കോട്ടയത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: പാലാ വയലായില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞേറേ കൂടല്ലൂര്‍ സ്വദേശി സിനോജ് (45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ തേജസ് (7) എന്നിവരാണ് മരിച്ചത്. വയലാ കൊശപ്പള്ളി ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു ഇവര്‍. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. മൂത്തമകന്‍ സൂര്യതേജസിനെ കുളിമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലും ഇളയ മകന്‍ ശിവതേജസിനേയും ഭാര്യ നിഷയെയും കിടപ്പുമുറിയില്‍ കട്ടിലിലുമാണ് കണ്ടെത്തിയത്. നിഷയുടെ […]

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി

കോട്ടയം: പൂവത്തുംമൂട് പാലത്തിനു സമീപം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി. തിരുവഞ്ചൂര്‍ അമ്പാടിയില്‍ അക്ഷയ് സുരേഷിനെയാണ് കാണാതായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ തുടരുന്നു.

ഏറ്റുമാനൂരില്‍ കെഎസ്ആര്‍ടിസി ബസ് ടാറിങ് യന്ത്രവുമായി കൂട്ടിയിടിച്ചു; എട്ടുപേര്‍ക്ക് പരുക്ക്

ഏറ്റുമാനൂരില്‍ കെഎസ്ആര്‍ടിസി ബസ് ടാറിങ് യന്ത്രവുമായി കൂട്ടിയിടിച്ചു; എട്ടുപേര്‍ക്ക് പരുക്ക്

കോട്ടയം : ഏറ്റുമാനൂരില്‍ കെഎസ്ആര്‍ടിസി ബസും ടാറിങ് യന്ത്രവുമായി കൂട്ടിയിടിച്ച് അപകടം. എട്ടു പേര്‍ക്ക് പരുക്ക്. കാസര്‍കോടു നിന്നു കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തവളക്കുഴിയില്‍ ഇന്നു പുലര്‍ച്ചെ 5:15 നായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്; പിന്തുണയുടെ കാര്യത്തില്‍ ഏകകണ്ഠമെന്ന് ജോസ് കെ മാണി

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്; പിന്തുണയുടെ കാര്യത്തില്‍ ഏകകണ്ഠമെന്ന് ജോസ് കെ മാണി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എം തീരുമാനം ഏകകണ്ഠമായിരിക്കുമെന്ന് ജോസ് കെ മാണി. എല്ലാ വിഷയവും പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും, പാര്‍ട്ടിയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ അന്തിമ തീരുമാനം ഏകകണ്ഠമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കോട്ടയത്ത് പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേരാനിരിക്കെയാണ് ജോസ് കെ മാണി ഇക്കാര്യം വ്യക്തമാക്കിയത്.

പത്തു വയസുകാരന്റെ കൊലപാതകം; പ്രതി വിജയമ്മയുടെ ഞെട്ടിപ്പിക്കുന്ന മൊഴി ഇങ്ങനെ

പത്തു വയസുകാരന്റെ കൊലപാതകം; പ്രതി വിജയമ്മയുടെ ഞെട്ടിപ്പിക്കുന്ന മൊഴി ഇങ്ങനെ

കോട്ടയം: കോട്ടയം നഗരത്തെ മുഴുവന്‍ നടുക്കിയ പത്തു വയസുകാരന്റെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. സഹോദരന്റെ പത്തുവയസുള്ള മകന്റെ കഴുത്തില്‍ ചരട് ചുറ്റി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത് നെടുംതൊട്ടിയില്‍ വിജയമ്മ (57)യ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. വിജയമ്മയുടെ സഹോദരന്‍ ഷാജിയുടെ മകന്‍ രാഹുലിനെ (10) കൊലപ്പെടുത്തിയ കേസില്‍ കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. പിഴത്തുക മാതാപിതാക്കള്‍ക്ക് തുല്യമായി നല്‍കണം. 2013 സെപ്റ്റംബര്‍ മൂന്നിന് പുലര്‍ച്ചെ […]

സഹോദരന്റെ മകനെ കൊലപ്പെടുത്തിയ കേസ്; വീട്ടമ്മയ്ക്ക് ജീവപര്യന്തം

സഹോദരന്റെ മകനെ കൊലപ്പെടുത്തിയ കേസ്; വീട്ടമ്മയ്ക്ക് ജീവപര്യന്തം

കോട്ടയം: സഹോദരന്റെ പത്തു വയസുള്ള മകനെ കഴുത്തില്‍ ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മയ്ക്ക് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയായി ലഭിക്കുന്ന തുക കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത് നെടും തൊട്ടിയില്‍ വിജയമ്മ (57)യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിജയമ്മയുടെ സഹോദരന്‍ ഷാജിയുടെ മകന്‍ രാഹുലിനെ കൊലപ്പെടുത്തിയ കേസില്‍ കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ജ്യോതിസ് […]

സ്ത്രീപീഢകരെ വെടിവെച്ചു കൊല്ലാന്‍ തയ്യാറെന്ന് പി.സി.ജോര്‍ജ്

സ്ത്രീപീഢകരെ വെടിവെച്ചു കൊല്ലാന്‍ തയ്യാറെന്ന് പി.സി.ജോര്‍ജ്

കോട്ടയം: സ്ത്രീകളെ പീഢിപ്പിക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് വധശിക്ഷ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്നേഹക്കൂട് അഭയമന്ദിരത്തിന്റെ ഒന്നാം വാര്‍ഷികാഘോഷവും സ്ത്രീ സുരക്ഷാ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം അനുവദിക്കുമെങ്കില്‍ ഇത്തരക്കാരെ വെടിവെച്ചു കൊല്ലാന്‍ താന്‍ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിരപരാധികള്‍ ക്രൂശിക്കപ്പെടാന്‍ ഇടയാവരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അഭയ മന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം പി.സി. ജോര്‍ജ് കേക്കുമുറിച്ചു. അഭയമന്ദിരം ഡയറക്ടര്‍ നിഷാ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ […]

ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണം യുഡിഎഫിന് ലഭിച്ചു

ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണം യുഡിഎഫിന് ലഭിച്ചു

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണം യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫിന് ഭരണം നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ 15 അംഗങ്ങളാണ് പിന്തുണച്ചത്. 14 യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം വിപ്പ് ലംഘിച്ച് എല്‍ഡ്എഫ് സ്വതന്ത്രനും അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായിരിക്കുന്നത്.

പാലായില്‍ നിയന്ത്രണംവിട്ട ഓട്ടോ ഇടിച്ച് ബിരുദ വിദ്യാര്‍ഥിനി മരിച്ചു

പാലായില്‍ നിയന്ത്രണംവിട്ട ഓട്ടോ ഇടിച്ച് ബിരുദ വിദ്യാര്‍ഥിനി മരിച്ചു

പാലാ: കോട്ടയം പാലായില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. ബിരുദ വിദ്യാര്‍ഥിനി അശ്വതി(19) ആണ് മരിച്ചത്. പാലാ- പൊന്‍കുന്നം റോഡില്‍ കടയത്തുവച്ച് നിയന്ത്രണംവിട്ട ഓട്ടോ അശ്വതിയെ ഇടിക്കുകയായിരുന്നു.

മീനച്ചിലാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി

മീനച്ചിലാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി

കോട്ടയം: പൂഞ്ഞാര്‍ മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കുമാരനെല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്

1 2 3 5