സമ്പാദ്യത്തിന്റെ ഒരു വിഹിതമെങ്കിലും പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കണം: സായിറാം ഭട്ട്

സമ്പാദ്യത്തിന്റെ ഒരു വിഹിതമെങ്കിലും പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കണം: സായിറാം ഭട്ട്

കാസറഗോഡ്: എല്ലാവരും സമ്പാദ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ തിരക്കിലാണെന്നും നമ്മള്‍ സമ്പാദിക്കുന്നതിന്റെ ഒരു വിഹിതമെങ്കിലും പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ അതു പുണ്യമാണെന്നും നിരവധി അഗതികള്‍ക്ക് ആലംബമായ സാമൂഹിക പ്രവര്‍ത്തകന്‍ സായിറാം ഭട്ട് പറഞ്ഞു. മനുഷ്യന് പലവിധത്തില്‍ എത്രവേണമെങ്കിലും സമ്പാദിക്കാം. രണ്ടുകൈകൊണ്ടു സമ്പാദിക്കുന്നതില്‍ ഒരു കൈ സമ്പാദ്യം മതി ഒരാള്‍ക്ക് ജീവിക്കാന്‍. മറുകൈ സമ്പാദ്യം ദാനധര്‍മ്മങ്ങള്‍ക്ക് ചെലവഴിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ഗാന്ധിജയന്തി വാരാഘോഷ ജില്ലാതല സംഘാടക സമിതിയുടെയും ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍ സംഘടിപ്പിച്ച ആദരണത്തില്‍ പുരസ്‌കാരം […]

ദിവ്യ ഗണേഷ് അണ്ടര്‍-19 കേരളാ ക്രിക്കറ്റ് ടീമില്‍

ദിവ്യ ഗണേഷ് അണ്ടര്‍-19 കേരളാ ക്രിക്കറ്റ് ടീമില്‍

കാസര്‍കോട്: കാസര്‍കോട് അണ്ടര്‍ -19 വനിതാ ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ദിവ്യ ഗണേഷ് കേരളാ അണ്ടര്‍ -19 വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം നേടി. ആന്ധ്രയിലെ ഗുണ്ടൂരില്‍ വെച്ച് നവംബര്‍ 1 മുതല്‍ 7 വരെ നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് വനിതാ ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള കേരളാ ടീമിലേക്കാണ് ദിവ്യ ഗണേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ദിവ്യ ഗണേഷിനെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

എടമുണ്ട വയലില്‍ കൊയ്ത്തുത്സവം നടത്തി

എടമുണ്ട വയലില്‍ കൊയ്ത്തുത്സവം നടത്തി

എടമുണ്ട: എടമുണ്ട പ്രിയദര്‍ശിനി പുരുഷ സ്വയം സഹായ സംഘത്തിന്റെ പ്രവര്‍ത്തകര്‍ എടമുണ്ട വയലില്‍ ഒരേക്കറോളം സ്ഥലത്ത് നെല്‍ കൃഷി ഇറക്കിയതില്‍ നൂറ് മേനി കൊയ്‌തെടുത്തു. പ്രസിഡണ്ട് കെ.പത്മനാഭന്‍, സെക്രട്ടറി എം.സുരേശന്‍, പി.പരമേശ്വരന്‍ നായര്‍, സുധീഷ് ബാബു, സുരേഷ് ബാബു, കെ.ബിനു കുമാര്‍, സി.കണ്ണന്‍, കെ.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജൈവ നെല്‍കൃഷി കൊയ്ത്തുത്സവം

ജൈവ നെല്‍കൃഷി കൊയ്ത്തുത്സവം

ബേഡകം: സത്യസായി സേവാസമിതി ബേഡകത്തിന്റെ സഹകരണത്തോടെ സമൃദ്ധി സ്വയം സഹായ സംഘം പൊന്നൂര്‍ പാറയുടെ കീഴിലുള്ള ഹരിതസമൃദ്ധി ജെ.എല്‍.ജിയുടെ പ്രവര്‍ത്തകര്‍ സായി അഗ്രിയുടെ ഭാഗമായി  ജൈവ നെല്‍ കൃഷിയുടെ കൊയ്ത്ത് ഉത്സവം നടത്തി. എ. സുകുമാരന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ധന്യ ഉദ്ഘാടനം ചെയ്തു. മോഹനന്‍, ലക്ഷ്മി ഭട്ട്, സി. അശോകന്‍, അനില്‍ കുമാര്‍, സുകുപള്ളം, സജിത്ത് ആര്‍. ചന്ദ്രന്‍, ശ്രീകാന്ത്, കെ.പി ഭരതന്‍, ശോഭാ ഭരതന്‍ സംബന്ധിച്ചു.

ചന്ദ്രംപാറ പിഎച്ച്‌സി അപ്‌ഗ്രേഡ് ചെയ്യണം

ചന്ദ്രംപാറ പിഎച്ച്‌സി അപ്‌ഗ്രേഡ് ചെയ്യണം

നെക്രാജെ: പൈക്ക ചന്ദ്രംപാറയില്‍ പ്രവര്‍ത്തിക്കുന്ന പിഎച്ച്‌സി സിഎച്ച്‌സിയായി ഉയര്‍ത്തണമെന്ന് സിപിഐ എം നെക്രാജെ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പൈക്കയില്‍ മഹാലിങ്കന്‍ നഗറില്‍ കെ പി പ്രഭാകരന്‍ പതാക ഉയര്‍ത്തി. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗിരികൃഷ്ണന്‍ രക്തസാക്ഷി പ്രമേയവും ബി ആര്‍ ഗോപാലന്‍ അനുസ്മരണ സമ്മേളനവും എം കെ രവീന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ വി ഗോവിന്ദന്‍, സി സിന്ധു, ഈശ്വരനായ്ക്, ഷെരീഫ് മാളിക എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാകമ്മിറ്റി അംഗം […]

ബന്തടുക്കയില്‍ വാടകവീടെടുത്തു താമസിച്ച് തട്ടിപ്പ് നടത്തി വരികയായിരുന്ന വ്യാജവൈദ്യന്‍ ഒളിവില്‍: ചികിത്സ തേടിയവര്‍ ആശങ്കയില്‍

ബന്തടുക്കയില്‍ വാടകവീടെടുത്തു താമസിച്ച് തട്ടിപ്പ് നടത്തി വരികയായിരുന്ന വ്യാജവൈദ്യന്‍ ഒളിവില്‍: ചികിത്സ തേടിയവര്‍ ആശങ്കയില്‍

കാസര്‍കോട്: കണ്ണൂര്‍ ജില്ലയില്‍ മരുന്ന് വില്‍പ്പനയുടെ മറവില്‍ തട്ടിപ്പ് നടത്തിയ വ്യാജ വൈദ്യന്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരില്‍ നിന്നും പണം പിടുങ്ങിയ വിവരം പുറത്തുവന്നു. ആന്ധ്രാപ്രദേശ് സ്വദേശിയായ ലക്ഷ്മണന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ ബന്തടുക്ക പടുപ്പില്‍ വാടക വീടെടുത്ത് താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. കണ്ണൂര്‍ ജില്ലയിലെ പയ്യാവൂരിലും പരിസരങ്ങളിലും ചികിത്സ നടത്തി മരുന്നിനാണെന്നു പറഞ്ഞ് വാങ്ങിയ 15,000 രൂപയുമായി വ്യാജ വൈദ്യന്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു. തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ […]

വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണം അധ്യാപകരുടെ പ്രധാന കര്‍ത്തവ്യം: ജില്ലാ കളക്ടര്‍

വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണം അധ്യാപകരുടെ പ്രധാന കര്‍ത്തവ്യം: ജില്ലാ കളക്ടര്‍

സമൂഹത്തിന്റെ പരിവര്‍ത്തനത്തിനുളള സന്ദേശം ജീവിതം കൊണ്ടു പകര്‍ന്നു നല്‍കിയ രാഷ്ട്രതന്ത്രജ്ഞനാണ് ഗാന്ധിജിയെന്ന് ജില്ലാകളക്ടര്‍ ജീവന്‍ ബാബു കെ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഹിംസാ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങള്‍ സ്വഭാവരൂപവല്‍ക്കരണത്തിന്റെ മഹാക്ഷേത്രങ്ങളായി മാറണമെന്ന ഗാന്ധിജിയുടെ സൂക്തം അര്‍ത്ഥ പൂര്‍ണ്ണമാക്കാന്‍ അധ്യാപകര്‍ പ്രധാന പങ്കുവഹിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഭാവിലോകത്തിന്റെ ആശങ്കകളും പ്രതീക്ഷകളുമെല്ലാം വിദ്യാര്‍ത്ഥികളിലാണ്. അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ സ്വഭാവരൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കാനുണ്ടെന്നും കളക്ടര്‍ […]

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പാര്‍പ്പിട പദ്ധതി; നാലാംഘട്ട ശിലാസ്ഥാപനം നടത്തി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പാര്‍പ്പിട പദ്ധതി; നാലാംഘട്ട ശിലാസ്ഥാപനം നടത്തി

കാഞ്ഞങ്ങാട്: കാസര്‍കോട് ജോലി ചെയ്യുന്ന മറ്റുജില്ലകളില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആവശ്യമായ താമസ സൗകര്യമൊരുക്കുവാന്‍ ശ്രമിക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതര ജില്ലകളില്‍ നിന്ന് ജോലിക്കു വരുന്നവര്‍ക്ക് ക്വാര്‍ട്ടേഴ്‌സുകള്‍ അനുവദിക്കുമ്പോള്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടിയുള്ള ജില്ലയിലെ പാര്‍പ്പിട പദ്ധതിയുടെ നാലാംഘട്ട ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ താമസ സൗകര്യമില്ലെന്നപേരില്‍ പലരും ഇങ്ങോട്ടുവരാന്‍ മടിക്കുകയോ വന്നവര്‍ വേഗത്തില്‍ സ്ഥലംമാറി പോകുകയോ […]

പ്രവാസി മലയാളികള്‍ക്കായി പ്രത്യേക പാര്‍പ്പിട പദ്ധതി ആരംഭിക്കും; റവന്യൂ മന്ത്രി

പ്രവാസി മലയാളികള്‍ക്കായി പ്രത്യേക പാര്‍പ്പിട പദ്ധതി ആരംഭിക്കും; റവന്യൂ മന്ത്രി

കാസര്‍കോട്: പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് പ്രത്യേക പാര്‍പ്പിട പദ്ധതി ആരംഭിക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലോകപാര്‍പ്പിട ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വരുന്ന ഭവന രഹിതര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. എന്നാല്‍ ഇത് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ സാധിക്കുന്ന കാര്യമല്ല. വ്യക്തികളുടെയും സാമൂഹ്യസന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയകക്ഷികളുടെയും എല്ലാം പൂര്‍ണ്ണ പങ്കാളിത്തവും സഹായസഹകരണവും ലൈഫ് […]

സായിറാം ഗോപാലകൃഷ്ണ ഭട്ട് ലോകത്തിനു തന്നെ മാതൃക; സായിറാം ഭട്ടിന് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ആദരം

സായിറാം ഗോപാലകൃഷ്ണ ഭട്ട് ലോകത്തിനു തന്നെ മാതൃക; സായിറാം ഭട്ടിന് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ആദരം

കാസര്‍കോട്: മാനവികത ഉയര്‍ത്തിപ്പിടിച്ചു നന്മ നിറഞ്ഞ പ്രവര്‍ത്തനം നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഗോപാല കൃഷണ ഭട്ടിന് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ആദരം. ലോക വയോജന ദിനത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയാണ് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ആദരവ് സമര്‍പ്പിച്ചത്. അന്തിയുറങ്ങാന്‍ കൂരയില്ലാത്തവര്‍ക്ക് വീട് സൗജന്യമായി നിര്‍മിച്ചുനല്‍കുകയും പാവങ്ങള്‍ക്ക് ജീവിത മാര്‍ഗ്ഗവും തുറന്നു കൊടുക്കുന്ന സായിറാം ഗോപാലകൃഷ്ണ ഭട്ട് ലോകത്തിനു തന്നെ മാതൃകയാണെന്ന് പ്രസിഡണ്ട് എം.ബി ഹനീഫ് പറഞ്ഞു. എം ബി ഹനീഫ്, […]

1 2 3 22