ബി-ഹബ്ബില്‍ കെഎസ്യുഎം-ജിടെക് ദേശീയ ഹാക്കത്തോണ്‍

ബി-ഹബ്ബില്‍ കെഎസ്യുഎം-ജിടെക് ദേശീയ ഹാക്കത്തോണ്‍

തിരുവനന്തപുരം: ഭാവിയുടെ സാങ്കേതിക വിദ്യയെ യുവതലമുറക്ക് പരിചയപ്പെടുത്തി അതില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഹാക്റ്ററി ശ്രദ്ധേയമായി. നാലാഞ്ചിറയിലെ ബി-ഹബ്ബില്‍ നടന്ന ഇരുപത്തിനാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഹാക്റ്ററി എന്ന ദേശീയ ഹാക്കത്തോണ്‍ മത്സരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനിസിന്റെയും സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. കേരളത്തിലെ മികച്ച ഐടി വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ക്ലാപ് റിസേര്‍ച്, ഐബോസോണ്‍, ട്രാവന്‍കൂര്‍ അനലിറ്റിക്‌സ്, കാര്‍വാലോജിക്ള്‍സ്, സെര്‍വാന്റിരെ എന്നീ കമ്പനികളും പങ്കുചേര്‍ന്നു.

പരിസ്ഥിതി സംരക്ഷണത്തില്‍ നൂതന സാങ്കേതികവിദ്യ: ഇന്ത്യ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് വിദഗ്ധര്‍

പരിസ്ഥിതി സംരക്ഷണത്തില്‍ നൂതന സാങ്കേതികവിദ്യ: ഇന്ത്യ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: മാലിന്യനിവാരണത്തിലും പരിസരശുചിത്വത്തിലും നൂതന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും വാണിജ്യമാതൃകകള്‍ സൃഷ്ടിക്കുന്നതിലും ഇന്ത്യ ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് ടെക്‌നോപാര്‍ക്കില്‍ നടക്കുന്ന ഗ്ലോബല്‍ ഇംപാക്ട് ചലഞ്ചില്‍ (ജിഐസി) വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ് മിഷനും അമേരിക്കയിലെ സിംഗുലാരിറ്റി സര്‍വകലാശാലയും തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നടത്തുന്ന പരിപാടിയായ ജിഐസിയില്‍ പരിസ്ഥിതി, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതികവിദ്യകളാണ് പരീക്ഷിക്കപ്പെടുന്നത്. ഏഷ്യയില്‍ പരിസ്ഥിതി സംരക്ഷണ സാങ്കേതികവിദ്യകള്‍ (ക്ലീന്‍ടെക്) വികസിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏറെ പണം ചെലവാക്കപ്പെടുന്നുണ്ടെന്ന് വില്‍ഗ്രോ ഇന്നവേഷന്‍സ് ഫൗണ്ടേഷനിലെ ഊര്‍ജവിഭാഗം മുഖ്യ ഉപദേഷ്ടാവ് അനന്ത് […]

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം: ഗ്ലോബല്‍ ഇംപാക്റ്റ് ചാലഞ്ചിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം: ഗ്ലോബല്‍ ഇംപാക്റ്റ് ചാലഞ്ചിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും (കെ.എസ്.യു.എം) അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയും (എസ്.യു) സ്റ്റാര്‍ട്ടപ്പുകളിലൂടെ സാമുഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഇംപാക്റ്റ് ചലഞ്ചിന് തിങ്കളാഴ്ച ടെക്‌നോപാര്‍ക്കില്‍ തുടക്കമായി. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, പരിസ്ഥിതി എന്നീ മേഖലകളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ആശയങ്ങള്‍ ഇന്ത്യ ഗ്ലോബല്‍ ഇംബാക്റ്റ് ചലഞ്ചില്‍ അവതരിപ്പിക്കുന്നുണ്ട്. ബൂട്ട് ക്യാമ്പോടെ തുടക്കമിട്ട ജിഐസിയില്‍ ജൂലൈ ആറിനാണ് ആശയാവതരണം നടക്കുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരുടെ പ്രഭാഷണങ്ങളും അവരുമായുള്ള സമ്പര്‍ക്കപരിപാടികളും […]