നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള ടൂറിസം വകുപ്പിന്റെ മൈക്രോസൈറ്റ് തുറന്നു

നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള ടൂറിസം വകുപ്പിന്റെ മൈക്രോസൈറ്റ് തുറന്നു

സഹ്യാദ്രിയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് മൈക്രോസൈറ്റ് തുടങ്ങി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ www.keralatourism.org/neelakurinji എന്ന സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ രാജമല, ഇരവികുളം ദേശീയോദ്യാനം എന്നിവയടക്കം മൂന്നാര്‍ മലനിരകളെ നീല പരവതാനിയാക്കുന്ന ദൃശ്യത്തിന്റെ നിശ്ചല ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളുമടക്കമുള്ള വിശദമായ വിവരങ്ങളാണ് മൈക്രോസൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിന്റെ മാര്‍ഗമധ്യേയുള്ള പ്രധാന ആകര്‍ഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീലക്കുറിഞ്ഞിയുടെ പ്രത്യേകതകളും […]

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളും 2021 ഓടെ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുമെന്നു ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന തടസരഹിത (ബാരിയര്‍ ഫ്രീ) കേരള ടൂറിസം പദ്ധതിയും ടൂറിസം പ്രാപ്യതാ (അക്സസിബ്ള്‍ ടൂറിസം) ശില്പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുമന്ത്രി. ശാരീരിക വൈഷമ്യങ്ങളുള്ള ദേശീയ അന്തര്‍ദേശീയ ടൂറിസ്റ്റുകള്‍ക്കും വയോജനങ്ങള്‍ക്കും ടൂറിസം കേന്ദ്രങ്ങളില്‍ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാനും സന്ദര്‍ശനം നടത്താനും ഉതകുന്ന വിധത്തില്‍ ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ […]