ബേത്തൂര്‍പാറ നാടിന് അഭിമാനമായി പ്രവീഷും ബാബുരാജും

ബേത്തൂര്‍പാറ നാടിന് അഭിമാനമായി പ്രവീഷും ബാബുരാജും

കുറ്റിക്കോല്‍: ജെ ഡി സി പരീക്ഷയില്‍ സംസ്ഥാനത്തു തന്നെ ഒന്നാം റാങ്കോടെ വിജയിച്ച ബാബുരാജിനും ഓവര്‍സിയര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ബി പ്രവീഷിനും വമ്പിച്ച അനുമോദനം നല്‍കാന്‍ നാടൊരുങ്ങുന്നു. കോണ്‍ട്രാക്ടര്‍ ജോലിക്കിടെ വീണുകിട്ടിയ സമയം വിനിയോഗിച്ചാണ് ബി. പ്രവീഷ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന് (സിവില്‍) റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയത്. പിഎസ്സി പരീക്ഷാ പരിശീലനത്തോടൊപ്പം തുടങ്ങിയതാണ് ദേവസ്വം ബോര്‍ഡ് ഓവര്‍സിയര്‍ പരീക്ഷാ പരിശീലനം. ഇതില്‍ ഒന്നാം റാങ്ക് നേടാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായി […]

വേണം കുറ്റിക്കോലിലും ഒരു ബസ്സ്റ്റാന്റ്

വേണം കുറ്റിക്കോലിലും ഒരു ബസ്സ്റ്റാന്റ്

കുറ്റിക്കോല്‍: അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന മലയോരത്തെ പ്രധാന വ്യാപാര കേന്ദ്രമായ കുറ്റിക്കോലില്‍ ബസ് സ്റ്റാന്റ് അനുവദിക്കണമെന്ന ആവിശ്യം ശക്തമാകുന്നു. ബോവിക്കാനത്ത് നിന്നും ബന്തടുക്കയില്‍ നിന്നും പൊയ്‌നാച്ചി ഭാഗത്തു നിന്നും ദിവസവും നിരവധി ബസുകള്‍ സര്‍വീസ് നടത്തുന്ന കുറ്റിക്കോല്‍ ബസാറില്‍ ബസ് കാത്തുനില്‍ക്കാന്‍ സൗകര്യമില്ല. മഴക്കാലത്തും മറ്റും ഇവര്‍ക്ക് കയറി ഇരിക്കാന്‍ ഇടമില്ലാതെ യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച വെയിറ്റിഗ് ഷെഡിലാണ് യാത്രക്കാര്‍ വിശ്രമിക്കുന്നത്. ചെറിയൊരു മഴ വന്നാല്‍ മതി വെള്ളം ഇവിടെ യാത്രക്കാരുടെ […]

കുറ്റിക്കോലില്‍ ചാഞ്ഞു നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തു

കുറ്റിക്കോലില്‍ ചാഞ്ഞു നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തു

കുറ്റിക്കോല്‍: കുറ്റിക്കോല്‍ ടൗണില്‍ വൈദ്യുതി ലൈനിലേയ്ക്കു ചാഞ്ഞു നില്‍ക്കുന്ന കൂറ്റന്‍ മരം അപകട ഭീഷണി ഉയര്‍ത്തുന്നു. കുറ്റിക്കോല്‍ വ്യാപാര ഭവന്റെ സമീപത്തുള്ള മരമാണ് അപകടാവസ്ഥയിലായത്. റോഡിലേയ്ക്കും വൈദ്യുതി ലൈനിനു മുകളിലേയ്ക്കും ചാഞ്ഞു നില്‍ക്കുന്ന തണല്‍ മരം ഏതു സമയത്തും കടപുഴകി വീഴാവുന്ന സ്ഥിതിയിലാണ്. സമീപത്തു തന്നെ ട്രാന്‍സ്ഫോര്‍മര്‍ ഉള്ളത് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ ഭീതിയോടെയാണ് ഇതു വഴി നടന്നുപോകുന്നത്.

ഡി വൈ എഫ് ഐ ബേഡകം ബ്ലോക്ക് സമ്മേളനം സമാപിച്ചു

കുറ്റിക്കോല്‍: ഇന്ത്യയുടെ നിലനില്‍പ്പിന് കാഴ്ചപ്പാടുള്ള മതേതരത്വ വിപ്ലവ പോരാട്ടങ്ങള്‍ ഉയര്‍ന്ന് വരണമെന്നും വര്‍ഗീയത വളര്‍ത്തുന്ന മുതലാളിത്ത താല്‍പര്യ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പോരാട്ടങ്ങള്‍ സംഘടിപ്പിക്കണമെന്നും ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എസ് സതീഷ് ആഹ്വാനം ചെയ്തു. ‘വര്‍ഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യവുമായി കുറ്റിക്കോല്‍ ടി കൃശാന്ത് നഗറില്‍ സംഘടിപ്പിച്ച ബേഡകം ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറ തകര്‍ക്കുന്ന തരത്തിലുള്ള കാലമാണിത്. മതതീവ്രവാദം ഭൂരിപക്ഷ- ന്യൂനപക്ഷ വ്യത്യാസമില്ല. […]

തിര്‍ത്ഥക്കര പാടത്ത് എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നാട്ടിയുത്സവം

തിര്‍ത്ഥക്കര പാടത്ത് എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നാട്ടിയുത്സവം

കുറ്റിക്കോല്‍: ബേത്തൂര്‍പ്പാറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ തീര്‍ത്തക്കര മൂകാംബികാമ്മയുടെ പാട ശേഖരത്തില്‍ നാട്ടിയുത്സവം നടത്തി.നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍ സ്‌കൂള്‍ വിട്ട് പാടത്ത് ഞാറ് നടീലിന് എത്തിയത് നാട്ടുകാര്‍ക്ക് നവ്യാനുഭവം കൗതുകകാഴ്ചയുമായി. നാട്ടുപഴമക്കാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വളണ്ടിയര്‍മാര്‍ പാടത്ത് ഞാറ് നടീലില്‍ ഏര്‍പ്പെട്ടു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് അംഗം മണികണ്ഠന്റെ അദ്യക്ഷതയില്‍ കാറഡുക്ക ബ്ലോക്ക് അംഗം വല്‍സല നാട്ടിയുത്സവം ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. കൃഷി വ്യാപനത്തിന്റെ ആവശ്യകതയെക്കുറിച്ചും അതില്‍ വരും തലമുറയ്ക്കുള്ള […]

കുറ്റിക്കോൽ – ബോവിക്കാനം റോഡിൽ മണ്ണിടിച്ചൽ രൂക്ഷം

കുറ്റിക്കോൽ – ബോവിക്കാനം റോഡിൽ മണ്ണിടിച്ചൽ രൂക്ഷം

കുറ്റിക്കോൽ: കുറ്റിക്കോൽ – ബോവിക്കാനം റോഡിൽ ഉണുപ്പുംകല്ലിൽ കുന്നിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് ഈ റൂട്ടിൽ ഗതാഗത തടസം പതിവായി. ശക്തമായ മഴയെ തുടർന്നാണ് കുന്നിടിച്ചിൽ ഉണ്ടായത്. റോഡിലേക്ക് വീണ മരകൊമ്പുകളും മൺക്കട്ടകളും നാട്ടുകാർ നീക്കം ചെയ്തതിനെ തുടർന്നാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോയത്. മണ്ണിടിഞ്ഞ് റോഡ് തടസം നേരിടുന്നത് നാട്ടുകാർ അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്നാൽ നടപടി ഉണ്ടായിട്ടില്ല

വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍ യൂണിറ്റ് കുറ്റിക്കോല്‍ ഗവണ്‍മെന്റ് സ്‌കൂളിന് മൈക്ക് സെറ്റ് സംഭാവന നല്‍കി

വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍ യൂണിറ്റ് കുറ്റിക്കോല്‍ ഗവണ്‍മെന്റ് സ്‌കൂളിന് മൈക്ക് സെറ്റ് സംഭാവന നല്‍കി

കുറ്റിക്കോല്‍: വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍ യൂണിറ്റ് കുറ്റിക്കോല്‍ ഗവണ്‍മെന്റ് സ്‌കൂളിന് മൈക്ക് സെറ്റ് സംഭാവന നല്‍കി. യൂണിറ്റ് സെക്രട്ടറി കെ തമ്പാന്‍ നായര്‍ ഹെഡ്മാസ്റ്റര്‍ ജനാര്‍ദ്ധനന് കൈമാറി. പിടിഎ പ്രസിഡന്റ് പി ദിവാകരന്‍ അധ്യക്ഷനായി. ടി ഗോപാലന്‍, പി വേണുഗോപാലന്‍, ആരിഫ് എന്നിവര്‍ സംസാരിച്ചു

സ്ത്രീകളെ കിട്ടാത്തതിനാല്‍ ബേത്തലം വയലില്‍ ഇത്തവണയും പുരുഷന്‍മാര്‍ വിത്തിറക്കി

സ്ത്രീകളെ കിട്ടാത്തതിനാല്‍ ബേത്തലം വയലില്‍ ഇത്തവണയും പുരുഷന്‍മാര്‍ വിത്തിറക്കി

ബന്തടുക്ക: സ്ത്രീകളെ കിട്ടാത്തതിനാല്‍ ബേത്തലം വയലില്‍ ഇത്തവണയും പുരുഷന്‍മാര്‍ വിത്തിറക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി ബേത്തലം പാടശേഖര സമിതിയുടെ കീഴിലുള്ള ഏക്കറ് കണക്കിന് പാടത്ത് പുരുഷ കൂട്ടായ്മ്മയാണ് നെല്‍ കൃഷി നടത്തുന്നത്. ഈ പ്രാവിശ്യം മൂന്ന് ഏക്കറിലാണ് കൃഷി. സ്ത്രീ തൊഴിലാളികള്‍ എല്ലാം തൊഴിലുറപ്പ് തിരക്കിലാണ് മാത്രമല്ല ഒരു വിഭാഗം സ്ത്രീകള്‍ക്ക് കൃഷി പണിയില്‍ താത്പര്യവുമില്ല അതുകൊണ്ടാണ് ഇവിടെ പുരുഷന്‍മാര്‍ വയലില്‍ ഇറങ്ങിയത്. രമേശന്‍, സുധീഷ്, സതീശന്‍, രാഘവന്‍, അനീഷ് കുമാര്‍, കുഞ്ഞമ്പു, വിജയന്‍ എന്നിവരാണ് വിത്തിറക്കലിന് […]

‘ലാല്‍സലാം’ കലാ- കായിക കേന്ദ്രവും വായനശാലയും രൂപീകരിച്ചു

‘ലാല്‍സലാം’ കലാ- കായിക കേന്ദ്രവും വായനശാലയും രൂപീകരിച്ചു

കാസര്‍കോട്: ആദ്യമായി രക്തപതാകകള്‍ പാറിപ്പറന്ന മലയോരനാട്ടില്‍, രക്തതാരകം ഉദിച്ചുയര്‍ന്ന വിപ്ലവവീര്യത്തിന്റെ നാട്ടില്‍ രക്താഭിവാദ്യങ്ങളുമായി ‘ലാല്‍സലാം’ കലാ- കായിക കേന്ദ്രം രൂപീകരിച്ചു. ആരോഗ്യകരമായ നാടിനെ വാര്‍ത്തെടുക്കാന്‍ എന്നും സ്വയം എരിഞ്ഞുതീരുന്ന തൊഴിലാളികളായ പാവങ്ങള്‍ മണ്ണിനോട് മല്ലടിച്ചപ്പോള്‍ വിശപ്പില്‍ നിന്നും കഷ്ടപ്പാടില്‍ നിന്നും ഉയര്‍ന്നുവന്ന ഒരുദര്‍ശനമാകും ഭാവിയില്‍ ലാല്‍സലാം എന്ന് ഭാരവാഹികള്‍ പറഞ്ഞു. അവിഭക്ത ബേഡകം പഞ്ചായത്തില്‍ ആദ്യമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൊടിയുയര്‍ന്ന കുറ്റിക്കോല്‍, ഞെരുവില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാരുടെ സമ്മേളനത്തിലാണ് ലാല്‍സലാം കലാ- കായിക കേന്ദ്രവും വായനശാലയും രൂപീകൃതമായത്. […]

പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഒ.കെ കുറ്റിക്കോല്‍ അന്തരിച്ചു

പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഒ.കെ കുറ്റിക്കോല്‍ അന്തരിച്ചു

കണ്ണൂര്‍: പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഒ.കെ കുറ്റിക്കോല്‍ അന്തരിച്ചു. ഇന്ന് വൈകീട്ട് മൂന്നര വരെ കുറ്റിക്കോല്‍ വായനശാലയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.