കൊച്ചി മെട്രോ: അഞ്ച് മാസം പിന്നിടുമ്പോള്‍ പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്

കൊച്ചി മെട്രോ: അഞ്ച് മാസം പിന്നിടുമ്പോള്‍ പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്

കൊച്ചി: അഞ്ച് മാസം പിന്നിടുമ്പോള്‍ കൊച്ചി മെട്രോയ്ക്ക് പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്. ശരാശരി 9 മുതല്‍ 10 ലക്ഷം രൂപവരെ പ്രതിദിന വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മഹാരാജാസ് വരെ മെട്രോ സര്‍വ്വീസ് നീട്ടിയതും യാത്രക്കാര്‍ക്ക് ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചതുമാണ് ഈ നേട്ടത്തിലേയ്ക്ക് മെട്രോയെ എത്തിച്ചത്. ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ യാത്രക്കാര്‍ കുറവായിരുന്നുവെങ്കില്‍, ഒക്ടോബര്‍ 3 ന് മെട്രോ മഹാരാജാസ് വരെ സര്‍വ്വീസ് തുടങ്ങിയതും, പിന്നീട് മടക്കയാത്ര സൗജന്യമാക്കിയതും യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കുകയായിരുന്നു. പരസ്യ ബോര്‍ഡുകളും, അനൗണ്‍സ്‌മെന്റുകളും വഴി ടിക്കറ്റ് […]

കൊച്ചി മെട്രോ ചൊവ്വാഴ്ച നഗര ഹൃദയത്തിലേക്ക്

കൊച്ചി മെട്രോ ചൊവ്വാഴ്ച നഗര ഹൃദയത്തിലേക്ക്

കൊച്ചി: കൊച്ചി മെട്രോ നഗര ഹൃദയത്തിലേക്ക് കുതിച്ചെത്താന്‍ ഇനി രണ്ട് ദിവസം കൂടി. നഗരഹൃദയമായ മഹാരാജാസ് കോളേജ് സ്റ്റേഡിയം വരെയുള്ള കൊച്ചി മെട്രോയുടെ സര്‍വീസിന് ചൊവ്വാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രനഗര വികസന മന്ത്രി ഹര്‍ദീപ് സിങ് പുരിയും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. അണ്ടര്‍ 17 ലോകകപ്പിന് മുന്‍പ് കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലൂടെ മെട്രോ ഓടുമെന്ന വാഗ്ദാനം നടപ്പാകുന്നതിന്റെ ആവേശത്തിലാണ് കെഎംആര്‍എല്‍ അധികൃതര്‍. പുതിയ സ്റ്റേഷനുകളുടെ അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ ദ്രുതഗതിയില്‍ നടക്കുന്നത്. […]

കൊച്ചി മെട്രോയില്‍ സാങ്കേതിക തകരാര്‍

കൊച്ചി മെട്രോയില്‍ സാങ്കേതിക തകരാര്‍

കൊച്ചി : ആദ്യമായി കൊച്ചി മെട്രോയുടെ സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടി വന്നു.സിഗ്‌നല്‍ തകരാറിനെ തുടര്‍ന്നാണ് മെട്രോ സര്‍വീസ് ആദ്യമായി നിര്‍ത്തിവെച്ചത്. ഇടപ്പള്ളി മുതല്‍ പലാരിവട്ടം വരെയുള്ള സര്‍വീസില്‍ ഇന്നലെ ഉച്ച തിരിഞ്ഞ് 2.30നാണ് തകരാറുണ്ടായത്.തകരാറിനെത്തുടര്‍ന്ന് യാത്രക്കാര്‍ ടിക്കറ്റ് തുക മടക്കി ആവശ്യപ്പെട്ട് ബഹളം വെച്ചു. സാങ്കേതിക തകരാര്‍ പരിഹരിച്ച് രണ്ടുമണിക്കൂറിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

ഓണ്‍ലൈനില്‍ വൈറലായി കൊച്ചി മെട്രോയിലെ ട്രാന്‍സ്‌ജെന്റര്‍ തൊഴിലാളികള്‍

കൊച്ചി:കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വീഡിയോ ഓണ്‍ലൈനില്‍ വൈറലായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ facebook.com/keralainformation എന്ന പേജില്‍ പോസ്റ്റുചെയ്ത വീഡിയോയ്ക്ക് കേരളത്തിനു പുറമെ ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇന്നലെ വരെ 14.31 ലക്ഷം ആളുകള്‍ ഫേസ്ബുക്കില്‍ വീഡിയോ കണ്ടു കഴിഞ്ഞു. 29,588 പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഓണ്‍ലൈനില്‍ വീഡിയോയ്ക്ക് ലഭിച്ച മികച്ച പ്രതികരണം ശ്രദ്ധയില്‍പെട്ട അന്തര്‍ദ്ദേശീയ ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സ് […]

കൊച്ചി മെട്രോ: കന്നിയാത്രയ്ക്ക് വന്‍ ജനത്തിരക്ക്

കൊച്ചി മെട്രോ: കന്നിയാത്രയ്ക്ക് വന്‍ ജനത്തിരക്ക്

കൊച്ചി: കേരളത്തിന്റെ ആദ്യ മെട്രോ സര്‍വ്വീസിന്റെ ആദ്യ യാത്രയില്‍ തന്നെ നിറഞ്ഞ ജന പങ്കാളിത്തം. ചരിത്രത്തിന്റെ ഭാഗമാകാന്‍ അതിരാവിലെ തന്നെ യാത്രക്കാര്‍ എത്തി. ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കും, പാലാരിവട്ടത്ത് നിന്ന് ആലുവയിലേക്കും ഒരേ സമയം സര്‍വ്വീസ് തുടങ്ങി. ആദ്യ യാത്രയ്ക്കായി രാവിലെ 5.30 മുതല് ടിക്കറ്റെടുക്കാന് ജനങ്ങള്‍ വരിനിന്നു. രാവിലെ 5.45 ഓടെ ടിക്കറ്റുകള്‍ കൊടുത്തു തുടങ്ങിയിരുന്നു. 10 മിനുട്ട് ഇടവിട്ട് രാത്രി പത്തു വരെ പ്രതിദിന സര്‍വീസ് ഉണ്ടാകും.

കേരളത്തിന്റെ ആവശ്യങ്ങള്‍ നിറഞ്ഞ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി

കേരളത്തിന്റെ ആവശ്യങ്ങള്‍ നിറഞ്ഞ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി

കൊച്ചി: മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിക്ക് സംസ്ഥാനം പ്രതീക്ഷിക്കുന്ന കേന്ദ്ര സഹായങ്ങള്‍ ഉള്‍ക്കൊള്ളിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. അന്താരാഷ്ട്ര ആയുര്‍വ്വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, എയിംസ്, വ്യവസായിക ഇടനാഴി കൊച്ചിയിലെത്തിക്കണം, പെട്രോ കെമിക്കല്‍ കോംപ്ലക്‌സ്, അങ്കമാലി-ശബരി റെയിവേലൈന്‍ തുടങ്ങി വിവിധ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കേരളം ഉന്നയിച്ച പ്രശ്‌നങ്ങളോട് അനുഭാവപൂര്‍വമായ പ്രതികരണമാണ് പ്രധാനമന്ത്രിയില്‍ നിന്നുമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനരംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മതിപ്പ് പ്രകടിപ്പിച്ചു. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സമര്‍പ്പിച്ച നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍: 1. അന്താരാഷ്ട്ര ആയുര്‍വേദ […]

കൊച്ചി മെട്രോ: ഉദ്ഘാടനയാത്രയില്‍ കുമ്മനം ഇടം പിടിച്ചത് വിവാദമാകുന്നു

കൊച്ചി മെട്രോ: ഉദ്ഘാടനയാത്രയില്‍ കുമ്മനം ഇടം പിടിച്ചത് വിവാദമാകുന്നു

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്രചെയ്തത് വന്‍ ജന പ്രക്ഷോഭം. സോഷ്യല്‍ മീഡിയയില്‍ കുമ്മനത്തിനെതിരെ ട്രോള്‍ മഴ വര്‍ഷിക്കുകയാണ് ജനങ്ങള്‍. കുമ്മനം എട്ട് കാലി മമ്മൂഞ്ഞാണെന്നും, ആദ്യത്തെ കള്ള വണ്ടിയാത്രക്കാരനാണെന്നും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപമുയരുകയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രോട്ടോകോള്‍ ലംഘിച്ചാണ് യാത്ര നടത്തിയെന്നും ആരോപണമുണ്ട്. മെട്രോയില്‍ ആദ്യ യാത്ര ചെയ്യുന്നവരുടെ പട്ടികയില്‍ കുമ്മനത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ഇത് മറികടന്നാണ് പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരന്‍ യാത്ര […]

പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റ

പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റ

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി കേരളത്തിലെത്തി പ്രധാനമന്ത്രിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ് നാവികസേന വിമാനത്താവളത്തിന് പുറത്താണ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ബീഫ് പാചകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍തന്നെ പോലീസ് എത്തി ഇവരെ അറസ്റ്റ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ പത്തേകാലോടെ വിമാനമാര്‍ഗം നേവല്‍ ബേസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, തുടര്‍ന്ന് റോഡ് മാര്‍ഗം പാലാരിവട്ടത്തെ സ്റ്റേഷനില്‍ […]

കേരളം കാത്തിരുന്ന മൊട്രോയാത്രയ്ക്ക് ഇനി മിനിട്ടുകളുടെ ദൂരം മാത്രം

കേരളം കാത്തിരുന്ന മൊട്രോയാത്രയ്ക്ക് ഇനി മിനിട്ടുകളുടെ ദൂരം മാത്രം

കൊച്ചി: കേരളത്തിന്റെ മെട്രോ മുന്നേറ്റം ആരംഭിക്കാന്‍ ഇനി മിനിട്ടുകളുടെ ദൂരം മാത്രം. പ്രധാനമന്ത്രിയുടെ കന്നി യാത്രയ്ക്കായി പാലാരിവട്ടം മെട്രോ സ്റ്റേഷനും ഉദ്ഘാടന വേദിയായ കലൂര്‍ സ്റ്റേഡിയവും ഒരുങ്ങിക്കഴിഞ്ഞു. ഉദ്ഘാടനവേദിയിലേക്ക് അതിഥികള് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ആദ്യ മെട്രോ പാലാരിവട്ടത്തെ സ്റ്റേഷനില് നിന്ന് ശനിയാഴ്ച കുതിപ്പ് തുടങ്ങുമ്പോള് കേരളത്തിന്റെ വികസന ചരിത്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നത് പുതിയ ഒരേടാണ്. പ്രതീക്ഷകള്‍്ക്ക് ഇനി പുതുവേഗമാകാം. വികസനത്തിന് പുതിയ സമവാക്യവും. നാലു വര് ഷമെന്ന മാന്ത്രിക വേഗത്തിലാണ് കൊച്ചിയിലേക്ക് മെട്രോ എത്തിയത്. മുഖച്ഛായ തന്നെ […]

കൊച്ചി മെട്രോയുടെ സൗരോര്‍ജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് റദ്ദാക്കി

കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായി തയ്യാറാക്കിയ സൗരോര്‍ജ്ജ വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് റദ്ദാക്കി. യുഡിഎഫ് എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ബൈഹി ഈഡന്‍, പിടി തോമസ് എന്നിവരെ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പരിപാടി റദ്ദാക്കിയത്. കെഎംആര്‍എല്ലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയാണ്. പ്രവര്‍ത്തകര്‍ ആലുവയില്‍ […]