കൊലപാതക കേസിന് തുമ്പുണ്ടാക്കാന്‍ വേഷം മാറി പൊലീസിന്റെ പ്രകടനം

കൊലപാതക കേസിന് തുമ്പുണ്ടാക്കാന്‍ വേഷം മാറി പൊലീസിന്റെ പ്രകടനം

കാസര്‍കോട്: തുമ്പില്ലാതിരുന്ന അജ്ഞാതനായ ഒരാളുടെ കൊലപാതകമാണ് പ്രത്യേകസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനിടയില്‍ വെളിയായത്. കര്‍ണാടക ബാഗല്‍കോട്ടെയിലെ വൈരപ്പയുടെ മകന്‍ രംഗപ്പ ഗാജിയുടെ മൃതദേഹം ചെര്‍ക്കള വി കെ പാറയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കണ്ടെത്തിയത് കൊലനടന്ന് രണ്ടുദിവസം കഴിഞ്ഞാണ്. ആരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസിന് ആദ്യം മനസിലായില്ല. വിശദമായ മൃതദേഹ പരിശോധനയില്‍ പോക്കറ്റില്‍നിന്നും നഗരസഭയുടെ പാന്‍ടെക് സുരക്ഷാ പ്രോജക്ടിന്റെ കാര്‍ഡ് കണ്ടെത്തി. ഇതില്‍നിന്നാണ് മരിച്ചത് രംഗപ്പയാണെന്ന് മനസിലായത്. ചെര്‍ക്കളയിലും സമീപസ്ഥലങ്ങളിലും പണിയെടുത്തിരുന്ന മദ്യപാന സ്വഭാവമുള്ളയാളാണ് രംഗപ്പ. പരിയാരത്ത് നടത്തിയ പോസ്റ്റുമോര്‍ട്ടം […]

ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് സമഗ്ര ജുഡീഷ്യല്‍ അന്വേഷണം വേണം: എംപി എം.ഐ ഷാനവാസ്

ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് സമഗ്ര ജുഡീഷ്യല്‍ അന്വേഷണം വേണം: എംപി എം.ഐ ഷാനവാസ്

ന്യൂ ഡല്‍ഹി : ദിനം പ്രതി വര്‍ദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കാരണം സാധാരണ ജനങ്ങള്‍ പ്രത്യേകിച്ച് ദളിത്, മുസ്ലിം ജന വിഭാഗങ്ങള്‍ അസാധാരണമായ ജീവ ഭയത്തിലാണ് ഓരോ ദിവസവും കഴിയുന്നതെന്ന് എം.ഐ ഷാനവാസ് എം പി. 2014 മെയ് മാസത്തിനു ശേഷമാണ് ഇത്തരം ആക്രമണങ്ങളില്‍ തൊണ്ണൂറ്റിയെഴു ശതമാനവും സംഭവിച്ചത് എന്നതും ഇത്തരം സംഭവങ്ങള്‍ നിരന്തരം രാജ്യമാകമാനം ഉണ്ടാകുന്നതിനു കാരണം, സൂത്രധാരന്മാര്‍ക്ക് തങ്ങള്‍ പിടിക്കപെടില്ല എന്ന തോന്നല്‍ ഈ കാലയളവില്‍ ഉണ്ടായതും ഏറെ ആശങ്കയുണര്‍ത്തുന്ന വസ്തുതയാണെന്നും എം.ഐ ഷാനവാസ് […]