മംഗളൂരുവില്‍ അഞ്ച് ഇന്ദിര കാന്റീന്‍ തുടങ്ങും

മംഗളൂരുവില്‍ അഞ്ച് ഇന്ദിര കാന്റീന്‍ തുടങ്ങും

മംഗളൂരു: സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഇന്ദിര കാന്റീന്‍ പദ്ധതി മംഗളൂരു കോര്‍പറേഷന്‍ പരിധിയില്‍ അഞ്ചിടത്ത് നടപ്പാക്കുമെന്ന് മേയര്‍ കവിത സനില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അത്താവര്‍, ദേരെബയില്‍, കുഞ്ചത്തുബയില്‍, ഇഡ്യ, ഉള്ളാള്‍ എന്നിവിടങ്ങളില്‍ ജനുവരി ഒന്നിന് പ്രവര്‍ത്തനമാരംഭിക്കും. പാവങ്ങള്‍ക്ക് അഞ്ചു രൂപക്ക് പ്രാതലും 10 രൂപക്ക് ഊണും ലഭ്യമാക്കുന്ന പദ്ധതിയാണിത്.

കൊലപാതക കേസിന് തുമ്പുണ്ടാക്കാന്‍ വേഷം മാറി പൊലീസിന്റെ പ്രകടനം

കൊലപാതക കേസിന് തുമ്പുണ്ടാക്കാന്‍ വേഷം മാറി പൊലീസിന്റെ പ്രകടനം

കാസര്‍കോട്: തുമ്പില്ലാതിരുന്ന അജ്ഞാതനായ ഒരാളുടെ കൊലപാതകമാണ് പ്രത്യേകസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനിടയില്‍ വെളിയായത്. കര്‍ണാടക ബാഗല്‍കോട്ടെയിലെ വൈരപ്പയുടെ മകന്‍ രംഗപ്പ ഗാജിയുടെ മൃതദേഹം ചെര്‍ക്കള വി കെ പാറയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കണ്ടെത്തിയത് കൊലനടന്ന് രണ്ടുദിവസം കഴിഞ്ഞാണ്. ആരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസിന് ആദ്യം മനസിലായില്ല. വിശദമായ മൃതദേഹ പരിശോധനയില്‍ പോക്കറ്റില്‍നിന്നും നഗരസഭയുടെ പാന്‍ടെക് സുരക്ഷാ പ്രോജക്ടിന്റെ കാര്‍ഡ് കണ്ടെത്തി. ഇതില്‍നിന്നാണ് മരിച്ചത് രംഗപ്പയാണെന്ന് മനസിലായത്. ചെര്‍ക്കളയിലും സമീപസ്ഥലങ്ങളിലും പണിയെടുത്തിരുന്ന മദ്യപാന സ്വഭാവമുള്ളയാളാണ് രംഗപ്പ. പരിയാരത്ത് നടത്തിയ പോസ്റ്റുമോര്‍ട്ടം […]

കയ്യൂരിന്റെ കഥയറിയാന്‍ കര്‍ണാടക സംഘമെത്തി

കയ്യൂരിന്റെ കഥയറിയാന്‍ കര്‍ണാടക സംഘമെത്തി

ചെറുവത്തൂര്‍: പോരാട്ടങ്ങളിലെ അഗ്‌നിബിന്ദുവായ കയ്യൂരിന്റെ കഥ അറിയാന്‍ കര്‍ണാടക സംഘമെത്തി. ഡി.വൈ.എഫ്.ഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടപ്പള്ളി, ചേതന തീര്‍ത്ഥഹള്ളി എന്നിവരുടെ നേതൃത്വത്തിലാണ് കയ്യൂരിന്റെ ധീരോദാത്തവും ആവേശോജ്ജ്വലവുമായ കഥയറിയാന്‍ ഞായറാഴ്ചയാണ് കയ്യൂര്‍ ഗ്രാമത്തിലെത്തിയത്. അന്‍പതംഗ ഡി.വൈ.എഫ്.ഐ സംഘം നാടകം, കവിത തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു. പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞ കയ്യൂരിന്റെ കഥ നേരിട്ടറിയാനെത്തിയ സംഘത്തെ നയിക്കുന്ന ചേതന തീര്‍ത്ഥഹള്ളി ബീഫ് വിലക്കിനെതിരെയും ഹൈന്ദവ അനാചാരങ്ങള്‍ക്കെതിരെയും പ്രതികരിച്ചതിന് സംഘ്പരിവാര്‍ ഭീഷണി നേരിടുന്ന പ്രമുഖ കന്നട തിരക്കഥാകൃത്തും എഴുത്തുകാരിയുമാണ്. സംഘാംഗങ്ങളുമായി […]

ഈറ്റക്കടത്ത് വ്യാപകം

ഈറ്റക്കടത്ത് വ്യാപകം

ശ്രീകണ്ഠപുരം: കേരള-കര്‍ണാടക വനാതിര്‍ത്തിയിലുള്‍പ്പെടെ ഈറ്റകള്‍ (ഓടകള്‍) വെട്ടിക്കടത്തുന്നു. കാഞ്ഞിരക്കൊല്ലിയിലെ ടൂറിസ്റ്റ് കേന്ദ്രമായ അളകാപുരി വെള്ളച്ചാട്ടത്തിന് മുകളില്‍നിന്നടക്കമാണ് വന്‍തോതില്‍ ഈറ്റകള്‍ വെട്ടിക്കൊണ്ടുപോകുന്നത്. ജലസ്രോതസ്സകളുടെ സംരക്ഷകരാണ് ഈറ്റകള്‍. ഇരുപത്തഞ്ചിലധികം വരുന്ന കുടുംബങ്ങള്‍ വേനലില്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കാഞ്ഞിരക്കൊല്ലിയില്‍ ഈറ്റകള്‍ വെട്ടിമാറ്റിയതിനുസമീപത്തെ തോടിനെയാണ്. പ്രദേശവാസികള്‍ സംരക്ഷിച്ചുനിര്‍ത്തിയിരുന്ന ഈറ്റകള്‍ കച്ചവടതാത്പര്യാര്‍ഥം പുറത്തുനിന്നെത്തിയവര്‍ വെട്ടിക്കടത്തിയിരിക്കുകയാണ്. ഇത് വറ്റാത്ത നീരുറവകളുടെ നാശത്തിന് വഴിയൊരുക്കുമെന്നും ഇതിനെതിരേ ഇരുപത്തിയേഞ്ചാളം കുടുംബങ്ങള്‍ ഒപ്പിട്ട പരാതി പയ്യാവൂര്‍ പഞ്ചായത്ത്, പയ്യാവൂര്‍ പോലീസ്, വനംവകുപ്പ് അധികാരികള്‍ എന്നിവര്‍ക്ക് നല്‍കി. എന്നാല്‍, ഒരു നടപടിയും […]

ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ മാക്കൂട്ടം ചുരം റോഡില്‍ കുട്ടപ്പാലം വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ മാക്കൂട്ടം ചുരം റോഡില്‍ കുട്ടപ്പാലം വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

ഇരിട്ടി: ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ മാക്കൂട്ടം ചുരം റോഡില്‍ കുട്ടപ്പാലം വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ ഉണരുന്നില്ല. ഒരുവര്‍ഷത്തിനിടയില്‍ നിരവധി അപകടങ്ങളാണ് ചുരം റോഡിലെ ഈ കൊടുംവളവില്‍ സംഭവിച്ചത്.തിങ്കളാഴ്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞതും ലോറി മറിഞ്ഞതും ഇവിടെതന്നെയാണ്. മൂന്നുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടങ്ങള്‍ എല്ലാം വാഹനങ്ങള്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായതാണ്. അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. ചരക്കുലോറികള്‍ മറിഞ്ഞുള്ള അപകടങ്ങളും ഇവിടെ പതിവാണ്. ചുരം ഇറങ്ങിവരുന്ന റോഡില്‍ പൊടുന്നനെ ശ്രദ്ധയില്‍പ്പെടുന്ന കൊടുംവളവാണ് ഇവിടെ വാഹനങ്ങളുടെ അപകടങ്ങള്‍ക്ക് […]

100 സിസിയില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റുയാത്ര അനുവദിക്കില്ല; നിയമം കടുപ്പിച്ച് കര്‍ണാടക

100 സിസിയില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റുയാത്ര അനുവദിക്കില്ല; നിയമം കടുപ്പിച്ച് കര്‍ണാടക

ബംഗളൂരു: കര്‍ണാടകത്തില്‍ 100 സിസിയില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റുയാത്ര അനുവദിക്കില്ല. ഇതിനായി കര്‍ണാടക മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാറെന്നാണ് റിപ്പോര്‍ട്ടുകള്‍. 100 സിസിയില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റുയാത്ര പാടില്ലെന്ന് അടുത്തിടെ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുതിയതായി നിരത്തിലിറക്കുന്ന വാഹനങ്ങള്‍ക്കായിരിക്കും നിയമം ബാധകമെന്നും നിലവിലുള്ള വാഹനങ്ങളെ ബാധിക്കില്ലെന്നും ഗതാഗത കമ്മിഷണര്‍ ബി. ദയാനന്ദ പറഞ്ഞു. സ്ത്രീകള്‍ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ 25 ശതമാനവും 100 സിസിയില്‍ കുറവായതിനാല്‍ പിന്‍സീറ്റുയാത്രാവിലക്കിനുള്ള പരിധി 100 സിസിയില്‍നിന്ന് 50 സിസിയായി […]

ബംഗളൂരുവില്‍ വാഹനാപകടം: നാല് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ബംഗളൂരുവില്‍ വാഹനാപകടം: നാല് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ബെംഗളുരു: കര്‍ണാടകയിലെ രാമനഗരയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. എം ബി ബി എസ് വിദ്യാര്‍ഥികളായ ജോയല്‍, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. ബംഗളൂരു- മൈസുരു ദേശീയപാതയില്‍ പുലര്‍ച്ചെ 3.45 നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. നാലുപേരും തല്‍ക്ഷണം മരിച്ചു. ഇവരുടെ മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഇവരില്‍ രണ്ടുപേര്‍ ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ഥികളാണ്. മറ്റു രണ്ടുപേര്‍ തമിഴ്നാട് വെല്ലൂര്‍ വി […]

ഗൗരി ലങ്കേഷ് വധക്കേസില്‍ നിര്‍ണായകമായി ദൃക്സാക്ഷി മൊഴി

ഗൗരി ലങ്കേഷ് വധക്കേസില്‍ നിര്‍ണായകമായി ദൃക്സാക്ഷി മൊഴി

ഗൗരി ലങ്കേഷ് വധക്കേസില്‍ നിര്‍ണായകമായി ദൃക്സാക്ഷി മൊഴി. ഗൗരിയുടെ അയല്‍വാസിയായ വിദ്യാര്‍ത്ഥിയാണ് പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ മൊഴി നല്‍കിയതായി മാധ്യമങ്ങള്‍ പറയുന്നത്. ഗൗരി കൊല്ലപ്പെട്ട രാത്രിയില്‍ രാജരാജേശ്വരി നഗറിലെ വീടിനു മുന്നില്‍ ഹെല്‍മറ്റ് ധരിച്ച രണ്ടുപേരാണു ബൈക്കില്‍ എത്തിയതെന്നാണു വിദ്യാര്‍ത്ഥിയുടെ മൊഴി. ബൈക്കില്‍ എത്തിയവര്‍ തന്നെയും കണ്ടിരുന്നുവെന്നും ഇതുമൂലം അവര്‍ തന്നെ കൊല്ലുമോയെന്ന ഭയം കൊണ്ട് ബാംഗ്ലൂര്‍ വിട്ടുപോവുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥി അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. അതേസമയം ഗൗരിയുടെ വധവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എസ് ഐ […]

ഗൗരി ലങ്കേഷ് വധം: സി.സി.ടി.വി ദൃശ്യങ്ങളില്‍ ഹെല്‍മറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യം

ഗൗരി ലങ്കേഷ് വധം: സി.സി.ടി.വി ദൃശ്യങ്ങളില്‍ ഹെല്‍മറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യം

ഗൗരി ലങ്കേഷ് വധത്തില്‍ പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യം ലഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉള്ളത് ഹെല്‍മറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യം. ബസവനഗുഡി മുതല്‍ ഇയാള്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്നിരുന്നു. അന്വേഷണ സംഘം ഉടന്‍ മംഗളൂരുവിലേക്ക് പോകും. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കര്‍ണാടക ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു. പൊലീസ് അന്വേഷണം തൃപ്തികരമായ നിലയിലെന്ന് രേവണ്ണ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന് മൂന്ന് സംഘങ്ങളെ നിയോഗിച്ചു. അതേസമയം, അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ […]

കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്: കെ.ആര്‍. മീര

കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്: കെ.ആര്‍. മീര

വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ അവരുടെ ശബ്ദം നിലയ്ക്കുമോ? അവര്‍ പറഞ്ഞ വാക്കുകളും അവയുടെ അര്‍ത്ഥങ്ങളും ഇല്ലാതാകുമോ? ഹിന്ദുത്വവാദികള്‍ വെടിവെച്ചുകൊന്ന മാധ്യമപ്രവര്‍ത്തകയായ ഗൌരി ലങ്കേഷിന്റെ വാക്കും പ്രവര്‍ത്തനവും ഇല്ലാതാക്കന്‍ കഴിയില്ലെന്ന് പറയുകയാണ് എഴുത്തുകാരി കെ ആര്‍ മീര കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്. അവര്‍ പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുമെന്നും തന്റെ ഫേസ്ബുക് പോസ്റ്റില്‍ കെ ആര്‍ മീര പറഞ്ഞു. പോസ്റ്റ് ചുവടെ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നു വിളിച്ചു പറയുന്ന ഒരു രാത്രിയാണിത്. ‘ഭഗവാന്റെ […]