൂലിച്ചു. വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണമെന്ന ബിജെപിയുടെ ആവശ്യവും സുപ്രീംകോടതി തള്ളി. യെദിയൂരപ്പ സര്‍ക്കാരിന് നിയമസഭയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമോ എന്നു സുപ്രീം കോടതി ചോദിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാമെന്ന നിലപാടു തുടരുന്നതിനിടെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനം എടുത്തതെങ്ങനെയെന്നും ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. […]

സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു; പെട്രോളിന് 80 കടക്കാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു; പെട്രോളിന് 80 കടക്കാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 30 പൈസ വര്‍ധിച്ച് 79.69 രുപയും ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കര്‍ണാടക നയിമസഭാ തെരഞ്ഞെടുപ്പിനു ശേഷം അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയുമാണ് വര്‍ധിച്ചത്. അടുത്ത ദിവസങ്ങളില്‍ വില വര്‍ധന തുടര്‍ന്നാല്‍ ഈ ആഴ്ച്ച തന്നെ കേരളത്തില്‍ പെട്രോള്‍ വില 80 കടന്നേക്കും. അതേസമയം പെട്രോള്‍വില ലിറ്ററിനു നാലു രൂപകൂടി ഈ ദിവസങ്ങളില്‍ […]

കര്‍ണാടക തിരഞ്ഞെടുപ്പ് ; ബിജെപി നേട്ടത്തില്‍ ഓഹരി വിപണി കുതിക്കുന്നു

കര്‍ണാടക തിരഞ്ഞെടുപ്പ് ; ബിജെപി നേട്ടത്തില്‍ ഓഹരി വിപണി കുതിക്കുന്നു

മുംബൈ : ബിജെപി നേട്ടത്തില്‍ ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് വിപണിയില്‍ ഉണ്ടായിട്ടുള്ളത്. ബിഎസ്ഇ സെന്‍സെക്സ് 254.95 പോയിന്റ് ഉയര്‍ന്ന് 35,818.52 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 69.25 പോയിന്റ് ഉയര്‍ന്നു 10,871.35 ലുമാണു വ്യാപാരം നടക്കുന്നത്. ബിഎസ്ഇയില്‍ മിക്ക സെക്ടറുകളും നേട്ടത്തിലാണ്. എന്നാല്‍ എന്‍എസ്ഇയില്‍ ഓട്ടോ സെക്ടര്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. പവര്‍ ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, ടൈറ്റന്‍ കമ്പനി, ബജാജ് ഫിനാന്‍സ്, ഗെയില്‍, […]

കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം, സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കേന്ദ്ര നേതൃത്വം

കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം, സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കേന്ദ്ര നേതൃത്വം

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായകമായ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി. തന്ത്രങ്ങളെല്ലാം പിഴച്ച കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞു. നിലമെച്ചപ്പെടുത്തി ജെഡിഎസ് മൂന്നാമതുണ്ട്. ലീഡ് നില ഇങ്ങനെ: ബിജെപി (113), കോണ്‍ഗ്രസ് (62), ജെഡിഎസ് (44), മറ്റുള്ളവര്‍ (2). കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 50ലധികം സീറ്റുകളാണ് കോണ്‍ഗ്രസിന് കുറവുണ്ടായത്. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്

വോട്ടെടുപ്പ് അവസാനിക്കെ ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക്

വോട്ടെടുപ്പ് അവസാനിക്കെ ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പിനു ശേഷം ജെ ഡി എസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് തിരിച്ചു. എക്സിറ്റ് പോളുടെ പ്രവചനമനുസരിച്ച് കോണ്‍ഗ്രസിനും ബി ജെ പിക്കും ഒറ്റയ്ക്കു ഭരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ലഭിക്കില്ലെന്നും തൂക്ക് നിയമസഭയാകും രൂപപ്പെടുകയെന്നുമാണ്. അത്തരത്തില്‍ സംഭവിച്ചാല്‍ ജെ ഡി എസാകും നിര്‍ണായകശക്തിയാവുകയെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചന നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയത്. വോട്ടെണ്ണല്‍ ദിനമായ ചൊവ്വാഴ്ച വൈകിട്ടോടെയായിരിക്കും കുമാരസ്വാമി തിരിച്ചുവരിക. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് […]