ശക്തമായ കാറ്റിന് സാധ്യത

ശക്തമായ കാറ്റിന് സാധ്യത

കാസര്‍ഗോഡ്: അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള, കര്‍ണ്ണാടക, ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കും. മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണ്ണാടക, ലക്ഷദീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുതെന്ന് കേരള സംസ്ഥാന അടിയന്തര ഘട്ട കാര്യ നിര്‍വഹണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധത്തിന് ഈ തീരങ്ങളിലും പോകരുത്.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം എം മണി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം എം മണി. നിലവില്‍ കെഎസ്ഇബിക്ക് 7300 കോടിയുടെ കടബാധ്യതയുണ്ട്. അതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്കിലൂടെ മാത്രമെ ചെലവ് ഈടാക്കാനാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ 70% വൈദ്യുതിയും പുറത്തു നിന്നാണ് വാങ്ങുന്നത്. അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് മന്ത്രിയെന്ന നിലയില്‍ തനിക്കോ തന്റെ പാര്‍ട്ടിക്കോ എതിര്‍പ്പില്ലെന്നു പറഞ്ഞ മണി പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുള്ളതാണെന്നും അറിയിച്ചു.

നെടുമങ്ങാട് സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

നെടുമങ്ങാട് സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

നെടുമങ്ങാട്: ആനാട് സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. കഴിഞ്ഞ രാത്രി പത്തരയോടെ ബൈക്കില്‍ എത്തിയ ഒരുസംഘം സിപിഎം ആനാട് ലോക്കല്‍ കമ്മറ്റി ഓഫീസിനു നേരെ ആക്രമണം നടത്തി. ഇതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ആക്രമണത്തില്‍ ഓഫീസിന്റെ വാതിലും ജനലും ഓഫീസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകളും തകര്‍ത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണത്തിന് പിന്നില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു നെടുമങ്ങാട് പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.

സ്വര്‍ണ വില കുറഞ്ഞു ; പവന് 22,960 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

സ്വര്‍ണ വില കുറഞ്ഞു ; പവന് 22,960 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 22,960 രൂപയാണ് വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,870 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

കനത്ത മഴയ്ക്ക് സാധ്യത

കനത്ത മഴയ്ക്ക് സാധ്യത

കാസര്‍കോട് : കേരളത്തിന്റെ ചില സ്ഥലങ്ങളില്‍ അടുത്ത 48 മണിക്കൂറിനകം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെ് തിരുവനന്തപുരത്തുള്ള കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുറിയിപ്പ് നല്‍കി.

കോട്ടയത്ത് നവവരന്റെ മരണം; ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍

കോട്ടയത്ത് നവവരന്റെ മരണം; ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍

കോട്ടയം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം. സിഎസ്ഡിഎസ് എന്ന സംഘടനയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ ബിജെപി കോട്ടയം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിഎസ്ഡിഎസ് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ന്യൂനമര്‍ദം ശക്തമായി; കേരള തീരത്ത് കനത്ത കാറ്റിന് സാധ്യത

ന്യൂനമര്‍ദം ശക്തമായി; കേരള തീരത്ത് കനത്ത കാറ്റിന് സാധ്യത

കേരള-കര്‍ണാടക തീരത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായി. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തും ലക്ഷദീപ്പ് തീരത്തും ശക്തമായ കാറ്റ് വീശും. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദീപ്പ്, കന്യാകുമാരി മേഖലയിലും മത്സ്യബന്ധനത്തിന് പോകരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വത്തോട് നൂറ് ശതമാനവും നീതിപുലര്‍ത്തും: ഉമ്മന്‍ചാണ്ടി

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വത്തോട് നൂറ് ശതമാനവും നീതിപുലര്‍ത്തും: ഉമ്മന്‍ചാണ്ടി

കോട്ടയം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തന്നെ നിയമിച്ചതിനെ പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രധാനദൗത്യം ഏല്‍പ്പിച്ചതിന് രാഹുലിനോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഏല്‍പ്പിച്ച ഉത്തരവാദിത്വത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ നേതൃത്വത്തിലേക്ക് മാറിയാലും കേരളത്തില്‍ പ്രവര്‍ത്തനം തുടരും. എ.ഐ.സി.സി സെക്രട്ടറി ആകുന്നു എന്നതിനര്‍ഥം പൂര്‍ണമായി കേരളത്തില്‍ നിന്ന് മാറിപ്പോകുന്നുവെന്നല്ല എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോടതി വളപ്പിനുള്ളില്‍ എസ്. ഐയെ അഭിഭാഷകര്‍ മര്‍ദ്ദിച്ചതായി പരാതി

കോടതി വളപ്പിനുള്ളില്‍ എസ്. ഐയെ അഭിഭാഷകര്‍ മര്‍ദ്ദിച്ചതായി പരാതി

തിരുവനന്തപുരം: വഞ്ചിയൂര്‍ ജില്ലാ കോടതി വളപ്പിനുള്ളില്‍ എസ്. ഐയെ അഭിഭാഷകര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചതായി പരാതി. വിഴിഞ്ഞം ഫോര്‍ട്ട് സ്റ്റേഷനിലെ എസ്.ഐ അശോക് കുമാറിനാണ് മര്‍ദ്ദനമേറ്റത്. കോടതിയില്‍ നിന്ന് മടങ്ങവെയാണ് ആക്രമണം ഉണ്ടായതെന്നും, മുന്‍പ് ഒരു അഭിഭാഷകനെതിരെ കേസെടുത്തതാണ് ആക്രമണത്തിന് കാരണമെന്നുമാണ് അശോക് പറഞ്ഞു. അതേസമയം അശോകിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും. ആക്രമണം ഭയന്ന് കോടതിക്കുള്ളില്‍ എത്തിയ അശോകിനെ സംരക്ഷിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നുമാണ് അഭിഭാഷകരുടെ വാദം.

നിപ വൈറസ്; കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 12

നിപ വൈറസ്; കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 12

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്തിരിക്കര സ്വദേശി മൂസയാണ് മരിച്ചത്. മൂസയുടെ മക്കളായിരുന്ന സാബിത്തും സാലിഹും നിപ ബാധിച്ച് നേരത്തെ മരിച്ചിരുന്നു. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഒരു കുടുംബത്തില്‍ നിന്ന് മൂസയുള്‍പ്പടെ നാല് പേരാണ് നിപ ബാധിച്ച് മരിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇതുവരെ 12 പേരാണ് നിപ ബാധിച്ച് മരിച്ചത്. ബുധനാഴ്ച 160 സാമ്ബിളുകളാണ് മണിപ്പാല്‍ വൈറസ് […]

1 2 3 68