കൊല്ലത്ത് യുവാവിന് നേരെ ഗണേഷ് കുമാര്‍ എംഎല്‍എയുടേയും ഡ്രൈവറുടേയും മര്‍ദ്ദനം

കൊല്ലത്ത് യുവാവിന് നേരെ ഗണേഷ് കുമാര്‍ എംഎല്‍എയുടേയും ഡ്രൈവറുടേയും മര്‍ദ്ദനം

കൊല്ലം : കാറിന് സൈഡ് കെടുത്തില്ലെന്ന കാരണം പറഞ്ഞ് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ(22)നാണ് അമ്മയുടെ മുന്നില്‍ വച്ച് മര്‍ദ്ദനമേറ്റത്. അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം അനന്തകൃഷ്ണന്‍ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ ചികിത്സ തേടി. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് […]

കൊല്ലം – തേനി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

കൊല്ലം – തേനി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

മാങ്കാംകുഴി: കൊല്ലം – തേനി ദേശീയ പാതയില്‍ മാങ്കാംകുഴി ജംഗ്ഷന് സമീപം സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടര്‍ കൂടിയായ ചുനക്കര വടക്ക് ചരുവില്‍ പറമ്പില്‍ സുനില്‍ (39) ആണ് മരിച്ചത്. അപകടത്തില്‍ അറുനൂറ്റിമംഗലം സ്വദേശി ബിജുവിനു പരുക്കേറ്റു. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ സുനിലിനെ നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊല്ലത്ത് ഇടിമിന്നലേറ്റ് നാല്‍പതുകാരന്‍ മരിച്ചു

കൊല്ലത്ത് ഇടിമിന്നലേറ്റ് നാല്‍പതുകാരന്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കാവനാട് പിറവൂര്‍ വടക്കതില്‍ സുനില്‍ കുമാറാണ് മരിച്ചത്. ഇന്ന് രാവിലെയുണ്ടായ ഇടിമിന്നലേറ്റാണ് നാല്‍പതുകാരനായ സുനില്‍കുമാര്‍ മരണപ്പെട്ടത്.

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; വാക്കു തര്‍ക്കത്തിനൊടുവിലായിരുന്നു ആക്രമണം; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; വാക്കു തര്‍ക്കത്തിനൊടുവിലായിരുന്നു ആക്രമണം; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

കൊല്ലം: കുണ്ടറയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.വാക്ക് തര്‍ക്കത്തിനൊടുവിലായിരുന്നു ആക്രമണം. ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കുണ്ടറ കേരളപുരം വേലംകോണം സുമിന മന്‍സിലില്‍ നജീമിന്റെ മകള്‍ സുമിനയാണു(28) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് നിഷാദ് (30) പൊലീസ് കസ്റ്റഡിയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി എട്ടു മണിയോടടുത്ത് കേരളപുരം എടവട്ടത്ത് സുമിനയും മാതാപിതാക്കളും താമസിച്ചിരുന്ന വാടകവീട്ടിലാണു സംഭവം. ഏതാനും മാസങ്ങളായി ഇരുവരും അകല്‍ച്ചയിലായിരുന്നു. ഇന്നലെ രാത്രി വീട്ടിലെത്തിയ നിഷാദും സുമിനയുമായി വഴക്കുണ്ടായി. ഇതിനിടെ നിഷാദ് സുമിനയെ മര്‍ദിക്കുകയും കത്തിയെടുത്തു കുത്തുകയും […]

കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു

കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു

കഴക്കൂട്ടം: കുളത്തൂര്‍ ബൈപ്പാസില്‍ റ്റിഎസ്സി ആശുപത്രിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലും സമീപത്തെ മരത്തിലുമിടിച്ചു ഒരാള്‍ മരിച്ചു. കൊല്ലം സ്വദേശി ഷാജഹാന്‍ (49) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ അസറുദീന്‍ (24) ഷാജിന്‍ (44) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 5.30 നായിരുന്നു അപകടം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിനായി രോഗിയേയും കൊണ്ടുപോയ കാറാണ് അപകടത്തില്‍പ്പെട്ടത്. തുമ്പ പോലീസ് സ്ഥലത്തെത്തി മേല്‍ […]

കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്; രണ്ടുപേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്; രണ്ടുപേര്‍ക്ക് പരിക്ക്

കൊല്ലം: ദേശീയപാതയില്‍ ഉമയനെല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിനു നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞു. സംഭവത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കല്ലെറിഞ്ഞത്. ഇവര്‍ ഉടന്‍ രക്ഷപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കായംകുളം ഡിപ്പോയിലെ ഡ്രൈവര്‍ സുധീര്‍കുമാറിനാണ് പരിക്കേറ്റത്. ആക്രമണം നടത്തിയവര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

മൂന്നു ദിവസം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

മൂന്നു ദിവസം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

കൊല്ലം: കൊല്ലം പുത്തൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നു ദിവസം പ്രായമായ മൃതദേഹമാണു കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നു പോലീസ് അറിയിച്ചു.

ബാറിനും ഹോട്ടലിനുമായി അലൈന്‍മെന്റ് മാറ്റി ദേശീയപാത അതോറിറ്റിയുടെ കള്ളക്കളി

ബാറിനും ഹോട്ടലിനുമായി അലൈന്‍മെന്റ് മാറ്റി ദേശീയപാത അതോറിറ്റിയുടെ കള്ളക്കളി

കൊല്ലം: ബാറിനും ഹോട്ടലിനുമായി അലൈന്‍മെന്റ് മാറ്റി നാലുവരിപ്പാത കൂടുതല്‍ വളച്ചു കൊണ്ട് ദേശീയപാത അതോറിറ്റിയുടെ കള്ളക്കളി. പുതിയ അലൈന്‍മെന്റ് വന്നാല്‍ വീടുകളും ആശുപത്രികളും പൊളിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 2013ലെ വിജ്ഞാപനത്തില്‍ നേര്‍പാതയായിരുന്നത് 2017ല്‍ വളയുകയായിരുന്നു കാരണമില്ലാതെയാണ് കാവനാട് മുതല്‍ നീണ്ടകര പാലം വരെ അലൈന്‍മെന്റ് മാറ്റിയിരിക്കുന്നത്. ബാറിനും ഹോട്ടലിനും സംരക്ഷണം നല്‍കാനാണ് ഇത്തരത്തിലൊരു നീക്കമെന്നും ആരോപണമുണ്ട്. ഒരുവശത്തേക്ക് 28 മീറ്റര്‍ ഏറ്റെടുത്തപ്പോള്‍ ബാറുള്ള വശത്ത് ഏറ്റെടുത്തത് 8 മീറ്റര്‍ മാത്രമാണ്.

കൊല്ലത്ത് സ്‌കൂട്ടര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കൊല്ലത്ത് സ്‌കൂട്ടര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് സ്‌കൂട്ടര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ചവറ നീണ്ടകരയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ചവറ തെക്കുംഭാഗം മാലിഭാഗം തടത്തില്‍കിഴക്കതില്‍ അശോകന്‍ (52), വിജയന്‍ (56) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നീണ്ടകര ചീലാന്തിമുക്കിന് സമീപമായിരുന്നു അപകടം. നീണ്ടകര ഹാര്‍ബറില്‍ മത്സ്യ വില്‍പ്പന നടത്തുന്നവരായിരുന്നു ഇരുവരും. പതിവുപോലെ തൊഴിലിന് പോകുന്നതിനിടയിലായിരുന്നു അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മറ്റേതെങ്കിലും വാഹനം തട്ടിയാണോ അപകടമുണ്ടായതെന്ന് പോലീസ് അന്വേഷിച്ചു വരുന്നു

വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് ബ്ലേഡുപയോഗിച്ച് 16കാരിയുടെ കഴുത്ത് മുറിച്ചു

വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് ബ്ലേഡുപയോഗിച്ച് 16കാരിയുടെ കഴുത്ത് മുറിച്ചു

ഇരവിപുരം: കൊല്ലത്ത് പതിനാറുകാരിയെ യുവാവ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ചതായി പരാതി. വീടിന് പിന്‍ഭാഗത്ത് കൂടി കയറി യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴുത്തില്‍ നാല് സ്റ്റിച്ചുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് ഇരവിപുരം പൊലീസ് വ്യക്തമാക്കി.

1 2 3 5