നീന്തല്‍ പഠിക്കാന്‍ ‘കെ.എസ്.ആര്‍.ടി.സി വെളളത്തിലിറങ്ങുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

നീന്തല്‍ പഠിക്കാന്‍ ‘കെ.എസ്.ആര്‍.ടി.സി വെളളത്തിലിറങ്ങുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വെള്ളത്തിലിറങ്ങാതെ നീന്തല്‍ പഠിക്കാന്‍ സാധിക്കുകയില്ലെന്നും അതുകൊണ്ട് നീന്തല്‍ പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി വെള്ളത്തിലിറങ്ങുകയാണെന്നും വ്യക്തമാക്കി മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാനത്തെ ആദ്യം ഇലക്ട്രിക് ബസിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസിന്റെ പരീക്ഷണഓട്ടം വിജയിക്കുന്ന മുറയ്ക്ക് പുതിയ ഈബസുകള്‍ വാങ്ങുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. സംസ്ഥാനത്തെ ആറു നഗരങ്ങളില്‍ വാഹനങ്ങളിലെ പുക കാരണം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതായി ഹരിത ട്രൈബ്യുണല്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം ബസുകള്‍ പരീക്ഷിക്കേണ്ടത് […]

കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍

കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസ് ജൂണ്‍ 18 മുതല്‍ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ 15 ദിവസം ബസോടിക്കും. ഇതു വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകള്‍ സര്‍വീസിനിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. 40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസില്‍ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. കര്‍ണാടക, ആന്ധ്ര, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്ബനിയാണ് തലസ്ഥാനത്തും പരീക്ഷണ സര്‍വീസ് […]

റെക്കോര്‍ഡ് വേഗതയില്‍ ശമ്പളം വിതരണം ചെയ്ത് കെഎസ്ആര്‍ടിസി

റെക്കോര്‍ഡ് വേഗതയില്‍ ശമ്പളം വിതരണം ചെയ്ത് കെഎസ്ആര്‍ടിസി

റെക്കോര്‍ഡ് വേഗതയില്‍ ശമ്പളം വിതരണം ചെയ്ത് കെ.എസ്.ആര്‍.ടി.സി. ഏപ്രില്‍ മാസത്തെ ശമ്പളം മാസാവസാനമായ 30ന് തന്നെ പൂര്‍ണമായും വിതരണം ചെയ്തു. 50 കോടി രൂപ സര്‍ക്കാര്‍ നല്‍കി. കണ്‍സോഷ്യം യാഥാര്‍ത്ഥ്യമായതോടെ കെഎസ്ആര്‍ടിസിയ്ക്ക് മേലുള്ള ഭാരം കുറഞ്ഞതിലൂടെയാണ് കൃത്യമായുള്ള ശമ്പള വിതരണം യാഥാര്‍ത്ഥ്യമായത്

Ksrtc എം ഡി തോമിന്‍ തച്ചങ്കരിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

Ksrtc എം ഡി തോമിന്‍ തച്ചങ്കരിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

തിരുവനന്തപുരം: അഡൈ്വയ്സ് മെമ്മോ കൈപ്പറ്റി 16 മാസം കഴിഞ്ഞിട്ടും ksrtc കണ്ടക്ടര്‍ തസ്തികയില്‍ 4051 ഉദ്യോഗര്‍ത്തികള്‍ക്ക് നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ചു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ksrtc എം.ഡി തോമിന്‍ തച്ചങ്കരിയെ ഉപരോധിച്ചു. തുടര്‍ന്ന് പോലീസ് എത്തി യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത് ചന്ദ്രന്‍ സംസ്ഥാന സെക്രട്ടറി രാഗേന്ദു ജില്ലാ പ്രസിഡന്റ് അനുരാജ് ജില്ലാ നേതാക്കളായ നന്തു, വിഷ്ണുദേവ്, അഭിജിത്ത്, പ്രവീണ്‍, വിപിന്‍കുമാര്‍ എന്നിവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് ടോമിന്‍ തച്ചങ്കരി

കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് അഴിച്ചുപണി. എംഡി സ്ഥാനത്തു നിന്ന് എ.ഹേമചന്ദ്രനെ മാറ്റി. ടോമിന്‍.ജെ.തച്ചങ്കരിയാണ് പുതിയ കെഎസ്ആര്‍ടിസി എംഡി. ഹേമചന്ദ്രന് ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ ചുമതലയാണ് നല്‍കിയത്.

കെഎസ്ആര്‍ടിസി പെന്‍ഷന്‍പ്രായം കൂട്ടുന്നകാര്യം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി

കെഎസ്ആര്‍ടിസി പെന്‍ഷന്‍പ്രായം കൂട്ടുന്നകാര്യം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍പ്രായം കൂട്ടുന്നകാര്യം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി.ടി.ബല്‍റാം എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് വി.ടി ബല്‍റാം പറഞ്ഞു. കെഎസ്ആര്‍ടിസിയെ മറയാക്കി മറ്റുമേഖലകളിലും പെന്‍ഷന്‍പ്രായം 60 ആക്കാന്‍ നീക്കം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടേത് സ്വേച്ഛാധിപത്യ തീരുമാനമാണെന്നും ബല്‍റാം ആരോപിച്ചു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നുള്ളത് നിര്‍ദേശം […]

കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്ത്രീ മരിച്ചു

കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്ത്രീ മരിച്ചു

കണ്ണൂര്‍: ചന്തേരി ടൗണില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്ത്രീ മരിച്ചു. ചന്തേരി സ്വദേശി ഓമന (42) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ഇന്നുമുതല്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ഇന്നുമുതല്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ഇന്നുമുതല്‍. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 5 മാസമായി മുടങ്ങിയ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ദീര്‍ഘകാലമായി സമരത്തിലായിരുന്നു. പെന്‍ഷന്‍ മുടങ്ങിയതോടെ സംസ്ഥാനത്ത് ഏകദേശം പതിമൂന്നോളം പേരാണ് ആത്മഹത്യ ചെയ്തത്. സഹകരണ വകുപ്പിന്റെ സഹായത്തോടെയാണ് പെന്‍ഷന്‍ വിതരണം നടക്കുക .സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ പത്ത് ശതമാനം പലിശക്കാണ് പെന്‍ഷന്‍ തുക സഹകരണ സംഘങ്ങള്‍ നല്‍കുന്നത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ സാമാഹരണത്തിന് ആവശ്യമായ തുക സ്വരൂപിക്കുന്നതിന് […]

കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു

കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു

കൊച്ചി: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് അടിന്തരചികിത്സ മുടങ്ങിയ മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു. പുതുവൈപ്പിന്‍ സ്വദേശി പി വി റോയ് ആണ് മരിച്ചത്. 34 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇയാള്‍ കെ.എസ്.ആര്‍.ടിസിയില്‍ നിന്ന് വിരമിച്ചത്. ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ഇയാള്‍. ഹൃദ്രോഗത്തിന് ചികിത്സ മുടങ്ങിയതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ അഞ്ച് മാസമായി ഇയാള്‍ക്ക് പെന്‍ഷനും ലഭിച്ചിരുന്നില്ല. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു റോയ് എന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. അടിയന്തരമായി ഹൃദയ […]

കെ.എസ്.ആര്‍.ടി.സിക്ക് 1000 കോടി: മൂന്ന് ലാഭകേന്ദ്രങ്ങളാക്കും

കെ.എസ്.ആര്‍.ടി.സിക്ക് 1000 കോടി: മൂന്ന് ലാഭകേന്ദ്രങ്ങളാക്കും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ 1000 കോടി രൂപ ഉപാധിരഹിത സഹായം നല്‍കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. പെന്‍ഷന്‍ കുടിശിക മാര്‍ച്ചില്‍ പൂര്‍ണമായും കൊടുത്തു തീര്‍ക്കുമെന്നും ബഡ്ജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി. ഇതിനോടകം 1507 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിക്കഴിഞ്ഞു. പെന്‍ഷന്‍ കൊടുത്താല്‍ മാത്രം കെ.എസ്.ആര്‍.ടി.യുടെ പ്രതിസന്ധി തീരില്ല. ഉടന്‍ തന്നെ 3500 കോടി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കും. പെന്‍ഷനായി എടുക്കുന്ന വായ്പ ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കും. […]

1 2 3 5