മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മത്സ്യവകുപ്പ് നടപ്പിലാക്കുന്ന സാമൂഹ്യ മത്സ്യക്കൃഷി പദ്ധതിയുടെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത്തില്‍ ഷിറിയ, അഫ്സ ഉളുവാര്‍, കുമ്പള കടവ് എന്നിവിടങ്ങളില്‍ യഥാക്രമം 344513 കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെയും 26722 പൂമീന്‍ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. വാര്‍ഡ് അംഗം അഫ്‌സ ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ ഉളുവാര്‍ ജുമാ മസ്ജിദ് പരിസരത്ത് നടന്ന ചടങ്ങ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്തു.അംഗങ്ങളായ സൈനബ അബ്ദുറഹിമാന്‍, മറിയമ്മ മൂസ, മുന്‍ അംഗം യൂസഫ് ഉളുവാര്‍ സംസാരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ബി അനില്‍ […]

കുമ്പളയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

കുമ്പളയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

കുമ്പള: വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ എ.കെ.ജി നഗറിലെ ആഇശ (52)യെയാണ് ശനിയാഴ്ച രാവിലെ 10 മണിയോടെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. ഇവരുടെ ഏകമകന്‍ മുഹമ്മദ് ബാസിത്ത് (19) ദര്‍സ് വിദ്യാര്‍ത്ഥിയാണ്. ഒരാഴ്ച കഴിഞ്ഞ് മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കല്യാണ വീടുകളിലും മറ്റും ജോലിക്ക് പോകാറുള്ള ആഇശ ജോലിക്ക് പോയതായിരിക്കുമെന്ന് കരുതി പരിസരവാസികള്‍ ആരും […]

ബി. ജെ. പി നേതാവ് കെ. സുരേന്ദ്രന് കോടതിയുടെ അപ്രതീക്ഷിത തിരിച്ചടി

ബി. ജെ. പി നേതാവ് കെ. സുരേന്ദ്രന് കോടതിയുടെ അപ്രതീക്ഷിത തിരിച്ചടി

കൊച്ചി: മഞ്ചേശ്വരത്തു കള്ളവോട്ട് നടന്നെന്നാരോപിച്ചു കോടതിയിലെത്തിയ ബി. ജെ. പി നേതാവ് കെ. സുരേന്ദ്രന് അപ്രതീക്ഷിത തിരിച്ചടി. മരണപ്പെട്ടവര്‍ വോട്ട് ചെയ്തു എന്ന് ആരോപിച്ചാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നത്. നേരത്തേ, സുരേന്ദ്രന്‍ മരിച്ചവരെന്നു പറഞ്ഞവരില്‍ നാട്ടിലുള്ളവര്‍ കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കിയിരുന്നു. ഇനി മൊഴി നല്‍കാനുള്ള 45 പേരില്‍ 42 പേര്‍ ഗള്‍ഫിലാണ്. ഇവരെ തിരികെയെത്തിക്കാന്‍ സുരേന്ദ്രന്‍ തന്നെ ചെലവു വഹിക്കണമെന്നാണു കോടതി ആവശ്യപ്പെട്ടത്. ഇവരെ നാട്ടിലെത്തിച്ചാലും കള്ളവോട്ടു നടന്നെന്നു തെളിയിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തില്‍ […]

ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഗര്‍ഭിണിയാക്കി; രണ്ട് പേരെ കോടതി റിമാന്‍ഡ് ചെയ്തു

ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഗര്‍ഭിണിയാക്കി; രണ്ട് പേരെ കോടതി റിമാന്‍ഡ് ചെയ്തു

കുമ്പള: ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതികളായ രണ്ട് പേരെ കോടതി റിമാന്‍ഡ് ചെയ്തു. നാലുമക്കളുടെ മാതാവായ 33 കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പൈവളികെ കൂടാല്‍ മെര്‍ക്കളയിലെ അബൂബക്കര്‍(45), ചൗക്കി കമ്പാറിലെ അന്‍സാര്‍(38) എന്നിവരെയാണ് കുമ്പള സിഐ വി വി മനോജ് അറസ്റ്റ ചെയ്തത്. ഇരുവരെയും വൈദ്യ പരിശോധനയ്ക്ക വിധേയമാക്കിയ ശേഷം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് […]

സഞ്ചരിക്കുന്ന പ്രദര്‍ശനവും കലാസംഘവും പര്യടനം സംസ്ഥാനതല സമാപനം ഇന്ന്

സഞ്ചരിക്കുന്ന പ്രദര്‍ശനവും കലാസംഘവും പര്യടനം സംസ്ഥാനതല സമാപനം ഇന്ന്

കാസര്‍കോട്: സഞ്ചരിക്കുന്ന പ്രദര്‍ശനവും കലാസംഘവും പര്യടനം സംസ്ഥാനതല സമാപനം ഇന്ന് കളക്ടറേറ്റില്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ നാലിന് തിരുവനന്തപുരത്ത് നിന്നും പര്യടനം ആരംഭിച്ച സഞ്ചരിക്കുന്ന പ്രദര്‍ശനത്തിന്റെയും കലാസംഘത്തിന്റെ പരിപാടികളുടെയും സംസ്ഥാനതല സമാപനം ഇന്ന്് ഉച്ചയ്ക്ക് 12.30ന് വിദ്യാനഗറില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സഞ്ചരിക്കുന്ന പ്രദര്‍ശനവും കാസര്‍കോട്, കുമ്പള, ഉപ്പള, എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷമാണ് കളക്ടറേറ്റില്‍ സമാപിക്കുന്നത്. വ്യാഴാഴ്ച കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍, ഹൊസ്ദുര്‍ഗ് ഗവ:വൊക്കേഷണല്‍ […]

കുമ്പള, തൃക്കരിപ്പൂര്‍ തീരദേശ പോലീസ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കുമ്പള, തൃക്കരിപ്പൂര്‍ തീരദേശ പോലീസ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ജില്ലയില്‍ കുമ്പള തീരദേശ പോലീസ് സ്റ്റേഷന്‍ ഷിറിയയിലും തൃക്കരിപ്പൂര്‍ തീരദേശ പോലീസ് സ്റ്റേഷന്‍ അഴിത്തലയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി തലായിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഈ തീരദേശ സ്റ്റേഷനുകള്‍ക്കുപുറമേ അര്‍ത്തുങ്കല്‍, മുനക്കാക്കടവ്, തലശ്ശേരി എന്നീ തീരദേശ പോലീസ് സ്റ്റേഷനുകളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് തീരദേശ പോലീസ് സ്റ്റേഷനുകളെ ജനസൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് പ്രധാന പരിഗണന നല്‍കും. മൂന്ന് ലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണ് […]

സ്‌കൂളില്‍ വന്‍ കവര്‍ച്ച: 5,60,000 രൂപ കൊള്ളയടിച്ചു

സ്‌കൂളില്‍ വന്‍ കവര്‍ച്ച: 5,60,000 രൂപ കൊള്ളയടിച്ചു

കുമ്പള: സ്‌കൂള്‍ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് 5,60,000 രൂപ കവര്‍ച്ച ചെയ്തു. കുമ്പള കൊടിയമ്മ കോഹിനൂര്‍ പബ്ലിക് സ്‌കൂളിന്റെ ഓഫീസ് മുറിയില്‍ മേശവലിപ്പിനകത്ത് സൂക്ഷിച്ച പണമാണ് കൊള്ളയടിക്കപ്പെട്ടത്. തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറക്കാന്‍ എത്തിയപ്പോഴാണ് ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്തതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മേശ വലിപ്പിലുണ്ടായിരുന്ന പണം അപഹരിക്കപ്പെട്ടതായി കണ്ടെത്തി. വിവരമറിഞ്ഞ് കുമ്പള എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌കൂളിലെത്തി പരിശോധന നടത്തിവരികയാണ്. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തുന്നുണ്ട്. സ്‌കൂളിന്റെ വികസന കാര്യങ്ങള്‍ക്കായി […]

വെള്ളക്കെട്ട്: പഞ്ചായത്ത് അധികൃതരുടെ ഇടപെടല്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടു

വെള്ളക്കെട്ട്: പഞ്ചായത്ത് അധികൃതരുടെ ഇടപെടല്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടു

കുമ്പള: കുമ്പോല്‍ റെയില്‍വെ അടിപ്പാതയില്‍ വെള്ളക്കെട്ട് പതിവായതോടെ യാത്രദുരിതമായി. യു.പി, എല്‍.പി സ്‌കൂളുകളുകളിലേക്കുള്ള കുട്ടികളും കുമ്പോല്‍ വലിയ ജമാഅത്ത് പള്ളിയിലേക്കുള്ളവരും സ്ഥിരമായി യാത്രചെയ്യുന്നത് ഈ അടിപ്പാത വഴിയാണ്. നൂറില്‍പരം കുടുംബങ്ങള്‍ താമസിക്കുന്ന കുമ്പോലിലെ റെയില്‍വേ അണ്ടര്‍ ബ്രിഡ്ജില്‍ മഴക്കാലമായതോടെ വെള്ളംകെട്ടി നില്‍ക്കുന്നത് അപകടം വിളിച്ചുവരുത്തുന്നവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടം മുന്നില്‍കണ്ട് മുന്‍കരുതലായി പരിഹാരം കാണുന്നതിന് തിങ്കളാഴ്ച രാവിലെ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ഫരിദാ സക്കീറിന്റെ നേതൃത്വത്തില്‍ അടിയന്തിരമായി യോഗം ചേരുകയും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ […]

കുമ്പളയില്‍ ലീഗ് നേതാവ് സര്‍ക്കാര്‍ ഭൂമി കയ്യേറി വീട് നിര്‍മ്മിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ

കുമ്പളയില്‍ ലീഗ് നേതാവ് സര്‍ക്കാര്‍ ഭൂമി കയ്യേറി വീട് നിര്‍മ്മിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ

കുമ്പള: റവന്യൂ അധികൃതരുടെ ഒത്താശയോടെ  സര്‍ക്കാര്‍ ഭൂമി കയ്യേറി വീട് നിര്‍മ്മിച്ചുവെന്ന് ആരോപണം.കുമ്പള കോയിപ്പാടി വില്ലേജ് ഗ്രൂപ്പിലെ മൊഗ്രാല്‍ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഭൂമിയാണ് കയ്യേറി വീട് നിര്‍മ്മിച്ച് താമസം തുടങ്ങിയതെന്ന് ഡി.വൈ.എഫ്.ഐ മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പൊതു ആവശ്യങ്ങള്‍ക്ക് ഇത്തരത്തില്‍ നീക്കി വെച്ചിട്ടുള്ള സര്‍ക്കാര്‍ സ്ഥലങ്ങള്‍ ആരിക്കാടി കോട്ട അടക്കം കുമ്പളയിലെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ കയ്യേറ്റം നടന്നിട്ടുള്ളതായി നേരത്തെ തന്നെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഭൂമി കയ്യേറ്റം […]

യുവതിയെ കാണാതായതായി പരാതി

യുവതിയെ കാണാതായതായി പരാതി

മഞ്ചേശ്വരം: യുവതിയെ കാണാതായതായി പരാതി. ഉപ്പള കുറുച്ചിപ്പള്ളത്തെ അബ്ദുള്‍ ലത്തീഫിന്റെ മകള്‍ ഷെല്‍വ(21)യെയാണ് ഈ മാസം 24 മുതല്‍ കാണാതായതെന്നു ഇളയച്ഛന്‍ പൊലീസില്‍ പരാതിപ്പെട്ടു. പരിസരത്തെ വീടുകളിലും ബന്ധു വീടുകളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പരാതി.