പെട്രോള്‍ വില കുറയ്ക്കാന്‍ വന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

പെട്രോള്‍ വില കുറയ്ക്കാന്‍ വന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

വിയന്ന: രാജ്യത്ത് ഇരുപതു രൂപയ്ക്ക് ഒരു ലിറ്റര്‍ പട്രോള്‍ ലഭ്യമാകുന്ന രീതിയില്‍ എണ്ണ വിലയില്‍ വന്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. എണ്ണ വിപണിയില്‍ ഇടപെടുന്ന പത്തൊന്‍പതു രാഷ്ട്രങ്ങളുമായി നേരിട്ട് എണ്ണ വാ്ങ്ങാന്‍ കരാര്‍ ഒപ്പിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. നരേന്ദ്രമോദി നടത്തിയ വിദേശ യാത്രകളുടെ ഭാഗമായി ഒപെക് രാഷ്ട്രങ്ങളാണ് ഇന്ത്യയുമായി കരാര്‍ ഒപ്പിടുന്നത്. ഇതിനു പകരമായി ഇന്ത്യയുടെ അഭിമാനമായ ക്രയോജനിക് സാങ്കേതിക വിദ്യയും, വിദ്യാഭ്യാസം അടക്കമുള്ള വിവിധ മേഖലകളില്‍ ഇന്ത്യന്‍ സംഘത്തിന്റെ സഹായവുമാണ് ഇപ്പോള്‍ ഈ രാജ്യങ്ങള്‍ […]

മെഡിക്കല്‍ കോഴ അഴിമതിയില്‍ കേന്ദ്രം ഇടപെടും

മെഡിക്കല്‍ കോഴ അഴിമതിയില്‍ കേന്ദ്രം ഇടപെടും

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബി.ജെ.പി. നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന കോഴ ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറും അന്വേഷിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കെ.സി വേണുഗോപാല്‍ എം.പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ കാര്‍ഡ് :കേന്ദ്ര സര്‍ക്കാര്‍

ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ കാര്‍ഡ് :കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി :ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഡിജിറ്റല്‍ ഹരിയാന സമ്മിറ്റ് 2017 ല്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യം ഞങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ട്, ഇതു ഗഡ്കരി ജി(കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി)യുമായി സംസാരിച്ചിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു. അധാര്‍ കാര്‍ഡ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്നതിലൂടെ നടപടികള്‍ കൂടുതല്‍ സുതാര്യമാവുമെന്നും അദ്ദേഹം പറഞ്ഞു. […]

ഒരു ലക്ഷം കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കും: കേന്ദ്രസര്‍ക്കാര്‍

ഒരു ലക്ഷം കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കും: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കടലാസ് കമ്പനികളുമായി ബന്ധം പുലര്‍ത്തുന്ന 1.06 ലക്ഷം ഡയറക്ടര്‍മാരെ യോഗ്യരാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണത്തിനെതിരായ പോരാട്ടം എന്നനിലയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ബിനാമി ഇടപാടുകള്‍ക്കുള്ളതെന്ന സംശയത്തില്‍ രണ്ട് ലക്ഷം കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. 209,032 ബാങ്ക് അക്കൗണ്ടുകളും ധനമന്ത്രാലയം മരവിപ്പിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കമ്പനി നിയമ പ്രകാരം 1,06,578 ഡയറക്ടര്‍മാരെ അയോഗ്യരാക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു. മൂന്നു വര്‍ഷമായി റിട്ടേണുകള്‍ നല്‍കാതിരിക്കുകയോ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാതിരിക്കുകയോ ചെയ്യുന്ന ഡയറക്ടര്‍മാരെ […]