ദുബൈ കെ എം സി സിയില്‍ മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം

ദുബൈ കെ എം സി സിയില്‍ മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം

ദുബൈ: ഗള്‍ഫ് നാടുകളിലെ പുതിയ തൊഴിലവസരങ്ങളും സംരംഭക സാധ്യതകളും പരിഗണിച്ച് ദുബൈ കെ എം സി സി മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം നല്‍കുന്നു. മൊബൈല്‍ഫോണ്‍ രംഗത്തെ പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ട് നെറ്റ് വര്‍ക്കായ ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോയുമായി സഹകരിച്ച് സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. ഒരു വിദേശരാജ്യത്ത് ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നത് ആദ്യമായാണ്. 60 മണിക്കൂര്‍കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഈ പരിശീലന പരിപാടിയുടെ ഭാഗമായി 200 മണിക്കൂര്‍ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ലഭിക്കും. ഈ പ്രോഗ്രാമിന്റെ ക്ലാസുകള്‍ എല്ലാ […]

എം എസ് എഫ് അജാനൂര്‍ പഞ്ചായത്ത് ‘പൊളിറ്റിക്കല്‍ സ്റ്റഡി ടൂര്‍’ രജിസ്‌ട്രേഷന്‍ തുടങ്ങി

എം എസ് എഫ് അജാനൂര്‍ പഞ്ചായത്ത് ‘പൊളിറ്റിക്കല്‍ സ്റ്റഡി ടൂര്‍’ രജിസ്‌ട്രേഷന്‍ തുടങ്ങി

കാഞ്ഞങ്ങാട്: എം എസ് എഫ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി കമ്മിറ്റി നടത്തുന്ന ‘പൊളിറ്റിക്കല്‍ സ്റ്റഡി ടൂര്‍’ രജിസ്‌ട്രേഷന്‍ തുടങ്ങി. ഷാര്‍ജ കെ എം സി സി നേതാവ് സന മാണിക്കോത്ത് രജിസ്‌ട്രേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ 24 വരെയാണ് ടൂര്‍ സംഘടിപ്പിക്കുന്നത്. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് അഫ്സല്‍ പാലായി, ജനറല്‍ സെക്രട്ടറി ജംഷീദ് ചിത്താരി, മുര്‍ഷിദ് ചിത്താരി, അനസ്, മുനവ്വിര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രവാസ തൊഴില്‍ പ്രശ്നം: കെ.എം.സി.സി മന്ത്രി കണ്ണന്താനത്തെ കാണണം

പ്രവാസ തൊഴില്‍ പ്രശ്നം: കെ.എം.സി.സി മന്ത്രി കണ്ണന്താനത്തെ കാണണം

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍ കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള കുടിയേറ്റം ഉദ്ദേശം 1970 മുതല്‍ക്കായിരുന്നുവെങ്കില്‍ പോയവരില്‍ പലരും തിരിച്ചു വരികയാണ്. ഇതിനിടയിലാണ് ബീഹാറികളുടെ കേരളത്തിലേക്കുള്ള കുടിയേറ്റം. ഇത് പതിന്മടങ്ങ് വര്‍ദ്ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് നാടുകളിലേക്ക് പുതുതായി പോകുന്നവരുടെ എണ്ണവും കുറഞ്ഞു വരുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്‍ട്രല്‍ ഫോര്‍ ഡവലപ്പ്മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകളാണിത്. 1998 മുതല്‍ക്കുള്ള മാറ്റമാണ് സി.ഡി.എസ് പഠനത്തിനായെടുത്തതെന്ന് ചെയര്‍മാന്‍ പ്രൊഫ. ഇരുദയ രാജന്‍ അിറയിച്ചു. ഗള്‍ഫു നാടുകളിലെ സ്വദേശീ വല്‍ക്കരണവും, സാമ്പത്തിക […]