ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം; സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് തന്ത്രി

ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം; സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് തന്ത്രി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. രാജഭരണം പോയതോടെ ക്ഷേത്രം സംബന്ധിച്ച ഇത്തരം കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനാണ് തീരുമാനമെടുക്കാന്‍ അധികാരം ഉള്ളത്. കാലഘട്ടത്തിനനുസരിച്ച് മാറുന്നവയാണ് ആചാരങ്ങള്‍. കാലാനുസൃതമായ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കേണ്ടത് സംസ്ഥന സര്‍ക്കാരാണ്. സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ തങ്ങള്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി

കരുണാകരനെ രാജിവെപ്പിച്ചതിനു പിന്നിലും ഒരു പെണ്ണുണ്ടായിരുന്നു

കരുണാകരനെ രാജിവെപ്പിച്ചതിനു പിന്നിലും ഒരു പെണ്ണുണ്ടായിരുന്നു

ജനനായകരുടെ പെണ്ണു കേസുകള്‍ ഭാഗം മൂന്ന് ഇന്ന് സരിതയെങ്കില്‍ കെ. കരുണാകരനെ രാജി വെപ്പിച്ചത് മറിയം റഷീദയെന്ന മാദക റാണിയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തിയായിരുന്നു അവരുടെ സൗന്ദര്യം. കാലാവധി കഴിഞ്ഞും കേരളത്തില്‍ കഴിഞ്ഞു കൂടിയത് പ്ലേഗ് ബാധിതമായതു കൊണ്ട് മാലിയിലേക്കുള്ള ഫ്ളൈറ്റ് റദ്ദാക്കിയതു കാരണമാണ്. വിസ കാലാവധി നീട്ടിക്കിട്ടാന്‍ അവര്‍ ഉദ്യോഗസ്ഥനെ സമീപിച്ചു. ഉദ്യോഗസ്ഥന്റെ കാമക്കണ്ണ് ഭര്‍ത്താവില്ലാത്ത റഷീദയില്‍ കാമഭാവന ഒരുക്കൂട്ടി. തന്റെ ഉപഭോഗ വസ്തുവാണ് മുന്നിലെന്ന മിഥ്യാ ധാരണയില്‍ നിന്നുമാണ് ചാരക്കേസിന്റെ ബിജം ഉല്‍ഭവിക്കുന്നത്. […]

തോമസ് ചാണ്ടി ഉടന്‍ രാജിവെയ്ക്കണം: എംഎം ഹസ്സന്‍

തോമസ് ചാണ്ടി ഉടന്‍ രാജിവെയ്ക്കണം: എംഎം ഹസ്സന്‍

അരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍. മുഖ്യമന്ത്രിയും റവന്യു വകുപ്പ് മന്ത്രിയും കോടിയേരിയും തോമസ്സ് ചാണ്ടിയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും എംഎം ഹസ്സന്‍ പറഞ്ഞു. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമാനമായ അഭിപ്രായവുമായി രംഗത്ത് വന്നിരുന്നു. ഇനിയും തോമസ് ചാണ്ടി അധികാരത്തില്‍ തുടരുന്നത് നിയമസഭയോടുള്ള അനാദരവും, ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഒരു നിമിഷം വൈകാതെ തോമസ് ചാണ്ടിയെ മുഖ്യമന്ത്രി തന്റെ മന്ത്രി സഭയില്‍ […]

സരിതയില്‍ മദിക്കുന്ന കേരളം പെണ്ണു കേസുകളില്‍ പെട്ട ജനനായകരുടെ തുടര്‍ക്കഥ. ഭാഗം ഒന്ന്

സരിതയില്‍ മദിക്കുന്ന കേരളം പെണ്ണു കേസുകളില്‍ പെട്ട ജനനായകരുടെ തുടര്‍ക്കഥ. ഭാഗം ഒന്ന്

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ കേരളത്തിലെ ജനനായകര്‍ മുമ്പും ഏത്രയോ പെണ്ണു കേസുകളില്‍ പെട്ടിരുന്നു. ഊതിവീര്‍പ്പിച്ച കേസുകള്‍ പലതും അവസാനിച്ചതെങ്ങനെയൊക്കെയെന്ന് പരിശോധിക്കുന്നത് പിന്നീട് രസമുള്ള കാര്യമാണ്. ഇതില്‍ എത്ര നേതാക്കള്‍ ജയില്‍ കണ്ടു? എനിക്കു മേല്‍ ഉന്നയിക്കപ്പെട്ട കേസുകളില്‍ ഒരു ശതമാനമെങ്കിലും തെളിയിക്കപ്പെട്ടാല്‍ ഞാന്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാടില്‍ മുന്‍ കാലത്തെ പെണ്ണു കേസുകള്‍ പരിശോധിക്കുകയാണിവിടെ. ദിലീപിന് 20 വര്‍ഷമെങ്കില്‍, മുന്‍മുഖ്യന് എത്ര കാലമായിരിക്കും തടവ്? വേങ്ങരക്കു ശേഷം കേരളം വീണ്ടും സരിതയുടെ സാരിത്തുമ്പിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നു. ദിലീപിന്റെ […]

തലകൊയ്താലും തലകുനിക്കില്ല’:സ്മൃതിഇറാനി

തലകൊയ്താലും തലകുനിക്കില്ല’:സ്മൃതിഇറാനി

പത്തനംതിട്ട: സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരുടെ തലകൊയ്താലും തലകുനിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജനരക്ഷായാത്രയുടെ പത്തനംതിട്ട ജില്ലയിലെ പ്രയാണം ഇലന്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. അക്രമത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാമെന്ന് സിപിഎം കരുതേണ്ട. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ഒറ്റയ്ക്കല്ല. സിപിഎം അക്രമത്തെ നേരിടാന്‍ രാഷ്ട്രം ഒറ്റക്കെട്ടായി അവര്‍ക്കൊപ്പമുണ്ട്. മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരായി ബിജെപി മുന്നോട്ടുവച്ച കാല്‍ പിന്നോട്ടുവയ്ക്കില്ല. ബലിദാനികളുടെ കുടുംബങ്ങള്‍ക്ക് നീതിലഭിക്കും വരെ പ്രക്ഷോഭം തുടരും. ദൈവത്തിന്റെ സ്വന്തംനാട് എന്നറിയപ്പെടുന്ന കേരളത്തില്‍ അമ്മമാര്‍വരെ കൊലചെയ്യപ്പെടുമ്പോള്‍ എങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കും. […]

കേരളത്തിലെ പമ്പുകളും 13ലെ പണിമുടക്കില്‍ പങ്കെടുക്കും

കേരളത്തിലെ പമ്പുകളും 13ലെ പണിമുടക്കില്‍ പങ്കെടുക്കും

തിരുവനന്തപുരം: ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ദേശീയ പെട്രോള്‍ പമ്പ് പണിമുടക്കില്‍ കേരളവും പങ്കു ചേരും. സംസ്ഥാനത്തെ എല്ലാ സ്വകാര്യ പമ്പുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഓള്‍ കേരള പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. ചൊവ്വാഴ്ച തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

വയോജന സംരക്ഷണം: കേരളം ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി

വയോജന സംരക്ഷണം: കേരളം ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി

വയോജന സംരക്ഷണ മേഖലയില്‍ കേരളം കാഴ്ചവച്ച മികച്ച പ്രവര്‍ത്തനങ്ങളുടെയും സംഭാവനകളുടെയും അടിസ്ഥാനത്തില്‍ ലഭിച്ച ദേശീയ പുരസ്‌കാരം വിജ്ഞാന്‍ ഭവനില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ കേരളത്തിനു വേണ്ടി സംസ്ഥാന ആരോഗ്യ, സാമൂഹിക നീതി വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചര്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്ന് ഏറ്റുവാങ്ങി. വയോശ്രേഷ്ഠ അവാര്‍ഡ് കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കരുണാകരന്‍ നായരും ഏറ്റുവാങ്ങി. ചടങ്ങില്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറും പങ്കെടുത്തു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും […]

മോഹന്‍ ഭാഗവത് വിഭ്രാന്തിയിലെന്ന് രമേശ് ചെന്നിത്തല

മോഹന്‍ ഭാഗവത് വിഭ്രാന്തിയിലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആര്‍എസ്എസിന് കേരളത്തില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ വിഭ്രാന്തിയാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് കാരണമെന്ന് രമേശ് ചെന്നിത്തല. അജണ്ടകള്‍ നടപ്പിലാക്കാന്‍ കഴിയാത്തതിലെ നിരാശ മൂലമാണ് ആര്‍എസ്എസ് കേരളത്തിനെതിരെ തിരിയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിലൂടെ അറിയിച്ചു. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും മലയാളിയുടെ മതേതരമനസിന് പോറലേല്‍പ്പിക്കാന്‍ ആര്‍എസ്എസിന് കഴിയുന്നില്ല. ഈ നിരാശയില്‍ നിന്നുണ്ടായ വിഭ്രാന്തിയും പുലമ്പലുമാണ് കേരളം ജിഹാദികളുടെ കേന്ദ്രമാണെന്ന് ആര്‍എസ്എസ് മേധാവി പറയുവാന്‍ കാരണം. സംഘ്പരിവാറിനെതിരായ സര്‍ക്കാര്‍ നടപടി പിണറായി പ്രസ്താവനയില്‍ ഒതുക്കുന്നുവെന്ന വിമര്‍ശനവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. […]

കേരളത്തിന്റെ അവസ്ഥ അറിയാന്‍ പിണറായി സാരി ഉടുത്ത് പുറത്തിറങ്ങണമെന്ന് ഗൗരിയമ്മ

കേരളത്തിന്റെ അവസ്ഥ അറിയാന്‍ പിണറായി സാരി ഉടുത്ത് പുറത്തിറങ്ങണമെന്ന് ഗൗരിയമ്മ

കേരളത്തിന്റെ ഇന്നത്തെ അവസ്ഥ അറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാരി ഉടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് ഉപദേശിച്ച് കെ ആര്‍ ഗൗരിയമ്മ. മുഖ്യന്ത്രിയെ വേദിയില്‍ ഇരുത്തിയായിരുന്നു ഗൗരിയമ്മയുടെ ഉപദേശം. നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിച്ച സുഹൃദ് സംഗമ ചടങ്ങായിരുന്നു വേദി . രാത്രി പത്തുമണിക്കൊക്കെ താന്‍ നടന്ന് വീട്ടിലേക്ക് പോയിട്ടുണ്ട്. അന്നൊരാളും ആക്രമിച്ചിട്ടില്ല. ഇന്ന് സ്ഥിതി മാറി. കേരളം വളരുകയാണ്. അതറിയാനാണ് മുഖ്യമന്ത്രിക്ക് ഗൗരിയമ്മ പുതുവഴി ഉപദേശിച്ചത്. മുന്‍ എം എല്‍ എമാരുള്‍പ്പെടെ പങ്കെടുത്ത സുഹൃദ് സംഗമത്തില്‍ മുതിര്‍ന്ന നിയമസഭ […]

പണിമുടക്കുകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കണം: മുഖ്യമന്ത്രി

പണിമുടക്കുകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പണിമുടക്കുകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കണമെന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിക്ക് 3000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും പരിഷ്‌കരണ നടപടപടികള്‍ വിജയം കാണുന്നുണ്ടെന്നും മന്ത്രി തോമസ് ചാണ്ടിയും അറിയിച്ചു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തോട് കയ്യേറ്റം തെളിയിച്ചാല്‍ സ്വത്തു മുഴുവന്‍ എഴുതി നല്‍കാമെന്ന് തോമസ് ചാണ്ടി മറുപടി പറഞ്ഞു.

1 2 3