കെ.എം അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം ശ്രീകല എം.എസിന്

കെ.എം അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം ശ്രീകല എം.എസിന്

കാസര്‍കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദീര്‍ഘകാലം കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന കെ.എം അഹ്മദിന്റെ പേരില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് നല്‍കിവരുന്ന മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസ് ചാനലിലെ ന്യൂസ് എഡിറ്റര്‍ ശ്രീകല എം.എസ് അര്‍ഹയായി. മാതൃഭൂമി ന്യൂസില്‍ അവതരിപ്പിച്ചുവരുന്ന ‘അകം പുറം’ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് ശ്രീകല എം.എസിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. സാമൂഹിക പ്രശ്നങ്ങള്‍ വ്യക്തമായി വിശകലനം ചെയ്യുന്ന ‘അകം പുറം’ പരിപാടിയിലൂടെ, പലപ്പോഴും സമൂഹം വിളിച്ചുപറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ ശ്രീകലക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി […]

ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് പ്രൊഫ.എം.എ.റഹ്മാന് സ്വീകരണം നല്‍കി

ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് പ്രൊഫ.എം.എ.റഹ്മാന് സ്വീകരണം നല്‍കി

കാസര്‍കോട്: ഫ്രാക്ക് സിനിമയുടെ ഇരുപത്തഞ്ചാമത് സിനിമ പ്രദര്‍ശനം പ്രശസ്ത സംവിധായകനും എഴുത്തുകാരനും ഓടക്കുഴല്‍ അവാര്‍ഡ് ജേതാവുമായ പ്രൊഫ. എം.എറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആദ്യകാല മലയാള ചിത്രമായ ന്യൂസ് പേപ്പര്‍ ബോയ് പ്രദര്‍ശിപ്പിച്ചു. നല്ല സിനിമകള്‍ കാണാനുള്ള ചെറുകൂട്ടായ്മകളുടെ ശ്രമങ്ങളാണ് ഫിലിം ക്ലബ്ബുകളുടെ നിലനില്‍പെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രാക്ക് സിനിമയുടെ ബാനറില്‍ എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും കാസര്‍കോട് പ്രസ്സ് ക്ലബ്ബിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഓടക്കുഴല്‍ അവാര്‍ഡ് നേടിയ പ്രൊഫ. എം.എ.റഹ്മാന് ഫ്രാക്ക് സിനിമയുടെ ഉപഹാരം ഫ്രാക്ക് പ്രസിഡണ്ട് എം.കെ.രാധാകൃഷ്ണന്‍ […]