കപ്പലോട്ടക്കാരുടെ പെന്‍ഷന്‍, സര്‍ക്കാര്‍ ഇടപെടണം: മര്‍ച്ചന്റ് നേവി യൂത്ത് വിംഗ് ഉദുമ

കപ്പലോട്ടക്കാരുടെ പെന്‍ഷന്‍, സര്‍ക്കാര്‍ ഇടപെടണം: മര്‍ച്ചന്റ് നേവി യൂത്ത് വിംഗ് ഉദുമ

ഉദുമ: റിട്ടേയറായി വിശ്രമിക്കുന്ന കപ്പല്‍ ജീവനക്കാര്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതി ഉടന്‍ അനുവദിക്കുന്നതിനായുള്ള നപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കപ്പലോട്ടക്കാരുടെ സംഘടനയായ മര്‍ച്ചന്റ് നേവി യുത്ത് വിങ്ങ് വാര്‍ഷിക സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു. കപ്പലോട്ടക്കാരുടെ കേന്ദ്ര സംഘടനയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന യുവജന വിഭാഗത്തിന്റെ കാസര്‍കോട് ജില്ലാ സമ്മേളനമാണ് പാലക്കുന്നില്‍ വെച്ച് നടന്നത്. എന്‍.യു.എസ്.ഇ (ന്യൂസി) എക്സിക്യൂട്ടീവ് അംഗം സന്തോഷ് തോരോത്ത് ഉദ്ഘാടന ചെയ്ത യോഗത്തില്‍ സുരേഷ് ടി.വി അധ്യക്ഷനായി. അനില്‍ വെടിത്തറക്കാല്‍, രാജ് കിരണ്‍, സിന്ന […]

ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മിഡ് ടൗണ്‍ റോട്ടറിയും, ഹോമിയോപതി വകുപ്പ് കാസര്‍ഗോഡ് ജില്ലാ, സീതാലയം-സത്ഗമയ യൂണിറ്റും സംയുക്താമുഖ്യത്തില്‍ ഏകദിന സെമിനാര്‍ നഗരസഭ വൈസ് ചെയര്‍പെഴ്‌സണ്‍ എല്‍.സുലൈഖ ഉദ്ഘാടനം ചെയ്തു. മിഡ് ടൗണ്‍ റോട്ടറി പ്രസിഡണ്ട് പി.ജെ.സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ഡോ.പി.പി.ശ്രീജ പദ്ധതി വിശദീകരിച്ചു. ജെയ്‌സണ്‍ ജേക്കബ്, വി.വി.രാജേഷ്, രമടീച്ചര്‍, എല്‍സി ജോര്‍ജ്, രേണുക തങ്കച്ചി, വിപിന്‍ രാജ്, പി.കെ.അശോകന്‍, പ്രേമ, പി.പവിത്രി, വി.ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ജി.രാഘുനാഥന്‍, ആര്‍.എസ്.രാജേഷ് കുമാര്‍, ഡോ.മനു പ്രതീഷ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ‘അസര്‍മുല്ല’ സംഗീത വിരുന്നിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ‘അസര്‍മുല്ല’ സംഗീത വിരുന്നിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ‘നവരത്‌ന’ പുരസ്‌കാര വിതരണത്തിന്റെയും ‘അസര്‍മുല്ല’ സംഗീത വിരുന്നിന്റെയും ബ്രോഷര്‍ പ്രകാശനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ എം എം നാസര്‍ ഐഡിയല്‍ ഗ്രൂപ് മാനേജിംഗ് ഡയരക്ടര്‍ സലിം ഇട്ടമ്മലിന് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ജില്ലയിലെ വ്യത്യസ്ത മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന 9 പേര്‍ക്ക് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ‘നവരത്‌ന’ പുരസ്‌കാര വിതരണവും മാപ്പിളപ്പാട്ട് രംഗത്ത് കഴിവ് തെളിയിച്ച പ്രമുഖര്‍ പങ്കെടുക്കുന്ന ‘അസര്‍മുല്ല’ മാപ്പിള ഗാനമേളയും സെപ്റ്റംബര്‍ […]

കാസര്‍കോട് ഫുഡ്ഗ്രെയിന്‍സ് ഡീലേഴ്സ് അസോസിയേഷന്‍ വൃദ്ധസദനത്തിന് മിക്സി കൈമാറി

കാസര്‍കോട് ഫുഡ്ഗ്രെയിന്‍സ് ഡീലേഴ്സ് അസോസിയേഷന്‍ വൃദ്ധസദനത്തിന് മിക്സി കൈമാറി

കാസര്‍കോട്: ജില്ലാ ഫുഡ് ഗ്രെയിന്‍സ് ഡീലേഴ്സ് അസോസിയേഷന്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരവനടുക്കത്തെ വൃദ്ധസദനത്തിലേക്ക് മിക്സിയും പഴവര്‍ഗങ്ങളും നല്‍കി. വൃദ്ധസദനത്തില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് നിയുക്ത പ്രസിഡണ്ട് ടി.എ ഷാഫി വൃദ്ധസദനം മാട്രണ്‍ ഇ.കെ ആയിഷക്ക് മിക്സി കൈമാറി. ജില്ലാ ഫുഡ് ഗ്രെയിന്‍സ് ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് വെല്‍ക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എച്ച് അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. ജലീല്‍ കെ.എ, എം.എച്ച് അബ്ദുല്ല, ഉസ്മാന്‍ കടവത്ത്, എ.കെ മുഹമ്മദ് […]

നവോദയ വിദ്യാലയ ഉത്തരമേഖലാ കായിക മത്സരങ്ങള്‍ തുടങ്ങി

നവോദയ വിദ്യാലയ ഉത്തരമേഖലാ കായിക മത്സരങ്ങള്‍ തുടങ്ങി

പെരിയ: നവോദയ വിദ്യാലയ സമിതി ഉത്തരമേഖലാ കായിക മത്സരങ്ങള്‍ക്ക് പെരിയയില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മലപ്പുറം, വയനാട്, മാഹി, കണ്ണൂര്‍, കോഴിക്കോട് നവോദയ കളില്‍ നിന്നായി 250ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. കാസറഗോഡ് ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. നല്ല കായിക താരങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്ത് സംസാരിച്ച അദ്ദേഹം പഠന പ്രക്രിയകളില്‍ മാറി വരുന്ന പ്രവണതകളെയും കലാകായിക മത്സരങ്ങള്‍ക്ക് അതിലുള്ള പ്രാധാന്യത്തെയും വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് ശാരദാ എസ് […]

എസ്.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷനും സംഘടനാ ശില്പശാലയും നടത്തി

എസ്.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷനും സംഘടനാ ശില്പശാലയും നടത്തി

കാസര്‍ഗോഡ്: എസ്.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന സംഘടന ശില്പശാലയും ജില്ലപ്രവര്‍ത്തക കണ്‍വെന്‍ഷനും നടത്തി. കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കുന്നുമ്മലിലെ ഹാളില്‍ വെച്ചാണ് പരിപാടി നടന്നത്. കണ്‍വെന്‍ഷന്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. സംഘടന ശില്പശാലയില്‍ ജില്ല കമ്മിറ്റി അംഗങ്ങളും, പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ജില്ല ഏരിയ – കമ്മിറ്റിയംഗങ്ങളും യൂണിറ്റ് ഭാരവാഹികളുമാണ് പങ്കെടുത്തത്. കണ്‍വെന്‍ഷനില്‍ എസ്.എഫ്.ഐ ജില്ല സെക്രട്ടറി കെ മഹേഷ് പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി […]

ഓള്‍ കേരള ഫിഷ് മര്‍ച്ചന്റെ ആന്റ കമ്മീഷന്‍ ഏജന്റ്സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല കമ്മിറ്റിയുടെ വിളംബര ഘോഷ യാത്ര നടന്നു

ഓള്‍ കേരള ഫിഷ് മര്‍ച്ചന്റെ ആന്റ കമ്മീഷന്‍ ഏജന്റ്സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല കമ്മിറ്റിയുടെ വിളംബര ഘോഷ യാത്ര നടന്നു

കാസര്‍കോട്: ഓള്‍ കേരള ഫിഷ് മര്‍ച്ചന്റെ് ആന്റ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ പ്രഥമ സംസ്ഥാന സംമ്മേളത്തിന് കാഞ്ഞങ്ങാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിളംബര ഘോഷ യാത്ര നടന്നു. സമ്മേളന യോഗം ജില്ലാ പ്രസിഡണ്ട് സി.എച്ച്. മൊയ്തിന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. വി.വി. കുഞ്ഞികൃഷ്ണന്‍ ചടങ്ങില്‍ അധൃക്ഷനായി. കെ.സതീശന്‍. പി.എ.റഫീഖ്, പവിത്രന്‍ നീലേശ്വരം, രജഞിത്ത്മടക്കര , പ്രകാശന്‍ പള്ളിക്കര, രാജന്‍ മീനാപ്പിസ്, നാണി കോട്ടികുളം, പി.അബ്ദുള്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു.