മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ആരോഗ്യ ശുചിത്വ കൂട്ടായ്മ സംഘടിപ്പിച്ചു

മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ആരോഗ്യ ശുചിത്വ കൂട്ടായ്മ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ഡെങ്കിപ്പനി പ്രതിരോധ പരിപാടിയുടെ ഭാഗമായി ‘പകര്‍ച്ചവ്യാധി നിയന്ത്രണം ജനകീയ കൂട്ടയ്മയിലൂടെ’ എന്ന സന്ദേശവുമായി മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും കുടുംബശ്രീ എ.ഡി.എസിന്റെയും നേതൃത്വത്തില്‍ ശുചിത്വ കൂട്ടായ്മയും ബോധവല്‍ക്കരണവും ശുചീകരണവും സംഘടിപ്പിച്ചു. മടിക്കൈ കോട്ടപ്പാറയില്‍ നടന്ന പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.എ.ബിജി അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എ.ശ്രീകുമാര്‍ ക്ലാസെടുത്തു. വേലായുധന്‍ കൊടവലം, പി.ഗിരിജ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായുള്ള ഗൃഹ സന്ദര്‍ശനം, […]

ആര്‍.എസ്.എസും, ഡിവൈഎഫ്ഐയും ജനങ്ങളെ വെല്ലു വിളിക്കുന്നു

ആര്‍.എസ്.എസും, ഡിവൈഎഫ്ഐയും ജനങ്ങളെ വെല്ലു വിളിക്കുന്നു

പ്രതിഭാ രാജൻ ബി ജെ പി – ആര്‍ എസ് എസ് ശക്തി കേന്ദ്രമായ കോട്ടപ്പാറയില്‍ വെച്ചായിരുന്നു ഇത്തവണ ഡി വൈ എഫ് ഐയുടെ സ്വാതന്ത്ര്യ ദിനാഘോഷം. യുവജന പ്രതിരോധ സംഗമം എന്നാണ് അവരതിനു പേരിട്ടു വിളിച്ചത്. ‘നവലിബറല്‍ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് ഞങ്ങള്‍ കോട്ടപ്പാറയില്‍ സംഗമിക്കുന്നതെന്നാണ് അവര്‍ ജനങ്ങളോട് പറഞ്ഞിരുന്നത്. ഇങ്ങനെയൊരു ദേശീയാഘോഷം നടത്തേണ്ടുന്ന സ്ഥലവും പരിസരവും ആഘോഷ വേളകളെ സമ്പന്നമാക്കാന്‍ പറ്റിയ സാഹചര്യത്തിലാണോ എന്ന പോലീസിന്റെ ആശങ്ക അവര്‍ മുഖവിലക്കെടുത്തിരുന്നില്ല. […]

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മാവുങ്കാല്‍: പി.വി.ദാമോദരന്റെ പതിനാലാം അനുസ്മരണത്തിന്റെ ഭാഗമായി കോട്ടപ്പാറ ശിവജി ഗ്രാമസേവാസമിതിയും, മംഗലാപുരം കെഎംസി ആശുപത്രിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആര്‍എസ്എസ് ജില്ലാ പ്രചാരക് വി.എം മനുമോഹന്‍ ഉദ്ഘാടനം ചെയ്തു. വി പി വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, വാര്‍ഡ് അംഗം ബിജി ബാബു, കെഎംസി പിആര്‍ഒ ഹെര്‍ബെര്‍ട്ട് മരിയോ പെരേര, കെ.മധുസൂദനന്‍, ടി.കെ.സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മഴക്കാല രോഗങ്ങളെ പടി കടത്താന്‍ പ്രതിജ്ഞയടുത്തു

മഴക്കാല രോഗങ്ങളെ പടി കടത്താന്‍ പ്രതിജ്ഞയടുത്തു

കോട്ടപ്പാറ: നാടാകെ പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികളെ തങ്ങളുടെ ഗ്രാമത്തിലേക്ക് കയറ്റില്ലെന്ന പ്രതിജ്ഞയെടുത്ത്  മടിക്കൈ ഗ്രാമത്തിലെ ഒന്നാം വാര്‍ഡ്. നാടും നാട്ടാരുമൊന്നാകെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയപ്പോള്‍ അത് ജനകീയ മുന്നേറ്റമായിമാറി .വിദ്യാര്‍ത്ഥികളും അധ്യാപകരും കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ഒരൊറ്റ മനസ്സോടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഏപ്രില്‍ മാസം മുതല്‍ നടപ്പിലാക്കുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരു പരിധി വരെ പകര്‍ച്ച വ്യാധികളെപ്രതിരോധിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഒന്നാം വാര്‍ഡിന്റെ ആരോഗ്യ ശുചിത്വ സമിതി പ്രവര്‍ത്തകര്‍. കോട്ടപ്പാറ സ്‌ക്കൂളില്‍ […]

ലോക്കര്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു

ലോക്കര്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു

കോട്ടപ്പാറ: കോട്ടപ്പാറ ഫാര്‍മ്മേഴ്സ് വെല്‍ഫേഴ്സ് സഹകരണസംഘത്തിന്റെ വാഹന വായ്പാ പദ്ധതിയുടേയും കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്റെയും പുതുതായി സ്ഥാപിച്ച ലോക്കര്‍ കൗണ്ടര്‍ എന്നിവയുടെ ഉദ്ഘാടനം സംഘം ഓഫീസില്‍ വച്ച് നടന്നു. സംഘം പ്രസിഡണ്ട് എം ശങ്കരന്റെ അധ്യക്ഷതയില്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍ തോമസ് വീ ട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്തംഗങ്ങളായ ബിജിബാബു, സന്തോഷ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ശ്യാം കുമാര്‍ സ്വാഗതം പറഞ്ഞു