പെരിയയിലെ തെരുവിനെ സംഗീതസാന്ദ്രമാക്കി അവര്‍ പാടി

പെരിയയിലെ തെരുവിനെ സംഗീതസാന്ദ്രമാക്കി അവര്‍ പാടി

പെരിയ: ഉള്ളിലുറക്കിവെച്ച പാട്ടുകളെ പൊടിതട്ടി ഉണര്‍ത്തി അവര്‍ പാടിയപ്പോള്‍ പെരിയയിലെ തെരുവ് സംഗീതസാന്ദ്രമായി. 60 വയസ്സ് പിന്നിട്ടവര്‍ക്കായി ബേക്കല്‍ ജനമൈത്രി പോലീസിന്റെ സംകരണത്തോടെ സ്മാര്‍ട്ട് പെരിയ സംഘടിപ്പിച്ച മാറ്റൊലിയാണ് വേറിട്ട അനുഭവമായിമാറിയത്. വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച മാറ്റൊലി കലാമേളയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി അന്‍പതിലേറെപ്പേര്‍ പങ്കെടുത്തു. പാടിപ്പതിഞ്ഞ പഴയകാല നാടകഗാനങ്ങളും സിനിമാഗാനങ്ങളുമെല്ലാം മത്സരാര്‍ഥികള്‍ ആലപിച്ചു. ചക്കരപ്പന്തലും, ഇല്ലിമുളംകാടുമെല്ലാം സദസ്സ് ഒന്നായി ഏറ്റുപാടി. പെരിയയിലും പരിസരങ്ങളിലുള്ള വിരമിച്ച ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരുമെല്ലാം മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു. ബി.എസ്സി. പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കിയ ജെ.പൂജ, […]

ജില്ലയിലെ നഴ്‌സുമാര്‍ ഡിസംബര്‍ ഒന്നുമുതല്‍ പണിമുടക്കിലേക്ക്

ജില്ലയിലെ നഴ്‌സുമാര്‍ ഡിസംബര്‍ ഒന്നുമുതല്‍ പണിമുടക്കിലേക്ക്

കാസര്‍കോട്: ജില്ലയിലെ ആശുപത്രികളില്‍ ജോലിസമയം കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ (ഐ.എന്‍.എ.) വീണ്ടും പണിമുടക്കിനൊരുങ്ങുന്നു. ഡിസംബര്‍ ഒന്നുമുതല്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാര്‍ സമരം തുടങ്ങുമെന്ന് ഐ.എന്‍.എ. ജില്ലാ സെക്രട്ടറി അജീഷ് ചാക്കോ, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് മാത്യു എന്നിവര്‍ അറിയിച്ചു. ജോലിസമയം സംബന്ധിച്ചുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നാല് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നെന്നും ഐ.എന്‍.എ. ഭാരവാഹികള്‍ പറഞ്ഞു. മൂന്ന് ഷിഫ്റ്റ് ജോലി എന്ന സമ്ബ്രദായം ജില്ലയില്‍ നടപ്പാക്കാന്‍ […]

തെങ്ങുകര്‍ഷകര്‍ക്ക് പേടിസ്വപ്നമായി വെള്ളീച്ചരോഗം നാട്ടിന്‍പുറങ്ങളിലേക്കും

തെങ്ങുകര്‍ഷകര്‍ക്ക് പേടിസ്വപ്നമായി വെള്ളീച്ചരോഗം നാട്ടിന്‍പുറങ്ങളിലേക്കും

പൊയിനാച്ചി: തെങ്ങുകര്‍ഷകര്‍ക്ക് പേടിസ്വപ്നമായി വെള്ളീച്ചരോഗം നാട്ടിന്‍പുറങ്ങളിലേക്കും വ്യാപിക്കുന്നു. തെങ്ങുകളെ രോഗം കാര്‍ന്നുതിന്നുമ്പോഴും പ്രതിവിധി ഇല്ലാത്തതിനാല്‍ നിസ്സഹായാവസ്ഥയിലാണ് ഇവര്‍. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ചെമ്മനാട് പഞ്ചായത്തിലാണ് ഇപ്പോള്‍ വെള്ളീച്ചരോഗം പടരുന്നത്. പഞ്ചായത്തിലെ പെരുമ്പള, അണിഞ്ഞ, പൊയിനാച്ചി ഭാഗങ്ങളില്‍ ഉള്‍പ്പെടെ രോഗം രൂക്ഷമായി. പല കര്‍ഷകരും രോഗം പിടിപ്പെട്ടതറിഞ്ഞത് വൈകിയാണ്. എന്തുചെയ്യണമെന്നാരാഞ്ഞ് ഇവര്‍ കൃഷിഭവനില്‍ എത്തുന്നുണ്ട്. കഞ്ഞിവെള്ളം ഓലയുടെ അടിഭാഗത്ത് സ്‌പ്രേ ചെയ്യാനാണ് അധികൃതര്‍ നല്‍കുന്ന പ്രധാന നിര്‍ദേശം. 20 ശതമാനം വീര്യത്തില്‍ വേപ്പെണ്ണ ചേര്‍ത്ത മിശ്രിതം തളിക്കുന്നതും ഗുണം […]

ശാസ്ത്രലോകം കുരുന്നു കൈകളിലേക്ക്

ശാസ്ത്രലോകം കുരുന്നു കൈകളിലേക്ക്

ഉദിനൂര്‍: കണ്ടുപിടിത്തങ്ങളിലൂടെ ശാസ്ത്രലോകം കുരുന്നുകൈകളിലേക്കെത്തിയ ശാസ്ത്രവിരുന്നിന് ഉദിനൂരില്‍ തുടക്കം. പ്രവൃത്തിപരിചയ മേളയിലും ഗണിതമേളയിലും രണ്ടായിരത്തോളം പ്രതിഭകള്‍ പങ്കെടുത്തു. കുട്ടിശാസ്ത്രജ്ഞരുടെ തത്സമയ നിര്‍മാണത്തിന് വിഷയങ്ങളായത് ഇലക്ട്രോണിക്‌സ് മുതല്‍ പാവ നിര്‍മാണംവരെ. പഠിച്ച് ചെയ്ത പ്രവൃത്തികള്‍ കുട്ടികള്‍ മറക്കില്ല. പക്ഷേ, അത് തുടരാന്‍ അധ്യാപകരും രക്ഷിതാക്കളും മുന്‍കൈ എടുക്കണം. ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടുള്ള മേളയാണ് ഉദ്ദേശിക്കുന്നത്. നിര്‍മാണത്തിന് കുട്ടികള്‍ കൊണ്ടുവരുന്ന സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ കുട്ടികള്‍ സ്‌കൂളില്‍ ഉപേക്ഷിക്കുന്ന അവസ്ഥ ഒഴിവാക്കും. മത്സരാര്‍ഥികള്‍ക്ക് ആവശ്യമായ കുടിവെള്ളം മത്സരസ്ഥലത്ത് വിതരണംചെയ്യുന്നതിനാല്‍ പ്ലാസ്റ്റിക് കുപ്പികളും […]

കാഞ്ഞങ്ങാട് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കാഞ്ഞങ്ങാട് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ 20കാരനായഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. കാഞ്ഞങ്ങാട് സ്വദേശി ലീല (45) എന്ന വീട്ടമ്മയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് അന്യസംസ്ഥാന തൊഴിലാളികളെ ഇന്നലെ പിടികൂടിയിരുന്നു. ഇവരിലൊരാളാണ് കൊലപാതകം ചെയ്തത്. മൂന്ന് ദിവസം മുമ്ബാണ് ഇയാള്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ജോലിക്ക് എത്തിയത്. കഴിഞ്ഞ ബുധനാഴ്ച ലീലയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയത്. […]

പ്രാദേശിക ചരിത്രരചന നടന്നു

പ്രാദേശിക ചരിത്രരചന നടന്നു

ഉദിനൂര്‍: ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി സാമൂഹികശാസ്ത്രമേളയിലെ പ്രാദേശിക ചരിത്രരചനാ മത്സരം നടന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലാണ് മത്സരം നടന്നത്. പ്രാദേശിക, സാമൂഹിക, സാംസ്‌കാരിക ചരിത്രമാണ് കുട്ടികള്‍ അവതരിപ്പിച്ചത്. മൂന്നുമണിക്കൂര്‍ സമയത്തിനുള്ളിലാണ് തങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി രചന നടത്തിയത്. കുട്ടികള്‍ തയ്യാറാക്കിയ ചരിത്രവസ്തുതകള്‍ക്കൊപ്പം അവര്‍ ശേഖരിച്ച ചരിത്രരേഖകള്‍, വീഡിയോ തുടങ്ങിയവയുടെയും വിധികര്‍ത്താക്കളുമായി നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. ഇതിനായുള്ള അഭിമുഖം 18-ന് രാവിലെ 11 മണിക്ക് ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി. സ്‌കൂളില്‍ നടക്കുമെന്ന് […]

എന്‍ഡോസള്‍ഫാന്‍ കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ വൈദ്യുതി എത്തി

എന്‍ഡോസള്‍ഫാന്‍ കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ വൈദ്യുതി എത്തി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യ നിരക്കില്‍ വിതരണം തുടങ്ങി. ഫലത്തില്‍ എന്‍ഡോസള്‍ഫാന്‍ മേഖലക്കാകെ ആശ്വാസമാകുന്ന തീരുമാനമാണിത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട ബഹുഭൂരിപക്ഷം കുടുംബങ്ങളും 300 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. വൈദ്യുതി അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫീസില്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതമാണ് അപേക്ഷിക്കേണ്ടത്. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. വൈദ്യുതി വകുപ്പിന്റെ ബോണ്ടും നല്‍കണം. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ജീവനക്കാര്‍ നേരിട്ടെത്തി വിവരം നല്‍കും. നിലവില്‍ ലിസ്റ്റിലുള്‍പ്പെട്ട് സര്‍ക്കാര്‍ സഹായവും […]

മൊബൈലില്‍ വിരലോടിച്ചാല്‍ മതി; മക്കളുടെ പഠന നിലവാരം അറിയാം

മൊബൈലില്‍ വിരലോടിച്ചാല്‍ മതി; മക്കളുടെ പഠന നിലവാരം അറിയാം

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂളിലെ കുട്ടികളുടെ ക്ലാസ്മുറിയിലെ പഠനപ്രവര്‍ത്തനങ്ങളും നിലവാരവും നേരിട്ടറിയാന്‍ അച്ഛനും അമ്മയും ഇനി മൊബൈല്‍ ഫോണില്‍ വിരലോടിച്ചാല്‍ മതി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ദൈനംദിന പഠന നിലവാര വിവരങ്ങള്‍ അതത് ദിവസം രക്ഷിതാക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനായി തയാറാക്കിയ നിങ്ങളുടെ കുട്ടിയെ മനസ്സിലാക്കൂ എന്നര്‍ഥമുള്ള ‘നോ യുവര്‍ ചൈല്‍ഡ് ‘ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍  പ്രകാശനം ചെയ്തു. ഓരോ ക്ലാസിലും നടക്കുന്ന പഠന പ്രവര്‍ത്തനങ്ങളും അവയുടെ മൂല്യനിര്‍ണയ വിവരങ്ങളും രക്ഷിതാക്കള്‍ക്ക് എവിടെയായാലും അപ്പപ്പോള്‍ തന്നെ അറിയാനാകുമെന്നതാണ് ഇതിന്റെ […]

റബ്ബറിന് വിലയില്ല; ടാപ്പിങ് തുടങ്ങാന്‍ മടിച്ച് മലയോരത്തെ കര്‍ഷകര്‍

റബ്ബറിന് വിലയില്ല; ടാപ്പിങ് തുടങ്ങാന്‍ മടിച്ച് മലയോരത്തെ കര്‍ഷകര്‍

രാജപുരം: സീസണ്‍ തുടങ്ങിയിട്ടും ടാപ്പിങ് തുടങ്ങാന്‍ മടിച്ച് മലയോരത്തെ റബ്ബര്‍ കര്‍ഷകര്‍. വിലയിടിവും ഉത്പാദനക്കുറവുമാണ് കര്‍ഷകരെ റബ്ബര്‍ കൃഷിയില്‍നിന്നും പിന്നോട്ടടിപ്പിക്കുന്നത്. കുരുമുളക് മുതല്‍ നെല്‍ക്കൃഷി വരെ വിവിധ വിളകള്‍ കൃഷിനടത്തിയിരുന്ന കര്‍ഷകര്‍ ഇവയില്‍നിന്നും വലിയ മെച്ചം ലഭിക്കാതായതോടെയാണ് റബര്‍ക്കൃഷിയിലേക്ക് തിരിഞ്ഞത്. 2012-14 കാലങ്ങളില്‍ റബ്ബറിന് 240 രൂപ വരെ വിലയുയര്‍ന്നതോടെ കര്‍ഷകരുടെ പ്രതീക്ഷകളും മാനംമുട്ടെ ഉയര്‍ന്നു. ഇതോടെ മലയോരത്ത് റബ്ബര്‍ക്കൃഷി വ്യാപകമാവുകയും മേഖലയില്‍ സാമ്പത്തികാഭിവൃദ്ധി നേടുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി റബ്ബറിന്റെ വില കുത്തനെ […]

1 2 3 43