അഭിഭാഷകര്‍ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത തെറ്റാണെന്ന് ഹൈക്കോടതി

അഭിഭാഷകര്‍ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത തെറ്റാണെന്ന് ഹൈക്കോടതി

കൊച്ചി: ഹൈക്കോടതിയിലെ കേസുകള്‍ ബെഞ്ച് മാറ്റിയത് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് റദ്ദാക്കി. അഭിഭാഷകര്‍ ബെഞ്ച് തിരഞ്ഞെടുക്കുന്ന പ്രവണത തെറ്റാണെന്നും അദ്ദേഹം അറിയിച്ചു. ജസ്റ്റിസ് ചിദംബരേഷ് ചില കേസുകള്‍ പരിഗണിക്കരുതെന്ന് മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് അദ്ധ്യക്ഷനായ ഭരണസമിതി എടുത്ത തീരുമാനമാണ് ഋഷികേശ് റോയ് റദ്ദാക്കിയത്.

എറണാകുളത്ത് സ്വകാര്യ ബസും കെയുആര്‍ടിസിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

എറണാകുളത്ത് സ്വകാര്യ ബസും കെയുആര്‍ടിസിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസും കെയുആര്‍ടിസിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. വൈറ്റില ജനതാ റോഡിലായിരുന്നു സംഭവം. സ്വകാര്യ ബസിനു പിന്നില്‍ കെയുആര്‍ടിസി ലോ ഫ്ളോര്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ലോ ഫ്ളോര്‍ ബസില്‍ സഞ്ചരിച്ചിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചരെ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചതായും ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

വി.കെ. കൃഷ്ണന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ

വി.കെ. കൃഷ്ണന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ

കൊച്ചി: എളങ്കുന്നപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്‍ കായലില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് സിപിഐ. കൃഷ്ണന്‍ സിപിഎമ്മിനുള്ളില്‍ കടുത്ത പീഡനം അനുഭവിച്ചിരുന്നുവെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. കൃഷ്ണന്‍ സിപിഐയിലേക്ക് വരാന്‍ നിശ്ചയിച്ചിരുന്നതാണ് എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്നും രാജു വ്യക്തമാക്കി.

സ്വര്‍ണ വില കുറഞ്ഞു; പവന് 22,880 രുപ

സ്വര്‍ണ വില കുറഞ്ഞു; പവന് 22,880 രുപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 240 രുപയാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍ വില വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. പവന് 22,880 രുപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,860 രുപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ വില കൂടി പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്

സ്വര്‍ണ വില കൂടി പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ചയും പവന് 80 രൂപ വര്‍ധിച്ചിരുന്നു. 23,120 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

സ്വര്‍ണ വില കൂടി; പവന് 23,000 രൂപ

സ്വര്‍ണ വില കൂടി; പവന് 23,000 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് വര്‍ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 23,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,875 രൂപയിലെത്തി. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

നഴ്‌സിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

നഴ്‌സിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

കൊച്ചി: നഴ്‌സിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പെരുമ്പാവൂര്‍ ഓടക്കാലി സ്വദേശി മനോജാണ് മരിച്ചത്. ഭാര്യ സന്ധ്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത്. മനോജിന്റെ ആക്രമണത്തില്‍ സന്ധ്യയുടെ മാതാവ് ശാരദയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ചേരാനല്ലൂര്‍ കുന്നുംപുറത്ത് എസ്ബിഐ ജംഗ്ഷന് സമീപത്തെ ഫ്‌ലാറ്റിലാണ് സംഭവം. ഇവിടെ കുടുംബം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് സന്ധ്യ. മുഖത്തും കൈക്കും വെട്ടേറ്റ സന്ധ്യയെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകളെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ എത്തിയ […]

സ്വര്‍ണ വിലയില്‍ കുറവ്; പവന് 22,920 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

സ്വര്‍ണ വിലയില്‍ കുറവ്; പവന് 22,920 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ കുറവ് ഉണ്ടായിരിക്കുന്നത്. 22,920 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,865 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കോലഞ്ചേരി സിന്തൈറ്റ് സംഘര്‍ഷം; ജീവനക്കാരുടെ ഭാര്യമാര്‍ക്ക് നേരെ ചാണകമേറ്

കോലഞ്ചേരി സിന്തൈറ്റ് സംഘര്‍ഷം; ജീവനക്കാരുടെ ഭാര്യമാര്‍ക്ക് നേരെ ചാണകമേറ്

കൊച്ചി: കാലഞ്ചേരി സിന്തൈറ്റ് ഫാക്ടറിയില്‍ സിഐടിയു സമരത്തിനിടെ സംഘര്‍ഷം. ഫാക്ടറിയിലെ ജീവനക്കാരുടെ ഭാര്യമാരുടെ നേരെ സമരക്കാര്‍ ചാണകം എറിഞ്ഞു. ജോലിക്ക് തയ്യാറായി എത്തിയവര്‍ പൊലീസ് സംരക്ഷണയിലായിരുന്നു ഫാക്ടറിയില്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ എത്തുകയായിരുന്നു.

ഏഷ്യന്‍ ഭക്ഷണവുമായി നാസി ആന്റ് മീ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഏഷ്യന്‍ ഭക്ഷണവുമായി നാസി ആന്റ് മീ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: രുചി ലോകത്ത് പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് നാസി ആന്റ് മീ ഏഷ്യന്‍ കാന്റീന്‍ കൊച്ചിയിലുമെത്തി. ചൈനീസ്, മലായ്, ഇന്ത്യന്‍, ദക്ഷിണ പൂര്‍വ്വേഷ്യന്‍, സ്ട്രെയിറ്റ്സ് ഫൂഡ് തുടങ്ങി നിരവധി മേഖലകളിലെ രുചികൂട്ടുകളാണ് നാസി ആന്റ് മീയിലുള്ളത്. സിംഗപൂരിലെ റസ്റ്റോറന്റ് സംരംഭകനായ രവി നഹപ്പനും സിംഗപൂര്‍ ആസ്ഥാനമായ ലയണ്‍ സിറ്റി ഫൂഡ്സും ചേര്‍ന്നാണ് നാസി ആന്റ് മീ കൊച്ചിയിലെത്തിക്കുന്നത്. കൊച്ചി എം.ജി റോഡില്‍ ഫാഷന്‍ സ്ട്രീറ്റിന് സമീപമാണ് നാസി ആന്റ് മീ പ്രവര്‍ത്തനം ആരംഭിച്ചത്. ഏറ്റവും മികച്ച […]

1 2 3 16