സ്മാര്‍ട്ട് സിറ്റി പദ്ധതി ; ഒമ്പത് പുതിയ നഗരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു

സ്മാര്‍ട്ട് സിറ്റി പദ്ധതി ; ഒമ്പത് പുതിയ നഗരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: ഒന്‍പത് നഗരങ്ങള്‍ കൂടി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഇടംപിടിക്കുന്നു. ഇതോടെ 99 നഗരങ്ങളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഈറോഡ്, ലക്ഷദ്വീപിലെ കവരത്തി, ബിഹാറിലെ ബിഹാര്‍ഷെരീഫ്, അരുണാചല്‍പ്രദേശിലെ ഇറ്റാനഗര്‍, കേന്ദ്രഭരണ പ്രദേശമായ ഡിയുവും സില്‍വാസയും ഉത്തര്‍പ്രദേശിലെ ബറേലി, സഹ്‌റാന്‍പുര്‍, മൊറാദാബാദ് എന്നിവയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന നഗരങ്ങള്‍. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്. ശുചിത്വം, കാര്യക്ഷമമായ ഭരണ നടത്തിപ്പ് തുടങ്ങിയ നിരവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ തിരഞ്ഞെടുക്കുന്നത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് […]

ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് രാജ്‌നാഥ് സിങ്

ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. അതീവഗുരുതര സാഹചര്യമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓഖിയെ സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. നിലവിലെ ചട്ടങ്ങള്‍ അതിന് അനുവദിക്കുന്നില്ല എന്നാല്‍ ഓഖിയെ അതീവ ഗുരുതര സാഹചര്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നത്. ഓഖിയെ സംബന്ധിച്ച് ലഭ്യമായ എല്ലാ മുന്നറിയിപ്പുകളും നവംബര്‍ 29ന് തന്നെ […]

ഓഖി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്

ഓഖി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്

തിരുവനന്തപുരം: ഓഖി ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ എത്തുമെന്നാണ് കേന്ദ്രം സംസ്ഥാനത്തിനെ അറിയിച്ചിരിക്കുന്നത്. ആദ്യം പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശിക്കും. ഇതിനുശേഷമായിരിക്കും കേരളത്തിലേക്ക് എത്തുന്നത്.

11 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി

11 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട 11 പേരെ കൂടി രക്ഷപ്പെടുത്തി. ഇവരെ ഉച്ചയോടെ നാവികസേനയുടെ കപ്പലില്‍ കൊച്ചിയിലെത്തും. അതേസമയം, തെരച്ചിലിന് 10 കപ്പലുകള്‍ കൂടി ഉപയോഗപ്പെടുത്തുന്നുണ്ട്. അഞ്ച് കപ്പലുകള്‍ കേരളത്തിലും അഞ്ചെണ്ണം ലക്ഷദ്വീപിലുമാണ് തെരച്ചില്‍ നടത്തുന്നത്. കാണാതായ മത്സ്യത്തൊഴിലാളികളില്‍ 16 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് പത്ത് പേരുടെയും, കൊല്ലത്ത് മൂന്ന് പേരുടെയും ലക്ഷദ്വീപില്‍ ഒരാളുടെയും മൃതദേഹമാണ് ഇന്നലെ കിട്ടിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധത്തിലാണ്. ഇതോടെ സംസ്ഥാനത്ത് ചുഴലിക്കാറ്റില്‍ […]

ഭീമന്‍ തിരമാലയ്ക്ക് സാധ്യത: ജാഗ്രതാനിര്‍ദേശം

ഭീമന്‍ തിരമാലയ്ക്ക് സാധ്യത: ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം കേരളം, ലക്ഷദ്വീപ് തീരമേഖലയില്‍ ഞായറാഴ്ച രാവിലെ വരെ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്. ഒരാഴ്ചയോളം മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിച്ചുകൊണ്ടിരുക്കുകയാണ്. കേരള തീരത്തിന് പത്ത് കിലോമീറ്റര്‍ അകലെ വരെ കടലില്‍ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരയുയരാന്‍ സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ […]