അംഗന്‍വാടി ഓണറേറിയം 64.85 കോടി രൂപ അനുവദിച്ചു

അംഗന്‍വാടി ഓണറേറിയം 64.85 കോടി രൂപ അനുവദിച്ചു

അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വര്‍ദ്ധിപ്പിച്ച ഓണറേറിയം നല്‍കുന്നതിനായി 64.85 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. അംഗന്‍വാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 10,000 രൂപയും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 7000 രൂപയുമായി വര്‍ദ്ധിപ്പിച്ചപ്പോള്‍ വര്‍ദ്ധിപ്പിച്ച തുകയുടെ 50 % സാമൂഹ്യനീതി വകുപ്പും 50 % തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്നുമാണ് തീരുമാനിച്ചിരുന്നത്. അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് 4400 രൂപയുടേയും അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് 2900 രൂപയുടേയും വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.ഈ […]

തിരുവനന്തപുരം ജില്ലാക്കോടതി പരിസരത്ത് ഷീ ടോയ്‌ലെറ്റ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാക്കോടതി പരിസരത്ത് ഷീ ടോയ്‌ലെറ്റ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ജില്ലാക്കോടതി പരിസരത്ത് സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം സജ്ജീകരിച്ച ഷീ ടോയ്‌ലെറ്റ് യൂണിറ്റ് സ്ഥാപിച്ചു. സാമൂഹ്യനീതി വകപ്പിനു കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച യൂണിറ്റ് ഇന്നലെ ആരോഗ്യ-സാമൂഹ്യ നീതിയും വകുപ്പ് മന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചര്‍ ബാര്‍ അസ്സോസിയേഷന് കൈമാറി. ദിനം പ്രതി നൂറ് കണക്കിന് സ്ത്രീകള്‍ വന്നു പോകുന്ന, നിരവധി വനിതാ അഭിഭാഷകര്‍ ജോലി ചെയ്യുന്ന കോടതി പരിസരത്ത് സ്ത്രീകള്‍ക്ക് വേണ്ടി ഇത്തരമൊരു സംവിധാനമൊരുക്കുന്നതില്‍ […]

മലബാര്‍ കാന്‍സര്‍ സെന്ററിന് 35 കോടി രൂപയുടെ ഭരണാനുമതി – കെ.കെ.ശൈലജ ടീച്ചര്‍

മലബാര്‍ കാന്‍സര്‍ സെന്ററിന് 35 കോടി രൂപയുടെ ഭരണാനുമതി – കെ.കെ.ശൈലജ ടീച്ചര്‍

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിനായി 35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പീഡിയാട്രിക് ഓങ്കോളജി വിഭാഗം നഴ്‌സിംഗ് കോളേജ് തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യ വികസനം , സര്‍ജിക്കല്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ബ്ലോക്ക്, ലബോറട്ടറി ബ്ലോക്ക് തുടങ്ങിയവയുടെ വിപുലീകരണം, പ്രത്യേക ചികിത്സാ ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങി ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവും ഈ തുക വിനിയോഗിക്കുക എന്നും മന്ത്രി അറിയിച്ചു.

പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നേഴ്‌സുമാര്‍ ജോലിയില്‍ പ്രവേശിക്കണം: ആരോഗ്യമന്ത്രി

പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നേഴ്‌സുമാര്‍ ജോലിയില്‍ പ്രവേശിക്കണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പനിയും പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിക്കുന്ന സമയത്ത് നേഴ്സുമാര്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്തി കെകെ ശൈലജ. നേഴ്സുമാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്. മിനിമം വേതനം 23760 രൂപ ആയി ഉയര്‍ത്തി. എന്നാല്‍ നേഴ്സുമാര്‍ സമരത്തില്‍ നിന്നും പിന്‍മാറിയിട്ടില്ല . ഇത് ഈ പനിക്കാലത്ത് പ്രയാസമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു.

ചിറ്റാരിക്കാല്‍ പി.എച്ച്.സിക്ക് മൂന്നാമതും ആരോഗ്യകേരളം പുരസ്‌കാരം

ചിറ്റാരിക്കാല്‍ പി.എച്ച്.സിക്ക് മൂന്നാമതും ആരോഗ്യകേരളം പുരസ്‌കാരം

കാഞ്ഞങ്ങാട്: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ചിറ്റാരിക്കാല്‍ പി.എച്ച്.സിക്ക് തുടര്‍ച്ചയായി മൂന്നാമതും ആരോഗ്യ കേരളം പുരസ്‌കാരം ലഭിച്ചു. 2013-14, 2014-15, 2015-16 വര്‍ഷങ്ങളിലാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. ഈ വര്‍ഷം കാസര്‍കോട് ജില്ലയില്‍ ഒന്നാം സ്ഥാനം മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പല ജില്ലകളിലും സമാശ്വാസ സമ്മാനം മാത്രമാണ് നല്‍കിയത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫിലോമിന ജോണി, വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമ്മാക്കല്‍, സെക്രട്ടറി ജോസഫ് എം.ചാക്കോ, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി സുമിന്‍ […]