നസ്രിയ നസിമിന്റെ തിരിച്ചുവരവ് ആഘോഷമാക്കി അഞ്ജലി മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘കൂടെ’യിലെ ‘ആരാരോ’ ഗാനം പുറത്തിറിക്കി

നസ്രിയ നസിമിന്റെ തിരിച്ചുവരവ് ആഘോഷമാക്കി അഞ്ജലി മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘കൂടെ’യിലെ ‘ആരാരോ’ ഗാനം പുറത്തിറിക്കി

കൊച്ചി: അഞ്ജലി മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘കൂടെ’യിലെ ആദ്യ ഗാനം നസ്രിയ നസിമിന്റെ തിരിച്ചുവരവ് ആഘോഷമാക്കി യൂട്യൂബില്‍ റിലീസ് ചെയ്തു. ‘ആരാരോ’ എന്ന ഗാനം വളരെ മനോഹരമായ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രഖു ദീക്ഷിത് പ്രേക്ഷകരുടെ മനസില്‍ കുളിരുകോരും വിധം ഹൃദയസ്പര്‍ശിയായാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആന്‍ എമിടെ മധുരസ്വരം ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു. ഗാനം യൂട്യൂബില്‍ തരംഗമായി ഒരു ദിവസം കൊണ്ട് തന്നെ 10 ലക്ഷം വ്യൂസ് കടന്നു. അഞ്ജലി മേനോന്‍ തിരക്കഥയൊരുക്കി സംവിധാനം […]

നസ്രിയ നസീം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു

നസ്രിയ നസീം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു

ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസീം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ പേര് ഇന്നലെയാണ് പുറത്തുവിട്ടത്. നസ്രിയ നസീമിനു പുറമെ പാര്‍വതിയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജാണ് കൂടെയില്‍ നായക വേഷത്തില്‍ എത്തുന്നത്. അഞ്ജലി മേനോനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചത്. ഫഹദ് ഫാസിലും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവയ്ക്കുമ്പോള്‍ എനിക്ക് ഇതുവരെ ഇത്രയും ആവേശം തോന്നിയിട്ടില്ല. നാലു വര്‍ഷത്തിനുശേഷം നസ്രിയ വീണ്ടും […]