സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ബസ് ചാര്‍ജ്ജ് വര്‍ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 1 മുതലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മദ്യം കഴിച്ച് അബോധാവസ്ഥയിലായ വിദ്യാര്‍ഥികള്‍ ആസ്പത്രിയില്‍

മദ്യം കഴിച്ച് അബോധാവസ്ഥയിലായ വിദ്യാര്‍ഥികള്‍ ആസ്പത്രിയില്‍

കോഴിക്കോട്: അമിതമായി മദ്യം കഴിച്ച മൂന്ന് വിദ്യാര്‍ഥികളെ വഴിയരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥികളാണ് മൂവരും. ഇവരില്‍ ഒരാളെ ബീച്ച് ആസ്പത്രിയിലും മറ്റു രണ്ടുപേരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടോടെയാണ് നഗരത്തിലെ ഒരു ഹോട്ടല്‍ പരിസരത്തായി കുട്ടികള്‍ കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. ആദ്യം ബീച്ചാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായ രണ്ടുപേരെ മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. രാത്രിയോടെ കുട്ടികളുടെ സ്ഥിതിമെച്ചപ്പെട്ടതായി ഡോക്ടര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണെന്ന് കസബ പോലീസ് […]

കോഴിക്കോട് ഇന്ന് ഉച്ചവരെ വാഹന പണിമുടക്ക്

കോഴിക്കോട് ഇന്ന് ഉച്ചവരെ വാഹന പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് ഉച്ച വരെ ഓട്ടോ ടാക്‌സി പണിമുടക്ക്. റെയില്‍വേ സ്റ്റേഷനില്‍ ഓണ്‍ ലൈന്‍ ടാക്‌സി കൗണ്ടര്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് പണി മുടക്ക്. ഉച്ചക്ക് ഒരു മണി വരെയാണ് പണിമുടക്ക് .പണി മുടക്കിയ ടാക്‌സി ഡ്രൈവര്‍മാര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തും .

പുതുവര്‍ഷ ദിനത്തില്‍ മാതൃകയായി മുസ്ലിം യൂത്ത് ലീഗ്.

പുതുവര്‍ഷ ദിനത്തില്‍ മാതൃകയായി മുസ്ലിം യൂത്ത് ലീഗ്.

കാസറഗോഡ് : പുതുവര്‍ഷദിനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രികരിച്ച് നിര്‍ധന രോഗികള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന സീ എച്ച് സെന്ററിലേക്ക് മരുന്നുകള്‍ കൈമാറി തുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗ് മാതൃകയായി. യൂത്ത് ലീഗ് ശേഖരിച്ച അരലക്ഷത്തില്‍ മുകളില്‍ വില വരുന്ന മരുന്നുകള്‍ മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ സീ ടി അഹമ്മദലിക്ക് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ടി എച് മുഹമ്മദ് കൈമാറി. ടി കെ ഹബീബ് അധ്യക്ഷത വഹിച്ചു. തുരുത്തി വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ […]

സിപിഐഎം കോഴിക്കോട്, കോട്ടയം ജില്ലാ സമ്മേളനങ്ങള്‍ക്ക് പ്രൗഢോജ്ജ്വല തുടക്കം

സിപിഐഎം കോഴിക്കോട്, കോട്ടയം ജില്ലാ സമ്മേളനങ്ങള്‍ക്ക് പ്രൗഢോജ്ജ്വല തുടക്കം

കോഴിക്കോട്/കോട്ടയം: സിപിഐഎം കോഴിക്കോട്, കോട്ടയം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. കോഴിക്കോട് സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പൊതുസമ്മേളനം നടക്കുന്ന കൊയിലാണ്ടി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ കെ ദാസന്‍ എംഎല്‍എയാണ് ഇന്നലെ പതാക ഉയര്‍ത്തിയത്. ടൗണ്‍ഹാളിലെ പിടി രാജന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ […]

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് കൊയിലാണ്ടില്‍ തുടക്കം

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് കൊയിലാണ്ടില്‍ തുടക്കം

കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് കൊയിലാണ്ടില്‍ ആരംഭിക്കുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 400 പ്രതിനിധികള്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. 4ന് വൈകീട്ട് കാല്‍ ലക്ഷം വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ചിന് ശേഷം കൊയിലാണ്ടി സ്റ്റേഡിയത്തിലെ വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകീട്ട് പതാക, കൊടിമര, ദീപശിഖാ ജാഥകള്‍ പൊതുസമ്മേളന നഗറില്‍ സംഗമിക്കും. തുടര്‍ന്നാണ് സമ്മേളന നഗരിയില്‍ ചെങ്കൊടി ഉയരുക. […]

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം: ചികിത്സ കിട്ടാതെ രോഗി മരിച്ചു

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം: ചികിത്സ കിട്ടാതെ രോഗി മരിച്ചു

കോഴിക്കോട്: ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സംഭവം. കുറ്റിപ്പുറം സ്വദേശിനി കല്യാണി (83) ആണ് മരിച്ചത്. കാലിന് ശസ്ത്രക്രിയക്ക് വിധേയയാക്കിയ രോഗിയാണ് മരിച്ചത്. ഡോക്ടര്‍മാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ആടുകളെ കഴുത്തറത്ത് പിക്കപ്പ് വാനില്‍ കുത്തിനിറച്ച് കടത്താന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ പിടികൂടി

ആടുകളെ കഴുത്തറത്ത് പിക്കപ്പ് വാനില്‍ കുത്തിനിറച്ച് കടത്താന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ പിടികൂടി

വെള്ളിമാടുകുന്ന്: കോഴിക്കോട് ചത്ത ആടുകളെ കുത്തിനിറച്ച് കൊണ്ടുവന്ന വാഹനം നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. എന്‍ജിഒ ക്വാട്ടേഴ്‌സിന് സമീപത്ത് വെച്ചാണ് ആടുകളെ കുത്തി നിറച്ച് പിക് അപ്പ് വാനില്‍ കൊണ്ടുവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ആടുകളെ കഴുത്തറത്ത നിലയിലും അവശനിലയിലും കണ്ടെത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് 14 ആടുകള്‍ ചത്ത […]

കോഴിക്കോട്ട് മൂന്നു ലക്ഷം രൂപയുടെ ഹാഷിഷ് പിടികൂടി

കോഴിക്കോട്ട് മൂന്നു ലക്ഷം രൂപയുടെ ഹാഷിഷ് പിടികൂടി

കോഴിക്കോട്: പെരിങ്ങത്ത് മൂന്നു ലക്ഷം രൂപയുടെ ഹാഷിഷ് പോലീസ് പിടികൂടി. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ സുഹൈല്‍, ഷാമില്‍ എന്നിവര്‍ കസ്റ്റഡിയിലായി. ഹാഷിഷ് കടത്തുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

കാര്‍ഷിക മേള: കതിര്‍-2017-ന് തുടക്കമായി

കാര്‍ഷിക മേള: കതിര്‍-2017-ന് തുടക്കമായി

കോഴിക്കോട്‌: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ആത്മ കോഴിക്കോടിന്റെയും ഭാഗമായി ദ്വിദിന ബ്ലോക്ക് തല കാര്‍ഷിക മേള കതിര്‍-2017 കൊടുവളളിയില്‍ ഡിസംബര്‍ 19 രാവിലെ 10 മണിക്ക് കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ തിരുവമ്പാടി നിയോജക മണ്ഡലം എം. എല്‍. എ ജോര്‍ജ് എം. തോമസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ കൃഷി ഓഫീസര്‍ പ്രേമജ. പി മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് ആത്മ പ്രൊജക്ട് ഡയറക്ടര്‍ ശ്രീ. എ. പി. ഐസക് […]

1 2 3 4