ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു: ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു: ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

തിരുവനന്തപുരം: കെ.ജി.എം.ഒ.എ. നാല് ദിവസമായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പ്രധാന തീരുമാനങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒ.പി.യുമായി സഹകരിക്കും ഈ കേന്ദ്രങ്ങളില്‍ കുറഞ്ഞത് 3 ഡോക്ടര്‍മാരെ ഉറപ്പ് വരുത്തും. നിലവില്‍ പ്രവര്‍ത്തന സജ്ജമായ കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ 3 ഡോക്ടര്‍മാരുണ്ട്. ഇനിയുള്ള കേന്ദ്രങ്ങളിലും അത് ഉറപ്പുവരുത്തും. ഇവര്‍ ലീവെടുക്കുന്ന ദിവസങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ […]

ഡോക്ടര്‍മാരുടെ സമരം ; ആരോഗ്യവകുപ്പുമായി ചര്‍ച്ച തുടങ്ങി

ഡോക്ടര്‍മാരുടെ സമരം ; ആരോഗ്യവകുപ്പുമായി ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒത്തു തീര്‍പ്പ് ആക്കാനുള്ള ചര്‍ച്ച തുടങ്ങി. സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ആരോഗ്യ വകുപ്പ് ആണ് ചര്‍ച്ച തുടങ്ങിയത്. ഐ എം എ യുടെ അനുനയ നീക്കമാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രോഗികളെ വലച്ച് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ആശുപത്രികളുടെ ഒപി പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചു. പലയിടങ്ങളിലും സ്പെഷ്യാലിറ്റി ഒപി മുടങ്ങി. ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയായിരുന്നു. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് […]

നോട്ടീസ് തരാതെ സമരം ചെയ്യുന്നവരോട് ചര്‍ച്ചയില്ലെന്ന് ആരോഗ്യമന്ത്രി

നോട്ടീസ് തരാതെ സമരം ചെയ്യുന്നവരോട് ചര്‍ച്ചയില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നോട്ടീസ് തരാതെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ചയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. അന്യായമായ പണിമുടക്ക് പിന്‍വലിക്കണം ഡോക്ടര്‍മാരുടെ വെല്ലുവിളി രോഗികളോടെന്നും മന്ത്രി പറഞ്ഞു. പ്രൊബേഷന്‍ ഉള്ളവര്‍ ജോലിക്ക് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു മണിമുതല്‍ ആറു മണിവരെ ഡ്യൂട്ടിയാക്കിയത് ഡോക്ടര്‍മാരെ ദ്രോഹിക്കാനല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആവശ്യത്തിന് തസ്തിക സൃഷ്ടിച്ച ശേഷമാണ് പുതിയ പരിഷ്‌കരണം തുടങ്ങിയത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം നീട്ടിയത് ജനങ്ങള്‍ക്കുവേണ്ടിയാണ്. പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആര്‍ദ്രം പദ്ധതി […]

ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെ.ജി.എം.ഒ.എ

ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെ.ജി.എം.ഒ.എ

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെ.ജി.എം.ഒ.എ. അടുത്ത നടപടി ചൊവ്വാഴ്ചത്തെ സംസ്ഥാന സമിതിയില്‍ തീരുമാനിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ റൗഫ് സെക്രട്ടറി ഡോ ജിതേഷ് എന്നിവരെ സ്ഥലംമാറ്റിയതിനു പിന്നാലെയാണ് കെ.ജി.എം.ഒ എയുടെ തീരുമാനം.